അയർലൻഡിൽ "സൂപ്പർ ഡാഡ് ബാഡ്മിന്റൺ' മത്സരം ശനിയാഴ്ച
ജെയ്സൺ കിഴക്കയിൽ
Friday, March 14, 2025 10:34 AM IST
ഡബ്ലിൻ: സീറോമലബാർ സഭ അയർലൻഡ് ഡബ്ലിൻ റീജണൽ പിതൃവേദിയുടെ "സൂപ്പർ ഡാഡ് ബാഡ്മിന്റൺ' മത്സരം ശനിയാഴ്ച നടക്കും. രാവിലെ 10 മുതൽ വൈകുന്നേരം നാലു വരെ ഡബ്ലിൻ പോപ്പിന്ററീ കമ്യൂണിറ്റി സ്പോർട് സെന്ററിൽ മത്സരങ്ങൾ നടക്കും.
മത്സര ഒരുക്കങ്ങൾ പൂർത്തിയായതായി റീജണൽ പിതൃവേദി പ്രസിഡന്റ് സിബി സെബാസ്റ്റ്യന്, സെക്രട്ടറി ജിത്തു മാത്യു എന്നിവർ അറിയിച്ചു.
എസ്എംസിസി ഡബ്ലിൻ റീജണൽ ട്രസ്റ്റി ബെന്നി ജോൺ, ട്രസ്റ്റി സെക്രട്ടറി ജിമ്മി ആന്റണി എന്നിവരുടെ സാന്നിധ്യത്തിൽ ബാഡ്മിന്റൺ മത്സരത്തിന്റെ ഉദ്ഘാടനം പിതൃവേദിയുടെ റീജണൽ ഡയറക്ടർ റവ.ഫാ. സിജോ ജോൺ വെങ്കിട്ടക്കൽ നടത്തും.
റവ.ഫാ. സെബാൻ സെബാസ്റ്റ്യന്, റവ.ഫാ. ബൈജു കണ്ണംപിള്ളി എന്നിവർ അനുഗ്രഹ സന്ദേശവും സഭായോഗം ട്രസ്റ്റി സെക്രട്ടറി ബിനോയി ജോസ്, എസ്എംസിസി ജോയിന്റ് സെക്രട്ടറി ടോം ജോസ്, സീജോ കാച്ചപ്പിള്ളി എന്നിവർ പ്രസംഗിക്കുകയും ചെയ്യും.
സൂപ്പർ ഡാഡ് ബാഡ്മിന്റൺ മത്സരത്തിന്റെ സമാപന സമ്മേളനവും മത്സരവിജയികൾക്കുള്ള സമ്മാനദാനവും സീറോമലബാർ അയർലൻഡ് നാഷണൽ കോഓർഡിനേറ്റർ റവ.ഫാ. ജോസഫ് മാത്യു ഓലിയകാട്ടിൽ നിർവഹിക്കും.
42 ടീമുകൾ പങ്കെടുക്കുന്ന ആവേശകരമായ മത്സരത്തിലെ ഒന്നാം സ്ഥാനത്ത് എത്തുന്നവർക്ക് യൂറേഷ്യ സൂപ്പർമാർക്കറ്റിൽ പ്രവർത്തിക്കുന്ന ഇമ്മാനുവേൽ തെങ്ങുംപള്ളിയുടെ ഉടമസ്ഥതയിലുള്ള സ്പൈസ് വില്ലേജ് ഇന്ത്യൻ കേരള റസ്റ്ററന്റ് നൽകുന്ന 501 യൂറോയും സീറോമലബാർ പിതൃവേദിയുടെ എവർ ട്രോളിംഗ് ട്രോഫിയും നൽകും.
രണ്ടാമതായി എത്തുന്ന വിജയിക്ക് മലയാളികൾ നേതൃത്വം കൊടുക്കുന്ന ബ്ലൂചിപ്സ് ടൈൽസ് കമ്പനി സ്പോൺസർ ചെയ്യുന്ന 301 യൂറോ കാഷ് പ്രൈസും സീറോമലബാർ പിതൃവേദിയുടെ എവർ ട്രോളിംഗ് ട്രോഫിയും ലഭിക്കും.
മൂന്നാം സ്ഥാനക്കാർക്ക് മലയാളിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കാർ സെയിൽ സ്ഥാപനമായ ഓട്ടോ എക്സ്പെർട് ഡബ്ലിൻ - കാർ സെയിൽസ് & സർവീസ് ഉടമ സണ്ണി ജോസ് സ്പോൺസർ ചെയ്യുന്ന 201 യൂറോ കാഷ് പ്രൈസും സീറോമലബാർ പിതൃവേദിയുടെ എവർ ട്രോളിംഗ് ട്രോഫിയും നൽകും.
പ്ലെയർ ഓഫ് ദ ടൂർണമെന്റ് വിജയിക്ക് വിൻസന്റ് നിരപ്പേൽ നൽകുന്ന 101 യൂറോയുടെ കാഷ് പ്രൈസും ലഭിക്കും. സൂപ്പർ ഡാഡ് മത്സരത്തിന്റെ രജിസ്ട്രേഷൻ രാവിലെ 9.30ന് ആരംഭിക്കും.
ഡബ്ലിൻ റീജിയൺ പിതൃവേദി ഒരുക്കുന്ന സൂപ്പർ ഡാഡ് ബാഡ്മിന്റൺ മത്സരത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി പിതൃവേദിയുടെ റീജണൽ ഡയറക്ടർ റവ.ഫാ. സിജോ ജോൺ വെങ്കിട്ടക്കൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: സിബി - 0894488895, ജിത്തു - 0870619820.