x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ർ​ക്കാ​ർ ത​ല​വ​നാ​യി 8,931 ദി​വ​സം, അ​പൂ​ർ​വ റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി


Published: March 23, 2026 03:43 AM IST | Updated: March 23, 2026 03:43 AM IST

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഒ​രു സ​ർ​ക്കാ​രി​ന്‍റെ ത​ല​വ​നാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ച​രി​ത്ര​ത്തി​ലേ​ക്ക്. 8,930 ദി​വ​സം സി​ക്കിം മു​ഖ്യ​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റ പ​വ​ൻ കു​മാ​ർ ചാം​ലിം​ഗി​നെ മ​റി​ക​ട​ന്ന് പ്ര​ധാ​ന​മ​ന്ത്രി മോ​ദി, സം​സ്ഥാ​ന​ത്തും കേ​ന്ദ്ര​ത്തി​ലു​മാ​യി സ​ർ​ക്കാ​ർ ത​ല​വ​നാ​യി 8,931 ദി​വ​സം പൂ​ർ​ത്തി​യാ​ക്കി 25-ാം വ​ർ​ഷ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ചു.

ഗു​ജ​റാ​ത്തി​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന വ്യ​ക്തി, മു​ഖ്യ​മ​ന്ത്രി എ​ന്ന നി​ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം മു​ൻ​പ​രി​ച​യ​മു​ള്ള പ്ര​ധാ​ന​മ​ന്ത്രി എ​ന്നീ റി​ക്കാ​ർ​ഡു​ക​ളും മോ​ദി​ക്ക് സ്വ​ന്തം. സ്വാ​ത​ന്ത്ര്യ​ല​ബ്ധി​ക്കു​ശേ​ഷം ജ​നി​ച്ച ആ​ദ്യ​ത്തെ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി കൂ​ടി​യാ​ണ് അ​ദ്ദേ​ഹം.

2014, 2019, 2024 വ​ർ​ഷ​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്ന് ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വി​ജ​യം നേ​ടി. 2001 ഒ​ക്ടോ​ബ​ർ ഏ​ഴി​ന് ന​രേ​ന്ദ്ര മോ​ദി ആ​ദ്യ​മാ​യി ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റു, 2014 മേ​യ് 21 വ​രെ ആ ​സ്ഥാ​ന​ത്ത് തു​ട​ർ​ന്നു, ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​ന് മു​മ്പ് 13 വ​ർ​ഷ​ത്തി​ലേ​റെ സം​സ്ഥാ​ന​ത്തെ ന​യി​ച്ചു.

2014 മേ​യ് 26 ന് ​ഇ​ന്ത്യ​യു​ടെ 14-ാമ​ത് പ്ര​ധാ​ന​മ​ന്ത്രി​യാ​യി അ​ദ്ദേ​ഹം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ലോ​ക്സ​ഭ​യി​ൽ പൂ​ർ​ണ ഭൂ​രി​പ​ക്ഷം നേ​ടി​യ ആ​ദ്യ​ത്തെ കോ​ൺ​ഗ്ര​സ് ഇ​ത​ര നേ​താ​വാ​യി. പി​ന്നീ​ട് അ​ദ്ദേ​ഹം ര​ണ്ട് പൂ​ർ​ണ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യും അ​ധി​കാ​ര​ത്തി​ലേ​റി​യ ആ​ദ്യ​ത്തെ കോ​ൺ​ഗ്ര​സ് ഇ​ത​ര പ്ര​ധാ​ന​മ​ന്ത്രി​യാ​യി.

Tags : Prime Minister Narendra Modi record

Recent News

Corehub Up