x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാക് സീരീസ് വീണ്ടും വിവാദത്തിൽ; നായകന് ആഗോളഭീകരൻ ഹാഫിസ് സയീദുമായി ബന്ധം

നാഷണൽ ഡെസ്ക്
Published: November 28, 2026 03:39 PM IST | Updated: November 28, 2026 04:12 PM IST

ആഗോളഭീകരൻ ഹാഫിസ് സയീദിനൊപ്പം പാക് നടൻ അബ്ബാസി.

ന്യൂഡൽഹി: ഡിസംബർ നാലിനു നെ​റ്റ്ഫ്ളി​ക്സി​ൽ സ്ട്രീമിംഗിനൊരുങ്ങുന്ന 'ജോ ​ബ​ചേ ഹേം ​സം​ഗ് സ​മേ​റ്റ് ലോ' ​എന്ന പാക്കിസ്ഥാൻ സീരീസ് വീണ്ടും വിവാദത്തിൽ. ചി​ത്ര​ത്തി​ലെ പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​യ പാക് ന​ട​ൻ ഹം​സ അ​ലി അ​ബ്ബാ​സി​യു​ടെ തീവ്രവാദ ബന്ധമാണു ചർച്ചയാകുന്നത്. 26/11 മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തിന്‍റെ മുഖ്യസൂ​ത്ര​ധാ​ര​നും ആഗോളഭീ​ക​ര​നു​മാ​യ ഹാ​ഫി​സ് സ​യീ​ദി​നൊ​പ്പം അ​ബ്ബാ​സി നി​ൽ​ക്കു​ന്ന സെ​ൽ​ഫി​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന​ത്. 2017-ൽ ആണ് അബ്ബാസി സെൽഫി പകർത്തിയത്. ഇയാളുടെ തീവ്രവാദബന്ധം വെളിപ്പെടുത്തുന്നതാണു ചിത്രം.

പാക് ടി​വി ചാ​ന​ൽ അ​ഭി​മു​ഖ​ത്തി​നി​ടെ പ​ക​ർ​ത്തി​യ​ ചി​ത്രം 2017 ഡി​സം​ബ​റി​ലാ​ണ് അ​ബ്ബാ​സി എ​ക്സി​ൽ (മു​മ്പ് ട്വി​റ്റ​ർ) പ​ങ്കു​വെ​ച്ച​ത്. താ​ൻ ക​ണ്ടി​ട്ടു​ള്ള​തി​ൽ ഏ​റ്റ​വും 'മികച്ച മനുഷ്യനും സൗ​മ്യ​നു​മാണെന്നും, മ​ത​സ​ഹി​ഷ്ണു​ത​യും മാ​ന​വി​ക​ത​യും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന' ആ​ളെ​ന്നു​മാ​ണ് അ​ന്ന് അബ്ബാസി കൊടുംഭീകരൻ ഫാ​ഫി​സ് സ​യീ​ദി​നെ വി​ശേ​ഷി​പ്പി​ച്ച​ത്. എന്നാൽ, ഏ​റ്റ​വും തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ട്ട വ്യ​ക്തി​യാ​യി സയീദിനെ ചി​ത്രീ​ക​രി​ക്കു​ക​യാ​ണെ​ന്നും, അ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കു വ്യ​ക്ത​ത വ​രു​ത്താ​നാ​ണു വീ​ണ്ടും അ​ഭി​മു​ഖം ന​ട​ത്തി​യ​തെ​ന്നും അ​ബ്ബാ​സി സോഷ്യൽ മീഡിയയിൽ കു​റി​ച്ചി​രു​ന്നു.

ഹാ​ഫി​സ് സ​യീ​ദി​നെ പ്ര​ശം​സി​ച്ചു​ള്ള അ​ബ്ബാ​സി​യു​ടെ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കെ​തിരേ ഇ​ന്ത്യ​യി​ൽ മാ​ത്ര​മ​ല്ല, വിവിധ രാജ്യങ്ങളിൽനിന്നു വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. അ​തേ​സ​മ​യം, പാ​ക്കി​സ്ഥാനി​ൽ നി​ർ​മി​ക്ക​പ്പെ​ട്ട സീ​രീ​സു​ക​ളോ, മറ്റു കണ്ടന്‍റുകളോ ഇ​ന്ത്യ​യിൽ ല​ഭ്യ​മാ​ക്ക​രു​തെ​ന്ന വാ​ർ​ത്താ​വി​നി​മ​യ പ്ര​ക്ഷേ​പ​ണ മ​ന്ത്രാ​ല​യ​ത്തിന്‍റെ നി​ർദേ​ശം പാ​ലി​ക്കാ​ൻ നെ​റ്റ്ഫ്ളിക്സി​നോ​ട് കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Tags : PakistaniSeries JoBachayHainSangSamaitLo Abbasi HafizSaeed MumbaiAttacks Entertainment

Recent News

Corehub Up