x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുഎസ് സംഘടനയുടെ റിപ്പോർട്ടിൽ ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളും


Published: March 18, 2026 02:18 AM IST | Updated: March 18, 2026 02:18 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ​​​യി​​​ൽ മ​​​ത​​​സ്വാ​​​ത​​​ന്ത്ര്യം വെ​​​ല്ലു​​​വി​​​ളി നേ​​​രി​​​ടു​​​ന്നു​​​വെ​​​ന്നും ആ​​​ർ​​​എ​​​സ്എ​​​സി​​​നും റോ​​​യ്ക്കും ഉ​​​പ​​​രോ​​​ധം ഏ​​​ർ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നു​​​മു​​​ള്ള യു​​​എ​​​സ് സം​​​ഘ​​​ട​​​ന​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ രാ​​​ജ്യ​​​ത്തെ ക്രൈ​​​സ്ത​​​വ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ​​​യു​​​ള്ള ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളു​​​ടെ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ളും.

യു​​​ണൈ​​​റ്റ​​​ഡ് സ്റ്റേ​​​റ്റ്സ് ക​​​മ്മീ​​​ഷ​​​ൻ ഓ​​​ണ്‍ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ റി​​​ലീ​​​ജസ് ഫ്രീ​​​ഡ​​​ത്തി​​​ന്‍റെ (യു​​​എ​​​സ്‌​​​സി​​​ഐ​​​ആ​​​ർ​​​എ​​​ഫ്) 2026ലെ ​​​വാ​​​ർ​​​ഷി​​​ക റി​​​പ്പോ​​​ർ​​​ട്ടി​​​ലാ​​​ണ് ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം രാ​​​ജ്യ​​​ത്തു ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ​​​യു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ പ​​​രാ​​​മ​​​ർ​​​ശി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. പ​​​ക്ഷ​​​പാ​​​ത​​​പ​​​ര​​​വും രാ​​​ഷ്‌​​​ട്രീ​​​പ്രേ​​​രി​​​ത​​​വു​​​മാ​​​ണെ​​​ന്നു വി​​​ശേ​​​ഷി​​​പ്പി​​​ച്ച് കേ​​​ന്ദ്ര വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം റി​​​പ്പോ​​​ർ​​​ട്ട് ത​​​ള്ളി​​​യി​​​രു​​​ന്നു.

ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം മാ​​​ർ​​​ച്ചി​​​ൽ മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ൽ വി​​​ശ്വ​​​ഹി​​​ന്ദു പ​​​രി​​​ഷ​​​ത്ത് (വി​​​എ​​​ച്ച്പി) ഔ​​​റം​​​ഗ​​​സേ​​​ബി​​​ന്‍റെ ശ​​​വ​​​കു​​​ടീ​​​രം നീ​​​ക്കം ചെ​​​യ്യാ​​​ൻ ആ​​​ഹ്വാ​​​നം ചെ​​​യ്ത​​​തി​​​നു​​​ശേ​​​ഷ​​​മു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളും, ജൂ​​​ണി​​​ൽ ഹി​​​ന്ദു​​​മ​​​ത​​​ത്തി​​​ലേ​​​ക്ക് പ​​​രി​​​വ​​​ർ​​​ത്ത​​​നം ചെ​​​യ്യാ​​​ൻ വി​​​സ​​​മ്മ​​​തി​​​ച്ച​​​തി​​​ന് ഒ​​​ഡീ​​​ഷ​​​യി​​​ൽ 20 ക്രൈ​​​സ്ത​​​വ കു​​​ടും​​​ബ​​​ങ്ങ​​​ളെ ആ​​​ക്ര​​​മി​​​ച്ച​​​തും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​രാ​​​മ​​​ർ​​​ശി​​​ക്കു​​​ന്നു​​​ണ്ട്. പോ​​​ലീ​​​സ് ഇ​​​ട​​​പെ​​​ട​​​ൽ ഉ​​​ണ്ടാ​​​കാ​​​ത്ത അ​​​ക്ര​​​മം മൂ​​​ലം എ​​​ട്ടു​​​പേ​​​ർ പ​​​രി​​​ക്കേ​​​റ്റ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു​​​ണ്ട്.

കാ​​​ഷ്മീ​​​രി​​​ൽ ഏ​​​പ്രി​​​ലി​​​ൽ 26 പേ​​​രു​​​ടെ മ​​​ര​​​ണ​​​ത്തി​​​നി​​​ട​​​യാ​​​യ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് രാ​​​ജ്യ​​​ത്തു മു​​​സ്‌​​​ലിം​​​ക​​​ൾ​​​ക്കെ​​​തി​​​രേ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളു​​​ണ്ടാ​​​യെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ലു​​​ണ്ട്.

മേ​​​യി​​​ൽ 15 ക്രൈ​​​സ്ത​​​വ​​​ര​​​ട​​​ങ്ങു​​​ന്ന 40 രോഹിം​​​ഗ്യ​​​ൻ അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളെ ഇ​​​ന്ത്യ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു​​​വെ​​​ന്നും ബ​​​ർ​​​മ തീ​​​ര​​​ത്തി​​​ന​​​ടു​​​ത്ത് അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര സ​​​മു​​​ദ്ര​​​ഭാ​​​ഗ​​​ത്ത് ഇ​​​വ​​​രെ എ​​​ത്തി​​​ച്ചു ലൈ​​​ഫ് വെ​​​സ്റ്റു​​​ക​​​ളു​​​ടെ മാ​​​ത്രം സ​​​ഹാ​​​യ​​​ത്തോ​​​ടെ ബ​​​ർ​​​മ​​​യി​​​ലേ​​​ക്കു നീ​​​ന്താ​​​ൻ നി​​​ർ​​​ബ​​​ന്ധി​​​ച്ചു​​​വെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ആ​​​രോ​​​പി​​​ക്കു​​​ന്നു.

ഇ​​​ന്ത്യ​​​ൻ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ ആ​​​ർ​​​ട്ടി​​​ക്കി​​​ൾ 25 പൗ​​​ര​​​ർ​​​ക്ക് ഇ​​​ഷ്‌​​​ട​​​മു​​​ള്ള മ​​​തം വി​​​ശ്വ​​​സി​​​പ്പി​​​ക്കാ​​​നും ആ​​​ച​​​രി​​​ക്കാ​​​നും പ്ര​​​ച​​​രി​​​പ്പി​​​ക്കാ​​​നു​​​മു​​​ള്ള അ​​​വ​​​കാ​​​ശം ഉ​​​റ​​​പ്പ് ന​​​ൽ​​​കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും 2014 മു​​​ത​​​ൽ ബി​​​ജെ​​​പി മ​​​ത​​​ന്യൂ​​​ന​​​പ​​​ക്ഷ സ​​​മൂ​​​ഹ​​​ങ്ങ​​​ളെ ല​​​ക്ഷ്യം വ​​​ച്ചു​​​കൊ​​​ണ്ട് ക​​​ർ​​​ശ​​​ന​​​മാ​​​യ നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണ​​​ങ്ങ​​​ളും ന​​​യ​​​ങ്ങ​​​ളും ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ട് ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

അ​​​തേ​​​സ​​​മ​​​യം, രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​ക​​​ല​​​മാ​​​യ ചി​​​ത്ര​​​മാ​​​ണു ക​​​മ്മീ​​​ഷ​​​ൻ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും വ​​​സ്തു​​​നി​​​ഷ്ഠ​​​മാ​​​യ സ​​​ത്യ​​​ങ്ങ​​​ൾ​​​ക്കു​​​ പ​​​ക​​​രം ചോ​​​ദ്യം ചെ​​​യ്യ​​​പ്പെ​​​ടു​​​ന്ന സ്രോ​​​ത​​​സു​​​ക​​​ളെ​​​യാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട് ആ​​​ശ്ര​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും വി​​​മ​​​ർ​​​ശി​​​ച്ചാ​​​യി​​​രു​​​ന്നു കേ​​​ന്ദ്ര വി​​​ദേ​​​ശ​​​കാ​​​ര്യ വ​​​ക്താ​​​വ് ര​​​ണ്‍ധീ​​​ർ ജ​​​യ്സ്വാ​​​ൾ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം റി​​​പ്പോ​​​ർ​​​ട്ട് ത​​​ള്ളി​​​യ​​​ത്.

Tags : USCIRF minorities India US report

Recent News

Corehub Up