x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ണ്ട​നി​ലെ വം​ശീ​യ​വി​രു​ദ്ധ റാ​ലി: സ​ജീ​വ സാ​ന്നി​ധ്യമായി ഇ​ന്ത്യ​ൻ വ​ർ​ക്കേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ


Published: April 1, 2026 03:56 PM IST | Updated: April 1, 2026 03:56 PM IST

ല​ണ്ട​ൻ:​ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ വം​ശീ​യ​വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ല​ണ്ട​ൻ ന​ഗ​ര​മ​ധ്യ​ത്തി​ൽ ന​ട​ന്ന "സ്റ്റാ​ൻ​ഡ് അ​പ്പ് ടു ​റേ​സി​സം' റാ​ലി​യി​ൽ ഇ​ന്ത്യ​ൻ വ​ർ​ക്കേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ ഗ്രേ​റ്റ് ബ്രി​ട്ട​ൻ (IWA GB) അം​ഗ​ങ്ങ​ൾ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു.

ബ്രി​ട്ട​ന്‍റെ ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ബ​ഹു​സ്വ​ര, വം​ശീ​യ​വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ങ്ങ​ളി​ലൊ​ന്നാ​യാ​ണ് ഈ ​റാ​ലി വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ടു​ഗെ​ത​ർ അ​ല​യ​ൻ​സ് സം​ഘ​ടി​പ്പി​ച്ച പ്ര​ക്ഷോ​ഭ​ത്തി​ൽ പാ​ർ​ക്ക് ലെ​യി​നി​ൽ നി​ന്ന് ട്രാ​ഫ​ൽ​ഗ​ർ സ്ക്വ​യ​റി​ലേ​ക്കാ​യി​രു​ന്നു പ്ര​തി​ഷേ​ധ മാ​ർ​ച്ച്.

വം​ശീ​യ​ത, തീ​വ്ര​വ​ല​തു​പ​ക്ഷ രാ​ഷ്ട്രീ​യം, കു​ടി​യേ​റ്റ​വി​രു​ദ്ധ നി​ല​പാ​ടു​ക​ൾ എ​ന്നി​വ​യ്ക്കെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം മാ​ർ​ച്ചി​ൽ ഉ​യ​ർ​ന്നു. റാ​ലി​യി​ൽ അ​ഞ്ചു ല​ക്ഷ​ത്തോ​ളം പേ​ർ പ​ങ്കെ​ടു​ത്ത​താ​യി സം​ഘാ​ട​ക​ർ അ​വ​കാ​ശ​പ്പെ​ട്ടു.

ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ, വി​വി​ധ സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ൾ, കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി കൂ​ട്ടാ​യ്മ​ക​ൾ, മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​ടെ വി​പു​ല​മാ​യ പ​ങ്കാ​ളി​ത്തം റാ​ലി​യി​ൽ ദൃ​ശ്യ​മാ​യി. ഐ​ക്യ​വും സ​മ​ത്വ​വും വി​ളം​ബ​രം ചെ​യ്യു​ന്ന പ്ല​ക്കാ​ർ​ഡു​ക​ളു​മാ​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യ​ത്.

 

K-Rail Survey

വി​ദ്വേ​ഷ​ത്തെ​യും വി​ഭ​ജ​ന രാ​ഷ്ട്രീ​യ​ത്തെ​യും ചെ​റു​ക്കേ​ണ്ട​തി​ന്‍റെ അ​നി​വാ​ര്യ​ത വി​വി​ധ രാ​ഷ്ട്രീ​യ-​സാ​മൂ​ഹി​ക നേ​താ​ക്ക​ളും ക​ലാ​കാ​ര​ന്മാ​രും ത​ങ്ങ​ളു​ടെ പ്ര​സം​ഗ​ങ്ങ​ളി​ൽ ഊ​ന്നി​പ്പ​റ​ഞ്ഞു.

ബ്രി​ട്ട​നി​ലെ ഇ​ന്ത്യ​ൻ-​ദ​ക്ഷി​ണേ​ഷ്യ​ൻ തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യി പ​തി​റ്റാ​ണ്ടു​ക​ളാ​യി പോ​രാ​ടു​ന്ന ഇ​ന്ത്യ​ൻ വ​ർ​ക്കേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ (GB), ട്രേ​ഡ് യൂ​ണി​യ​ൻ-​കു​ടി​യേ​റ്റ ഐ​ക്യ​മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​യാ​ണ് റാ​ലി​യി​ൽ അ​ണി​നി​ര​ന്ന​ത്.

വം​ശീ​യ​ത​യ്ക്കെ​തി​രാ​യ പോ​രാ​ട്ട​ങ്ങ​ളി​ൽ ച​രി​ത്ര​പ​ര​മാ​യ പ​ങ്കു​വ​ഹി​ച്ചി​ട്ടു​ള്ള സം​ഘ​ട​ന, വി​വേ​ച​ന​ത്തി​നും ചൂ​ഷ​ണ​ത്തി​നും സാ​മൂ​ഹി​ക അ​സ​മ​ത്വ​ത്തി​നു​മെ​തി​രാ​യ ത​ങ്ങ​ളു​ടെ പോ​രാ​ട്ടം തു​ട​രു​ക​യാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി.

 

K-Rail Survey

തീ​വ്ര​വ​ല​തു​പ​ക്ഷ രാ​ഷ്ട്രീ​യ​വും കു​ടി​യേ​റ്റ​വി​രു​ദ്ധ പ്ര​സ്താ​വ​ന​ക​ളും വ​ർ​ധി​ച്ചു​വ​രു​ന്ന നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ, ഈ ​പ്ര​തി​ഷേ​ധം ശ​ക്ത​മാ​യൊ​രു താ​ക്കീ​താ​യി മാ​റി.

വി​ദ്വേ​ഷ​ത്തെ പ്ര​തി​രോ​ധി​ക്കാ​നും എ​ല്ലാ​വ​രെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന ഒ​രു സ​മൂ​ഹം കെ​ട്ടി​പ്പ​ടു​ക്കാ​നും കൂ​ട്ടാ​യ പ​രി​ശ്ര​മം ആ​വ​ശ്യ​മാ​ണെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

ട്രാ​ഫ​ൽ​ഗ​ർ സ്ക്വ​യ​റി​ൽ ന​ട​ന്ന സ​മാ​പ​ന യോ​ഗ​ത്തോ​ടും സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളോ​ടും കൂ​ടി​യാ​ണ് റാ​ലി അ​വ​സാ​നി​ച്ച​ത്. സ​മ​ത്വ​ത്തി​നും നീ​തി​ക്കും വേ​ണ്ടി​യു​ള്ള പോ​രാ​ട്ടം ശ​ക്ത​മാ​യി തു​ട​രു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തോ​ടെ​യാ​ണ് ഐ​ഡ​ബ്ല്യു​എ​ജി​ബി അം​ഗ​ങ്ങ​ൾ മ​ട​ങ്ങി​യ​ത്.

Tags : Anti-racism London Indian Workers Association

Recent News

Corehub Up