x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ഥേ​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പെ​ന്ത​ക്കോ​സ്ത് ച​ർ​ച്ച് ജ​ർ​മ​നി വാ​ർ​ഷി​ക​വും താ​ങ്ക്സ് ഗി​വിം​ഗ് പ്രാ​ർ​ഥ​ന​യും ശ​നി​യാ​ഴ്ച

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: September 5, 2026 10:09 AM IST | Updated: September 5, 2026 10:09 AM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

സീ​ഗ​ൻ: ബ​ഥേ​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പെ​ന്ത​ക്കോ​സ്ത് ച​ർ​ച്ച് (BIPC) ജ​ർ​മനി​യു​ടെ വാ​ർ​ഷി​ക സ​മ്മേ​ള​ന​വും പ്ര​ത്യേ​ക കൃ​ത​ജ്ഞ​താ സ്തോ​ത്ര പ്രാ​ർ​ഥ​ന​യും ശ​നി​യാ​ഴ്ച സീ​ഗ​നി​ൽ ന​ട​ക്കും. ശ​നി​യാ​ഴ്ച രാ​വി​ലെ 10.30 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒന്ന് വ​രെ​യാ​ണ് ശു​ശ്രൂ​ഷ​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ദൈ​വീ​ക വി​ടു​ത​ലി​നും ന​ന്ദി​പ്ര​കാ​ശ​ന​ത്തി​നു​മാ​യി വേ​ർ​തി​രി​ച്ച ഈ ​സ​മ​യം 'കൃ​ത​ജ്ഞ​ത​യു​ടെ​യും ആ​രാ​ധ​ന​യു​ടെ​യും പ്രാ​ർ​ഥ​ന​യു​ടെ​യും' (Time of Gratitude, Worship and Prayer) അ​നു​ഗ്ര​ഹീ​ത ധ​ന്യ​നി​മി​ഷ​ങ്ങ​ളാ​യി മാ​റും.

ക​ഴി​ഞ്ഞ നാ​ളു​ക​ളി​ൽ സ​ഭ​യ്ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും ല​ഭി​ച്ച ദൈ​വീ​ക ക​രു​ത​ലി​ന് ന​ന്ദി അ​ർ​പ്പി​ക്കു​ന്ന​തോ​ടൊ​പ്പം ഗാ​ന​ശു​ശ്രൂ​ഷ​യും ദൈ​വ​വ​ച​ന ശു​ശ്രൂ​ഷ​യും മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യും സ​മ്മേ​ള​ന​ത്തി​ൽ ന​ട​ക്കും. തു​ട​ർ​ന്ന് ഉ​ച്ച​വി​രു​ന്നും (അ​ഗാ​പ്പെ)​ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

സീ​ഗ​നി​ലും ജ​ർ​മ​നി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​മു​ള്ള വി​ശ്വാ​സി​ക​ളും ശു​ശ്രൂ​ഷ​ക​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. ഈ ​ആ​ത്മീ​യ വി​രു​ന്നി​ലേ​ക്ക് എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും ദൈ​വ​നാ​മ​ത്തി​ൽ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സ​ഭാ നേ​തൃ​ത്വം അ​റി​യി​ച്ചു.

Tags : BethelInternationalPentecostChurch Germany Anniversary ThanksgivingPrayer

Recent News

Corehub Up