x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നു​ണ​ക​ളു​ടെ കൂ​ട്ടം: രാ​ഹു​ൽ ഗാ​ന്ധി മാ​പ്പ് പ​റ​യ​ണ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ; അ​മി​ത് ഷാ ​നി​ഴ​ൽ മാ​ത്ര​മെ​ന്ന് പ്ര​തി​പ​ക്ഷം

ഓൺലൈൻ ഡെസ്ക്
Published: July 29, 2026 09:38 PM IST | Updated: July 29, 2026 09:38 PM IST

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ലോക്സഭയിൽ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ വി​ദ്യാ​ർ​ത്ഥി പ്ര​തി​ഷേ​ധ​ത്തി​ന് നേ​രെ പോ​ലീ​സും സു​ര​ക്ഷാ സേ​ന​യും ന​ട​ത്തി​യ ന​ട​പ​ടി​യെ​ക്കു​റി​ച്ച് ലോ​ക്‌​സ​ഭ​യി​ൽ വ്യാ​ജ​വും അ​ടി​സ്ഥാ​ന​ര​ഹി​ത​വു​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി പാ​ർ​ല​മെ​ന്‍റി​നോ​ടും രാ​ജ്യ​ത്തോ​ടും മാ​പ്പ് പ​റ​യ​ണ​മെ​ന്ന് കേ​ന്ദ്ര വാ​ണി​ജ്യ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ.

ഡ​ൽ​ഹി​യി​ൽ വെ​ടി​വെ​പ്പ് ന​ട​ന്നി​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ ഗോ​യ​ൽ, രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ്ര​സം​ഗം "നു​ണ​ക​ളു​ടെ കൂ​ട്ടം" മാ​ത്ര​മാ​യി​രു​ന്നു​വെ​ന്ന് കു​റ്റ​പ്പെ​ടു​ത്തി. ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച വി​രു​ദ്ധ ബി​ല്ലി​ന്മേ​ൽ സം​സാ​രി​ക്കാ​തെ, വി​ദ്യാ​ർ​ത്ഥി​ക​ൾ ത​ള്ളി​ക്ക​ള​ഞ്ഞ​തി​ന്‍റെ നി​രാ​ശ​യി​ലാ​ണ് രാ​ഹു​ൽ സം​സാ​രി​ച്ച​തെ​ന്നും ആ​ർ​എ​സ്എ​സി​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ ത​ള്ളി​ക്കൊ​ണ്ട് മ​ന്ത്രി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, കേ​ന്ദ്ര​മ​ന്ത്രി​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി രാ​ഹു​ൽ ഗാ​ന്ധി രം​ഗ​ത്തെ​ത്തി. വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് നേ​രെ വെ​ടി​വെ​ക്കാ​ൻ ഒ​ന്നു​കി​ൽ അ​മി​ത് ഷാ ​ഉ​ത്ത​ര​വി​ട്ടി​രി​ക്ക​ണം, അ​ല്ലെ​ങ്കി​ൽ ഡ​ൽ​ഹി​യി​ൽ ന​ട​ന്ന സം​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം അ​ജ്ഞ​നാ​യി​രി​ക്ക​ണം. ആ​ദ്യ​ത്തേ​താ​ണെ​ങ്കി​ൽ അ​ദ്ദേ​ഹം കു​റ്റ​ക്കാ​ര​നാ​ണ്, ര​ണ്ടാ​മ​ത്തേ​താ​ണെ​ങ്കി​ൽ അ​പ്രാ​പ്ത​നാ​ണ്. ഭ​യം മൂ​ല​മാ​ണ് അ​മി​ത് ഷാ ​സ​ഭ​യി​ൽ വ​രാ​ത്ത​തെ​ന്നും രാ​ഹു​ൽ ആ​രോ​പി​ച്ചു.

ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ ചു​മ​ത​ല​യു​ള്ള ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്ക് ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റാ​നാ​കി​ല്ലെ​ന്നും, അ​ദ്ദേ​ഹം വെ​റു​മൊ​രു നി​ഴ​ലോ പാ​വ​യോ ആ​ണോ എ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​വ് പ​വ​ൻ ഖേ​ര ചോ​ദി​ച്ചു. അ​ഖി​ലേ​ഷ് യാ​ദ​വ്, മ​ഹു​വ മൊ​യ്ത്ര, അ​ര​വി​ന്ദ് സാ​വ​ന്ത് തു​ട​ങ്ങി​യ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളും രാ​ഹു​ൽ ഗാ​ന്ധി​യെ പി​ന്തു​ണ​ച്ച് രം​ഗ​ത്തെ​ത്തി.

 

Tags : RahulGandhi Loksabha LatestNews DeepikaNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up