x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ല​പാ​ത​ക​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം: മ​ണി​പ്പു​ർ നി​ശ്ച​ലം


Published: April 21, 2026 12:06 AM IST | Updated: April 21, 2026 12:08 AM IST

ഇം​ഫാ​ൽ: ഈ ​മാ​സം ന​ട​ന്ന ര​ണ്ടു വ്യ​ത്യ​സ്ത വം​ശീ​യാ​ക്ര​മ​ണ​ങ്ങ​ളി​ൽ ര​ണ്ടു കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ മ​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് മ​ണി​പ്പു​രി​ൽ പ്ര​തി​ഷേ​ധം ക​ന​ക്കു​ന്നു.

വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ സ​ന്പൂ​ർ​ണ അ​ട​ച്ചി​ട​ൽ ആ​ഹ്വാ​നം മെ​യ്തേയ് ഭൂ​രി​പ​ക്ഷ​മേ​ഖ​ല​യാ​യ താ​ഴ്‌വര ജി​ല്ല​ക​ളി​ലും കു​ക്കി ഭൂ​രി​പ​ക്ഷ​പ്ര​ദേ​ശ​മാ​യ ഉ​ന്ന​തി​യി​ലും ജ​ന​ജീ​വി​തം ഒ​രു​പോ​ലെ സ്തം​ഭി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന​ത്തെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും വ്യാ​പാ​ര​കേ​ന്ദ്ര​ങ്ങ​ളും പൂ​ർ​ണ​മാ​യും അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.

മെ​യ്തേയ് വി​ഭാ​ഗം കൂ​ടു​ത​ലാ​യു​ള്ള അ​ഞ്ച് താ​ഴ്‌വര ജി​ല്ല​ക​ളി​ലും, ഉ​ഖ്രു​ൽ, സേ​നാ​പ​തി ജി​ല്ല​ക​ളി​ലെ നാ​ഗാ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലും പൊ​തു​ഗ​താ​ഗ​തം നി​ല​ച്ചു.

ഉ​റി​പോ​ക്ക്, നാ​ഗ​രം തു​ട​ങ്ങി ഇം​ഫാ​ൽ താ​ഴ്‌വര​യി​ൽ കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്കെ​തി​രേ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ന്നു. ബി​ഷ്ണു​പു​രി​ലെ ട്രോം​ഗ്ലോ​ബി​യി​ൽ ക​ഴി​ഞ്ഞ ഏ​ഴാം​ തീ​യ​തി ന​ട​ന്ന ബോം​ബ് ആ​ക്ര​മ​ണ​ത്തി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്നി​രു​ന്ന ര​ണ്ടു കൂ​ട്ടി​ക​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

അ​ഞ്ചു​ വ​യ​സു​ള്ള ആ​ൺ​കു​ട്ടി​യു​ടെ​യും ആ​റു മാ​സം മാ​ത്രം പ്രാ​യ​മു​ള്ള പെ​ൺ​കു​ഞ്ഞി​ന്‍റെ​യും ജീ​വ​നെ​ടു​ത്ത ആ​ക്ര​മ​ണ​ത്തി​ൽ കു​ട്ടി​യു​ടെ അ​മ്മ​യ്ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. കു​ക്കി ഭീ​ക​ര​രാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്ന് സം​ശ​യി​ക്കു​ന്നു.

ഞാ​യ​റാ​ഴ്ച വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേ​രേ​യു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ വി​ര​മി​ച്ച സൈ​നി​ക​ൻ ഉ​ൾ​പ്പെ​ടെ ര​ണ്ടു​ പേ​ർ കൊ​ല്ല​പ്പെ​ട്ട​തി​ന്‍റെ പേ​രി​ൽ ഐ​ക്യ നാ​ഗ കൗ​ൺ​സി​ലും മൂ​ന്നു​ ദി​വ​സ​ത്തെ അ​ട​ച്ചി​ട​ൽ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്.

ലി​താ​നി​ലെ ടി​എം കാ​സോം ഗ്രാ​മ​ത്തി​ൽ ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​യി​രു​ന്നു ആ​ക്ര​മ​ണം. വെ​ടി​വ​യ്പി​ൽ ഒ​ട്ടേ​റെ​പ്പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഇം​ഫാ​ലി​ൽ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന അ​ച്ഛ​നെ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം ജ​ന്മ​നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ ത​ഷാ​ർ സ്വ​ദേ​ശി​യാ​യ മു​ൻ സൈ​നി​ക​നും ഖ​ര​സോം സ്വ​ദേ​ശി​യു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

പൂർണ സ്തംഭനം: മെയ്തേയ്, കുക്കി, നാഗാ വിഭാഗങ്ങൾ താമസിക്കുന്ന മേഖലകളിൽ പ്രതിഷേധം ശക്തമാണ്.

ബാധിക്കപ്പെട്ട ജില്ലകൾ: അഞ്ച് താഴ്‌വര ജില്ലകൾക്ക് പുറമെ ഉഖ്രുൽ, സേനാപതി ജില്ലകളിലും ജനം തെരുവിലിറങ്ങി.

പൊതുജീവിതം സ്തംഭിച്ചു:വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യാപാര കേന്ദ്രങ്ങൾ, പൊതുഗതാഗതം എന്നിവ പൂർണമായി നിലച്ചു. ഇംഫാൽ താഴ്‌വരയിൽ കുത്തിയിരിപ്പ് സമരങ്ങൾ അരങ്ങേറുന്നു

യുണൈറ്റഡ് നാഗാ കൗൺസിൽ: നാഗാ വംശജർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് മൂന്നു ദിവസത്തെ പണിമുടക്കിന് ആഹ്വാനം.

Tags : Protests murders Manipur silent

Recent News

Corehub Up