x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാ​ഡ് നോ​യ്‌​സ്റ്റാ​ഡ്റ്റ് മ​ല​യാ​ളി ക​മ്യൂ​ണി​റ്റി​യു​ടെ ഇ​ൻ​ഡോ -​ ജ​ർ​മ​ൻ ഫെ​സ്റ്റ് ശ​നി​യാ​ഴ്ച മു​ത​ൽ

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: July 25, 2026 01:30 PM IST | Updated: July 25, 2026 01:30 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ബെ​ർ​ലി​ൻ: ബ​വേ​റി​യ​യി​ലെ ബാ​ഡ് നോ​യ്‌​സ്റ്റാ​ഡ്റ്റ് മ​ല​യാ​ളി ക​മ്യൂ​ണി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന ഇ​ൻ​ഡോ -​ ജ​ർ​മ​ൻ ഫെ​സ്റ്റ് "കു​ൾ​ട്ടു​റ 2026' ശനി, ഞായർ ദിവസങ്ങളിൽ മ്യൂ​ൽ​ബാ​ഷ് ഫാ​ർ​ഗാ​ർ​ട്ട​നി​ൽ ന​ട​ക്കും.

ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​ങ്ങ​ളാ​യി വി​ജ​യ​ക​ര​മാ​യി ന​ട​ന്നു​പോ​രു​ന്ന ആ​ഘോ​ഷ​ത്തി​ന്‍റെ നാ​ലാം പ​തി​പ്പാ​ണി​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​കും. വൈ​കു​ന്നേ​രം 4.15ന് ​ഡീ​ക്ക​ൻ ആ​ൻ​ഡ്രി​യാ​സ് ക്രെ​ഫ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

തു​ട​ർ​ന്ന് പ്ര​ധാ​ന വേ​ദി​യി​ൽ 80-ല​ധി​കം യു​വ​ക​ലാ​കാ​ര​ന്മാ​ർ അ​ണി​നി​ര​ക്കു​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.30ന് ​വു​ർ​സ്ബ​ർ​ഗ് രൂ​പ​ത വി​കാ​രി ജ​ന​റ​ൽ ഡോ. ​യു​ർ​ഗ​ൻ ഫോ​ൺ​ദ്രാ​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ന്ന ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യും തു​ട​ർ​ന്ന് സാം​സ്കാ​രി​ക സ​ന്ധ്യ​യും ന​ട​ക്കും.

ച​ട​ങ്ങി​ൽ ലാ​ൻ​ഡ്രാ​റ്റി​ൻ സോ​ണി​യ റാം, ​മേ​യ​ർ മി​ഖാ​യേ​ൽ വെ​ർ​ണ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കും.

ത​ന​ത് ഇ​ന്ത്യ​ൻ വി​ഭ​വ​ങ്ങ​ളും വി​നോ​ദ​ങ്ങ​ളും

ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 മു​ത​ൽ ഒമ്പത് വ​രെ​യും ഞാ​യ​റാ​ഴ്ച അഞ്ച് വ​രെ​യും 19-ഓ​ളം ത​ന​ത് ഇ​ന്ത്യ​ൻ ഭ​ക്ഷ​ണ​ശാ​ല​ക​ളും ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​കും. കേ​ര​ള​സ്റ്റൈ​ൽ ചാ​യ, ചെ​റു​ക​ടി​ക​ൾ, ഹോം ​മെ​യ്ഡ് പ​ല​ഹാ​ര​ങ്ങ​ൾ എ​ന്നി​വ ഫെ​സ്റ്റി​ന്‍റെ ആ​ക​ർ​ഷ​ണ​ങ്ങ​ളാ​ണ്.

കൂ​ടാ​തെ കു​ട്ടി​ക​ൾ​ക്കാ​യി ഗെ​യിം സോ​ണും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കേ​ര​ള​ത്ത​നി​മ​യാ​ർ​ന്ന ക​ലാ​രു​പ​ങ്ങ​ളും ത​ന​ത് ഇ​ന്ത്യ​ൻ ഭ​ക്ഷ​ണ​വും ജ​ർ​മ​നി​യി​ൽ പ​രി​ച​യ​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച ഈ ​ഫെ​സ്റ്റ് വ​ലി​യ ജ​ന​ശ്ര​ദ്ധ​യാ​ണ് പി​ടി​ച്ചു​പ​റ്റി​യി​ട്ടു​ള്ള​ത്.

ഫാ. ​ജോ​ൺ​സ​ൺ തോ​ട്ട​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ട്ടി​ൻ ടോം ​പാ​മ്പൂ​രി​ക്ക​ൽ, അ​ന്ന സെ​ബാ​സ്റ്റ്യ​ൻ, ജി​ബി​ൻ പാ​മ്പ​ക്ക​ൽ എ​ന്നി​വ​ർ ജ​ന​റ​ൽ കോഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യും ക​മ്യൂ​ണി​റ്റി ലീ​ഡേ​ഴ്സാ​യ ജോ​സ് സെ​ബാ​സ്റ്റ്യ​ൻ, പ്രി​ൻ​സ് മാ​ത്യു, ബി​ന്ദു സി​ബി, മാ​യാ മാ​ത്യു എ​ന്നി​വ​ര​ട​ങ്ങി​യ ക​മ്മി​റ്റി​യു​മാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

Tags : Kultura2026 BadNeustadt GermanyMalayali Bavaria IndoGermanFest

Recent News

Corehub Up