x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​ര​ണ-​പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​ന് ഒ​ന്നി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യു​ന്ന വി​ഷ​യ​മാ​ണ് മ​ലി​നീ​ക​ര​ണം: രാ​ഹു​ൽ

ഡൽഹി ബ്യൂറോ
Published: December 12, 2025 01:52 PM IST | Updated: December 12, 2025 04:25 PM IST

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ മ​ലി​നീ​ക​ര​ണ​ത്തി​നെ​തി​രെ പാ​ർ​ല​മെ​ന്‍റി​ൽ ശ​ബ്ദ​മു​യ​ർ​ത്തി ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. മ​ലി​നീ​ക​ര​ണ​ത്തി​നെ​തി​രെ ഭ​ര​ണ​പ​ക്ഷ​വും പ്ര​തി​പ​ക്ഷ​വും ഒ​രു​മി​ച്ചു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നാ​ണ് രാ​ഹു​ലി​ന്‍റെ നി​ർ​ദേ​ശം.

മ​ലി​നീ​ക​ര​ണ​മെ​ന്ന​ത് പ്ര​ത്യ​യ​ശാ​സ്ത്ര​പ്ര​ശ്ന​മ​ല്ലെ​ന്നും സ​ർ​ക്കാ​രി​നും പ്ര​തി​പ​ക്ഷ​ത്തി​നും ഇ​ക്കാ​ര്യ​ത്തി​ൽ പൂ​ർ​ണ ഒ​ത്തു​തീ​ർ​പ്പി​ലെ​ത്താ​ൻ ക​ഴി​യു​മെ​ന്നും രാ​ഹു​ൽ ലോ​ക്സ​ഭ​യു​ടെ ശൂ​ന്യ​വേ​ള​യി​ൽ പ​റ​ഞ്ഞു.

രാ​ജ്യ​ത്തെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളെ​ല്ലാം മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ ആ​വ​ര​ണ​ത്തി​ന​ടി​യി​ലാ​ണെ​ന്നും ല​ക്ഷ​ക്ക​ണ​ക്കി​ന് കു​ട്ടി​ക​ൾ​ക്ക് ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ൾ പി​ടി​പെ​ട്ടെ​ന്നും ഭാ​വി ന​ശി​പ്പി​ക്ക​പ്പെ​ട്ടെ​ന്നും ആ​ളു​ക​ൾ​ക്ക് അ​ർ​ബു​ദം പി​ടി​പ്പെ​ടു​ന്നു​വെ​ന്നും രാ​ഹു​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ന​മ്മു​ടെ ന​ഗ​ര​ങ്ങ​ളി​ൽ​നി​ന്ന് മ​ലി​നീ​ക​ര​ണ​ത്തെ നീ​ക്കം ചെ​യ്യാ​ൻ സ​ർ​ക്കാ​ർ ഒ‌​രു പ​ദ്ധ​തി ത​യാ​റാ​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ത്ത​ര​മൊ​രു പ​ദ്ധ​തി വി​ക​സി​പ്പി​ക്കാ​നാ​യി സ​ർ​ക്കാ​രി​നോ​ട് സ​ഹ​ക​രി​ക്കാ​ൻ ഞ​ങ്ങ​ൾ​ക്ക് സ​ന്തോ​ഷം മാ​ത്ര​മേ​യു​ള്ളൂ​വെ​ന്നും പ്ര​തി​പ​ക്ഷ​നേ​താ​വ് പ​റ​ഞ്ഞു.

സ​ർ​ക്കാ​രി​നും മു​ഴു​വ​ൻ പ്ര​തി​പ​ക്ഷ​ത്തി​നും ധാ​ര​ണ​യി​ലെ​ത്താ​ൻ ക​ഴി​യു​ന്ന അ​ധി​കം വി​ഷ​യ​ങ്ങ​ളി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ​ത്തി​നും ഭ​ര​ണ​പ​ക്ഷ​ത്തി​നും ഒ​രു​മി​ച്ചു പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് രാ​ജ്യ​ത്തെ കാ​ണി​ക്കാ​ൻ ക​ഴി​യു​ന്ന വി​ഷ​യ​മാ​ണ് മ​ലി​നീ​ക​ര​ണ​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ പാ​ർ​ല​മെ​ന്‍റി​ൽ ച​ർ​ച്ച ന​ട​ത്ത​ണ​മെ​ന്നും ഭ​ര​ണ​പ​ക്ഷ​വും പ്ര​തി​പ​ക്ഷ​വും പ​ര​സ്പ​രം പ​ഴി​ചാ​രാ​തെ​യു​ള്ള ഒ​രു ച​ർ​ച്ച​യാ​ക്കി മാ​റ്റാ​ൻ ശ്ര​മി​ക്ക​ണ​മെ​ന്നും ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് വ്യ​ക്ത​മാ​ക്കി.

ഇ​തി​നു ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി ഓ​രോ ന​ഗ​ര​ങ്ങ​ൾ​ക്കും ഒ​രു പ​ദ്ധ​തി മു​ന്നോ​ട്ടു​വെ​ക്ക​ണ​മെ​ന്നും ഇ​തി​ലൂ​ടെ മ​ലി​നീ​ക​ര​ണം പൂ​ർ​ണ​മാ​യും പ​രി​ഹ​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ലും ന​മ്മു​ടെ ജ​ന​ങ്ങ​ളു​ടെ ജീ​വി​തം കൂ​ടു​ത​ൽ സു​ഗ​മ​മാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് രാ​ഹു​ൽ പ​റ​ഞ്ഞു.

Tags : Pollution opposition Rahul Gandhi Parliament

Recent News

Corehub Up