x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച; ബി​എ​എം​എ​സ് വി​ദ്യാ​ർ​ഥി അ​റ​സ്റ്റി​ൽ


Published: May 12, 2026 11:30 PM IST | Updated: May 12, 2026 11:34 PM IST

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടി​ൽ ബി​എ​എം​എ​സ് വി​ദ്യാ​ർ​ഥി അ​റ​സ്റ്റി​ൽ. ശു​ഭം ഖൈ​ർ​നാ​ർ എ​ന്ന വി​ദ്യാ​ർ​ഥി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ എ​ന്ന് സം​ശ​യി​ക്കു​ന്ന മ​നീ​ഷ് യാ​ദ​വും ക​സ്റ്റ​ഡി​യി​ലാ​യി​ട്ടു​ണ്ട്. ഇ​തോ​ടെ കേ​സി​ൽ അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ഒ​മ്പ​തു​പേ​ർ അ​റ​സ്റ്റി​ലാ​യി.

ശു​ഭം ഖൈ​ർ​ന​ർ​ക്കാ​ണ് 120 ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ നീ​റ്റ് പ​രീ​ക്ഷ​യു​ടെ മാ​തൃ​കാ ചോ​ദ്യ​പേ​പ്പ​ർ ല​ഭി​ച്ച​ത്. ഇ​യാ​ൾ ഇ​തി​ന്‍റെ സോ​ഫ്റ്റ് കോ​പ്പി വാ​ട്‌​സാ​പ്പി​ലൂ​ടെ ഹ​രി​യാ​ന​യി​ലെ ഗു​രു​ഗ്രാ​മി​ലു​ള്ള ഒ​രു വി​ദ്യാ​ർ​ഥി​ക്ക് കൈ​മാ​റി. അ​വി​ടെ​നി​ന്നും ചോ​ദ്യ​പ്പേ​ർ രാ​ജ​സ്ഥാ​ൻ, കേ​ര​ളം, ഉ​ത്ത​രാ​ഖ​ണ്ഡ്, ജ​മ്മു​കാ​ഷ്മീ​ർ, ബി​ഹാ​ർ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളി​ലേ​ക്ക് പ്ര​ച​രി​ച്ചു.

ഇ​ക്കൂ​ട്ട​ത്തി​ൽ കേ​ര​ള​ത്തി​ൽ പ​ഠി​ക്കു​ന്ന രാ​ജ​സ്ഥാ​നി​ലെ ചു​രു സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി​നി​ക്കും ല​ഭി​ച്ചു. ഈ ​വി​ദ്യാ​ർ​ഥി​നി ചോ​ദ്യ​പേ​പ്പ​ർ ചു​രു​വി​ൽ ഹോ​സ്‌​റ്റ​ൽ ന​ട​ത്തു​ന്ന ത​ന്‍റെ പി​താ​വി​ന് കൈ​മാ​റി. അ​യാ​ൾ അ​ത് ത​ന്‍റെ ഹോ​സ്‌​റ്റ​ലി​ലെ കു​ട്ടി​ക​ൾ​ക്കും സീ​ക്ക​റി​ലെ ഒ​രു കോ​ച്ചിം​ഗ് സെ​ന്‍റ​റി​നും കൈ​മാ​റി.

ഈ ​കോ​ച്ചിം​ഗ് സെ​ന്‍റ​റി​ൽ​നി​ന്നാ​ണ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്നു​വെ​ന്ന സൂ​ച​ന എ​ൻ​ടി​എ അ​ധി​കൃ​ത​ർ​ക്കും പോ​ലീ​സി​നും ല​ഭി​ച്ച​ത്. മാ​തൃ​ക ചോ​ദ്യ​പേ​പ്പ​റി​ലെ ചോ​ദ്യ​ങ്ങ​ൾ യ​ഥാ​ർ​ത്ഥ ചോ​ദ്യ​പേ​പ്പ​റി​ലെ 140 ചോ​ദ്യ​ങ്ങ​ളു​മാ​യി സാ​മ്യം ക​ണ്ടെ​ത്തി​യ​ത്തോ​ടെ​യാ​ണ് ക്ര​മ​ക്കേ​ട് പു​റ​ത്ത​റി​യു​ന്ന​ത്.

Tags : question paper neet leak arrest

Recent News

Corehub Up