x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശി​വ​പ്ര​കാ​ശ് വ​ധം; ബി​ജെ​പി എം​എ​ൽ​എ ബൈ​ര​തി ബ​സ​വ​രാ​ജ് അ​റ​സ്റ്റി​ൽ


Published: February 13, 2026 12:32 AM IST | Updated: February 13, 2026 12:32 AM IST

ബം​ഗു​ളൂ​രു: ക​ർ​ണാ​ട​ക മു​ൻ മ​ന്ത്രി​യും ബി​ജെ​പി എം​എ​ൽ​എ​യു​മാ​യ ബൈ​ര​തി ബ​സ​വ​രാ​ജ് അ​റ​സ്റ്റി​ൽ. വ്യാ​ഴാ​ഴ്‌​ച അ​ഹ​മ്മ​ദാ​ബാ​ദി​ൽ നി​ന്ന് കെം​പെ​ഗൗ​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ബൈ​ര​തി ബ​സ​വ​രാ​ജ് അ​റ​സ്റ്റി​ലാ​യ​ത്.

കൊ​ല​പാ​ത​ക കേ​സി​ൽ ബ​സ​വ​രാ​ജ് സ​മ​ർ​പ്പി​ച്ച ജാ​മ്യ ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി​യ​തി​ന് പി​ന്നാ​ലെ ആ​യി​രു​ന്നു എം​എ​ൽ​എ​യു​ടെ അ​റ​സ്റ്റ്. നേ​ര​ത്തെ ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി ബ​സ​വ​രാ​ജി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യം നി​ഷേ​ധി​ച്ചി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് എം​എ​ൽ​എ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ ചോ​ദ്യം ചെ​യ്‌​തു​കൊ​ണ്ട് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 2025 ജൂ​ലൈ 15ന് ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ഭാ​ര​തി ന​ഗ​റി​ൽ ശി​വ​പ്ര​കാ​ശ്(40) എ​ന്ന ബി​ക്കു ശി​വു​വി​നെ കാ​റി​ലെ​ത്തി​യ സം​ഘം അ​മ്മ​യു​ടെ മു​ന്നി​ൽ​വ​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

കി​ത്ത​ഗ​നൂ​ർ പ്ര​ദേ​ശ​ത്തെ ഭൂ​മി​ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദീ​ർ​ഘ​കാ​ല​മാ​യി നി​ല​നി​ന്നി​രു​ന്ന ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. കേ​സി​ലെ അ​ഞ്ചാം പ്ര​തി​യാ​ണ് ബൈ​ര​തി ബ​സ​വ​രാ​ജ്.

Tags : BJP MLA Byrati Basavaraj karnataka arrest crime news

Recent News

Corehub Up