ഐഒസി - കെഎംസിസി ഇഫ്താർ സംഗമം 22ന്
റോണി കുരിശിങ്കൽപറമ്പിൽ
Thursday, March 13, 2025 7:35 AM IST
ഡബ്ലിൻ: കേരള മുസ്ലിം കൾച്ചറൽ സെന്റർ അയർലൻഡും(കെഎംസിസി) ഇന്ത്യൻ ഓവർസീസ് കോൺഗ്രസും(ഐഒസി) സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ ഇഫ്താർ സംഗമം ഈ മാസം 22നു ബ്ലാഞ്ചസ്ടൗണിലുള്ള മൗണ്ട് വ്യൂ യൂത്ത് ആൻഡ് കമ്യൂണിറ്റി സെന്ററിൽ(D15EY81 ) വച്ച് നടത്തപ്പെടുന്നു .
എല്ലാ വർഷവും ഡബ്ലിനിൽ വച്ച് നടത്തപ്പെടുന്ന സംഗമം ഇപ്രാവശ്യം വളരെ വിപുലമായാണ് സംഘടിപ്പിക്കപ്പെടുന്നത്. വൈകുന്നേരം അഞ്ചു മുതൽ നടക്കുന്ന ചടങ്ങിൽ അയർലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ പങ്കെടുക്കും.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: നജിം പാലേരി - 0894426901, ലിങ്ക്വിന്റർ മാത്യു - 0851667794, ഫവാസ് - 0894199201, സാൻജോ മുളവരിക്കൽ - +353 83 191 9038.