മുൻ കേന്ദ്രമന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ
ന്യൂഡൽഹി: ലോക്സഭയിൽ രാഹുൽ ഗാന്ധി നടത്തിയ 'ഇഡിയറ്റ്' പരാമർശത്തിൽ പരിഹാസവുമായി മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അനുരാഗ് ഠാക്കൂർ. "വിദ്യാർഥികളെക്കുറിച്ചാണ് രാഹുൽ ഗാന്ധി 'ഇഡിയറ്റ്' എന്ന് പറഞ്ഞതെങ്കിൽ ഞങ്ങൾക്ക് അതിൽ കടുത്ത എതിർപ്പുണ്ട്. എന്നാൽ ആ വാക്ക് അദ്ദേഹം സ്വയം വിശേഷിപ്പിക്കാൻ ഉപയോഗിച്ചതാണെങ്കിൽ ഞങ്ങൾക്ക് യാതൊരു എതിർപ്പുമില്ല.
വൈകിയാണെങ്കിലും സ്വയം തിരിച്ചറിഞ്ഞതിൽ സന്തോഷം," എന്ന് ഠാക്കൂർ പരിഹസിച്ചു. പരീക്ഷാ തട്ടിപ്പ് വിരുദ്ധ ബില്ലിന്മേലുള്ള ചർച്ചയ്ക്കിടെ രാഹുൽ ഗാന്ധി നടത്തിയ പരാമർശം സഭയിൽ വലിയ ബഹളത്തിന് വഴിവെച്ചിരുന്നു. തുടർന്ന് ഈ പദപ്രയോഗങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യുകയായിരുന്നു.
Tags : AnuragSinghThakur LATESTNEWS DEEPIKANEWS LOKSABHA Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash