x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ വി​ഭ​ജ​നം: എ​​​തി​​​ർ​​​പ്പ് അ​​​റി​​​യി​​​ച്ച് സ​​​​ജീ​​​​വ് ജോ​​​​സ​​​​ഫും ജെ​​​​ബി മേ​​​​ത്ത​​​​റും

വെബ്ഡെസ്ക്
Published: August 24, 2026 11:41 PM IST | Updated: August 24, 2026 11:41 PM IST

രാ​​​​ജ്യ​​​​സ​​​​ഭാം​​​​ഗം ജെ​​​​ബി മേ​​​​ത്ത​​​​റും സ​​​​ജീ​​​​വ് ജോ​​​​സ​​​​ഫ് എം​​​​എ​​​​ൽ​​​​എ​​​​യും കൊ​​​​ങ്ക​​​​ൺ റെ​​​​യി​​​​ൽ​​​​വേ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ ലി​​​​മി​​​​റ്റ​​​​ഡ് സി​​​​

മും​​​​ബൈ: പാ​​​​ല​​​​ക്കാ​​​​ട് റെ​​​​യി​​​​ൽ​​​​വേ ഡി​​​​വി​​​​ഷ​​​​നി​​​​ൽ​​​​നി​​​​ന്നു മം​​​​ഗ​​​​ളൂ​​​​രു മേ​​​​ഖ​​​​ല​​​​യെ വേ​​​​ർ​​​​പെ​​​​ടു​​​​ത്തി മൈ​​​​സൂ​​​​രു ഡി​​​​വി​​​​ഷ​​​​നി​​​​ലേ​​​​ക്ക് മാ​​​​റ്റാ​​​​നു​​​​ള്ള റെ​​​​യി​​​​ൽ​​​​വേ ബോ​​​​ർ​​​​ഡി​​​​ന്‍റെ തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​നെ​​​​തി​​​​രേ കൊ​​​​ങ്ക​​​​ൺ റെ​​​​യി​​​​ൽ​​​​വേ യൂ​​​​സേ​​​​ഴ്സ് ക​​​​ൺ​​​​സ​​​​ൾ​​​​ട്ടേ​​​​റ്റീ​​​​വ് ക​​​​മ്മി​​​​റ്റി യോ​​​​ഗ​​​​ത്തി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ൽ​​​​നി​​​​ന്നു​​​​ള്ള പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളു​​​​ടെ ശ​​​​ക്ത​​​​മാ​​​​യ പ്ര​​​​തി​​​​ഷേ​​​​ധം .

ന​​​​വി മും​​​​ബൈ​​​​യി​​​​ൽ ന​​​​ട​​​​ന്ന യോ​​​​ഗ​​​​ത്തി​​​​ൽ സ​​​​ജീ​​​​വ് ജോ​​​​സ​​​​ഫ് എം​​​​എ​​​​ൽ​​​​എ​​​​യും രാ​​​​ജ്യ​​​​സ​​​​ഭാം​​​​ഗം ജെ​​​​ബി മേ​​​​ത്ത​​​​റും വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ക​​​​ടു​​​​ത്ത എ​​​​തി​​​​ർ​​​​പ്പ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി കൊ​​​​ങ്ക​​​​ൺ റെ​​​​യി​​​​ൽ​​​​വേ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ ലി​​​​മി​​​​റ്റ​​​​ഡി​​​​ന് നി​​​​വേ​​​​ദ​​​​നം സ​​​​മ​​​​ർ​​​​പ്പി​​​​ച്ചു.

ഉ​​​​ള്ളാ​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള മം​​​​ഗ​​​​ളൂ​​​​രു മേ​​​​ഖ​​​​ല​​​​യെ പാ​​​​ല​​​​ക്കാ​​​​ട് ഡി​​​​വി​​​​ഷ​​​​നി​​​​ൽ​​​​നി​​​​ന്ന് തെ​​​​ക്ക്-​​​​പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ റെ​​​​യി​​​​ൽ​​​​വേ​​​​യു​​​​ടെ മൈ​​​​സൂ​​​​രു ഡി​​​​വി​​​​ഷ​​​​നി​​​​ലേ​​​​ക്ക് മാ​​​​റ്റു​​​​ന്ന റെ​​​​യി​​​​ൽ​​​​വേ ബോ​​​​ർ​​​​ഡി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വ് കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ റെ​​​​യി​​​​ൽ​​​​വേ താ​​​​ത്പ​​​​ര്യ​​​​ങ്ങ​​​​ൾ​​​​ക്ക് ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​കു​​​​മെ​​​​ന്ന് ഇ​​​​രു​​​​വ​​​​രും യോ​​​​ഗ​​​​ത്തി​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

കേ​​​​ര​​​​ള സ​​​​ർ​​​​ക്കാ​​​​രു​​​​മാ​​​​യോ സം​​​​സ്ഥാ​​​​ന​​​​ത്തെ ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളു​​​​മാ​​​​യോ യാ​​​​തൊ​​​​രു കൂ​​​​ടി​​​​യാ​​​​ലോ​​​​ച​​​​ന​​​​യും ന​​​​ട​​​​ത്താ​​​​തെ​​​​യാ​​​​ണ് ഈ ​​​​തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ത്ത​​​​തെ​​​​ന്നും പ​​​​ന​​​​മ്പൂ​​​​ർ തു​​​​റ​​​​മു​​​​ഖ റെ​​​​യി​​​​ൽ ശൃം​​​​ഖ​​​​ല ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന മം​​​​ഗ​​​​ളൂ​​​​രു മേ​​​​ഖ​​​​ല​​​​യെ പാ​​​​ല​​​​ക്കാ​​​​ട് ഡി​​​​വി​​​​ഷ​​​​നി​​​​ൽ​​​​നി​​​​ന്നു വേ​​​​ർ​​​​പെ​​​​ടു​​​​ത്തു​​​​ന്ന​​​​ത് ഡി​​​​വി​​​​ഷ​​​​ന്‍റെ സാ​​​​മ്പ​​​​ത്തി​​​​ക ഭ​​​​ദ്ര​​​​ത​​​​യെ​​​​യും പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ശേ​​​​ഷി​​​​യെ​​​​യും ഭാ​​​​വി വി​​​​ക​​​​സ​​​​ന​​​​ത്തെ​​​​യും പ്ര​​​​തി​​​​കൂ​​​​ല​​​​മാ​​​​യി ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്നും അ​​​​വ​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി.

വി​​​​ഭ​​​​ജ​​​​ന ഉ​​​​ത്ത​​​​ര​​​​വ് ഉ​​​​ട​​​​ൻ പി​​​​ൻ​​​​വ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്നും അ​​​​തു​​​​വ​​​​രെ ഉ​​​​ത്ത​​​​ര​​​​വ് മ​​​​ര​​​​വി​​​​പ്പി​​​​ച്ച് കേ​​​​ര​​​​ള സ​​​​ർ​​​​ക്കാ​​​​രു​​​​മാ​​​​യും എം​​​​പി​​​​മാ​​​​രു​​​​മാ​​​​യും ഔ​​​​ദ്യോ​​​​ഗി​​​​ക ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്നും അ​​​​വ​​​​ർ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. വി​​​​ഷ​​​​യ​​​​ത്തി​​​​ന്‍റെ ഗൗ​​​​ര​​​​വം പ​​​​രി​​​​ഗ​​​​ണി​​​​ച്ച് അ​​​​ടി​​​​യ​​​​ന്ത​​​​ര ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന് കൊ​​​​ങ്ക​​​​ൺ റെ​​​​യി​​​​ൽ​​​​വേ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ ലി​​​​മി​​​​റ്റ​​​​ഡ് സി​​​​എം​​​​ഡി സ​​​​ന്തോ​​​​ഷ് കു​​​​മാ​​​​ർ ഝാ ​​​​അ​​​​റി​​​​യി​​​​ച്ചു.

Tags : PalakkadDivisionSplit SajeefJoseph JBMathe VoiceOpposition Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up