x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നിർബന്ധപൂർവം ആസിഡ് കുടിപ്പിക്കപ്പെട്ടവരും ഭിന്നശേഷി അവകാശ നിയമത്തിൽ


Published: May 6, 2026 12:48 AM IST | Updated: May 6, 2026 12:48 AM IST

ന്യൂ​ഡ​ൽ​ഹി: നി​ർ​ബ​ന്ധ​പൂ​ർ​വം ആ​സി​ഡ് കു​ടി​പ്പി​ക്ക​പ്പെ​ട്ട​വ​രെ 2016ലെ ​ഭി​ന്ന​ശേ​ഷി അ​വ​കാ​ശ നി​യ​മ​പ്ര​കാ​ര​മു​ള്ള “ആ​സി​ഡ് ആ​ക്ര​മ​ണ ഇ​ര​ക​ളു​ടെ” നി​ർ​വ​ച​ന​ത്തി​ൽ സു​പ്രീം​കോ​ട​തി ഉ​ൾ​പ്പെ​ടു​ത്തി.

2016ലെ ​നി​യ​മം ആ​സി​ഡ് എ​റി​യു​ന്ന​തി​നെ മാ​ത്ര​മാ​ണ് ആ​ക്ര​മ​ണ​മാ​യി അം​ഗീ​ക​രി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മ​ത്തി​ലെ സെ​ക്‌ഷൻ 124 പ്ര​കാ​രം ആ​സി​ഡ് എ​റി​യു​ന്ന​തും കു​ടി​പ്പി​ക്കു​ന്ന​തും 10 വ​ർ​ഷം മു​ത​ൽ ജീ​വ​പ​ര്യ​ന്തം വ​രെ ത​ട​വ് ല​ഭി​ക്കാ​വു​ന്ന കു​റ്റ​ങ്ങ​ളാ​ണ്.

നി​ർ​ബ​ന്ധ​പൂ​ർ​വ്വം ആ​സി​ഡ് കു​ടി​പ്പി​ക്ക​പ്പെ​ട്ട​വ​രെ “ആ​സി​ഡ് ആ​ക്ര​മ​ണ ഇ​ര​ക​ളു​ടെ” വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത് 2016-ൽ ​നി​യ​മം നി​ല​വി​ൽ വ​ന്ന കാ​ലം മു​ത​ലു​ള്ള മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​മെ​ന്ന് ജ​സ്റ്റീ​സു​മാ​രാ​യ സൂ​ര്യ​കാ​ന്ത്, ജോ​യ്മാ​ല്യ ബാ​ഗ്ചി എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

ഇ​തു​വ​ഴി, നി​ർ​ബ​ന്ധ​പൂ​ർ​വം ആ​സി​ഡ് കു​ടി​പ്പി​ക്ക​പ്പെ​ട്ട​വ​ർ​ക്ക് 2016ലെ ​നി​യ​മ​പ്ര​കാ​ര​മു​ള്ള ഭി​ന്ന​ശേ​ഷി ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് അ​ർ​ഹ​ത​യു​ണ്ടാ​കും. അ​തി​ജീ​വി​ച്ച​വ​ർ​ക്ക് തു​ട​ർ​ച്ച​യാ​യ വൈ​ദ്യ​ചി​കി​ത്സ ആ​വ​ശ്യ​മാ​യ​തി​നാ​ൽ സ​മ​ഗ്ര​മാ​യ ഒ​രു ന​യ​രൂ​പീ​ക​ര​ണം ന​ട​ത്താ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

Tags : Disability Rights Act drink acid

Recent News

Corehub Up