x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹീ​ത്രൂ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ല​ഗേ​ജ് പ്ര​തി​സ​ന്ധി; ന​ഷ്‌ടപ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ബ്രി​ട്ടീ​ഷ് എ​യ​ർ​വേ​യ്‌​സ്

സജി പുലിക്കാട്ടിൽ
Published: May 20, 2026 01:11 PM IST | Updated: May 20, 2026 01:11 PM IST

ല​ണ്ട​ൻ: യു​കെ​യി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ ല​ണ്ട​ൻ ഹീ​ത്രൂ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടെ​ർ​മി​ന​ൽ അ​ഞ്ചി​ൽ ഉ​ണ്ടാ​യ ല​ഗേ​ജ് കൈ​കാ​ര്യം ചെ​യ്യു​ന്ന സം​വി​ധാ​ന​ങ്ങ​ളു​ടെ സാ​ങ്കേ​തി​ക ത​ക​രാ​ർ വ​ലി​യ അ​ന്താ​രാ​ഷ്ട്ര പ്ര​തി​സ​ന്ധി​യാ​യി മാ​റു​ന്നു.

ത​ക​രാ​റി​നെ തു​ട​ർ​ന്ന് ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം യാ​ത്രാ​ബാ​ഗു​ക​ളാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്. ഈ ​ക​ന​ത്ത വീ​ഴ്ച മൂ​ലം ത​ങ്ങ​ൾ​ക്കു​ണ്ടാ​യ വ​ൻ സാ​മ്പ​ത്തി​ക ന​ഷ്ട​ത്തി​നും പേ​രി​നേ​റ്റ ക​ള​ങ്ക​ത്തി​നും പ​ക​ര​മാ​യി പ്ര​മു​ഖ വി​മാ​ന​ക്ക​മ്പ​നി​യാ​യ ബ്രി​ട്ടീ​ഷ് എ​യ​ർ​വേ​യ്‌​സ്, ഹീ​ത്രൂ വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​രി​ൽ നി​ന്നും 10 മി​ല്യ​ൺ പൗ​ണ്ട് ന​ഷ്‌ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടു.

വാ​രാ​ന്ത്യ​ത്തി​ൽ ഉ​ണ്ടാ​യ ഈ ​ല​ഗേ​ജ് പ്ര​തി​സ​ന്ധി മൂ​ലം നാ​ട്ടി​ലേ​ക്ക് വ​രാ​നി​രു​ന്ന​വ​രും യു​കെ​യി​ലേ​ക്ക് മ​ട​ങ്ങി​യ​വ​രു​മാ​യ നി​ര​വ​ധി മ​ല​യാ​ളി കു​ടും​ബ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രാ​ണ് ക​ടു​ത്ത ദു​രി​ത​ത്തി​ലാ​യ​ത്.

ബ്രി​ട്ടീ​ഷ് എ​യ​ർ​വേ​യ്‌​സി​ന്‍റെ ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് സീ​ൻ ഡോ​യ​ൽ, ഹീ​ത്രൂ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ മേ​ധാ​വി തോ​മ​സ് വോ​ൾ​ഡ്‌​ബെ​യ്ക്ക് നേ​രി​ട്ട് എ​ഴു​തി​യ ക​ത്തി​ലൂ​ടെ ശ​ക്ത​മാ​യ അ​മ​ർ​ഷ​വും ന​ഷ്ട​പ​രി​ഹാ​ര ആ​വ​ശ്യ​വും അ​റി​യി​ച്ചു.

ടെ​ർ​മി​ന​ൽ അഞ്ചിലെ ​ഐ​ടി-​ബാ​ഗേ​ജ് ബെ​ൽ​റ്റ് സം​വി​ധാ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് മ​ണി​ക്കൂ​റു​ക​ളോ​ളം വി​മാ​ന സ​ർ​വീ​സു​ക​ൾ വൈ​കു​ക​യും പ​ല വി​മാ​ന​ങ്ങ​ൾ​ക്കും യാ​ത്ര​ക്കാ​രു​ടെ ല​ഗേ​ജു​ക​ൾ ഇ​ല്ലാ​തെ ത​ന്നെ സ​ർ​വീ​സ് ന​ട​ത്തേ​ണ്ടി വ​രി​ക​യും ചെ​യ്തു.

എ​ത്തി​ച്ചേ​ർ​ന്ന മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തു​നി​ന്നി​ട്ടും സ്വ​ന്തം സാ​ധ​ന​ങ്ങ​ൾ ല​ഭി​ക്കാ​തെ നി​രാ​ശ​യോ​ടെ മ​ട​ങ്ങേ​ണ്ടി വ​ന്നു. ഈ ​വ​ർ​ഷം മാ​ത്രം ഇ​ത് അ​ഞ്ചാം ത​വ​ണ​യാ​ണ് ഹീ​ത്രൂ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ​മാ​ന​മാ​യ ബാ​ഗേ​ജ് ത​ക​രാ​റു​ക​ൾ സം​ഭ​വി​ക്കു​ന്ന​ത്.

ഫെ​ബ്രു​വ​രി​യി​ലും ഈ​സ്റ്റ​ർ അ​വ​ധി​ക്കാ​ല​ത്തും ആ​യി​ര​ക്ക​ണ​ക്കി​ന് ബാ​ഗു​ക​ൾ ഇ​ത്ത​ര​ത്തി​ൽ യാ​ത്ര​ക്കാ​ർ​ക്ക് വ​ഴി​മാ​റി ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ന്നു​കൂ​ടി​ക്കി​ട​ക്കു​ന്ന ല​ഗേ​ജു​ക​ളു​ടെ​യും പെ​ട്ടി​ക​ളു​ടെ​യും ചി​ത്ര​ങ്ങ​ൾ ഇ​തി​ന​കം ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.

ല​ഗേ​ജു​ക​ൾ ന​ഷ്‌ട​പ്പെ​ട്ട യാ​ത്ര​ക്കാ​രി​ൽ പ​ല​രും ത​ങ്ങ​ളു​ടെ പ്ര​ധാ​ന​പ്പെ​ട്ട മ​രു​ന്നു​ക​ളും ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളും കു​ട്ടി​ക​ൾ​ക്കു​ള്ള അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ളും ല​ഭി​ക്കാ​തെ വ​ല​യു​ക​യാ​ണ്. ജ​ന്മ​ദി​ന ആ​ഘോ​ഷ​ങ്ങ​ൾ​ക്കും ഹ​ണി​മൂ​ൺ യാ​ത്ര​ക​ൾ​ക്കു​മാ​യി പു​റ​പ്പെ​ട്ട പ​ല​രു​ടെ​യും പ്ലാ​നു​ക​ൾ ഈ ​പ്ര​തി​സ​ന്ധി മൂ​ലം പൂ​ർ​ണ്ണ​മാ​യും ത​കി​ടം മ​റി​ഞ്ഞു.

പു​റ​പ്പെ​ടു​ന്ന വി​മാ​ന​ങ്ങ​ളി​ലെ ല​ഗേ​ജു​ക​ൾ കൃ​ത്യ​മാ​യി വി​മാ​ന​ത്തി​ൽ എ​ത്തി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം ഹീ​ത്രൂ വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ​ക്കാ​ണെ​ന്നി​രി​ക്കെ, തു​ട​ർ​ച്ച​യാ​യു​ണ്ടാ​കു​ന്ന ഇ​ത്ത​രം സാ​ങ്കേ​തി​ക വീ​ഴ്ച​ക​ൾ ഇ​നി വ​ച്ചു​പൊ​റു​പ്പി​ക്കാ​നാ​കി​ല്ലെ​ന്നാ​ണ് വി​മാ​ന​ക്ക​മ്പ​നി​യു​ടെ നി​ല​പാ​ട്.

ല​ഗേ​ജു​ക​ൾ വൈ​കു​ന്ന​ത് മൂ​ലം യാ​ത്ര​ക്കാ​ർ​ക്ക് ന​ൽ​കേ​ണ്ടി വ​രു​ന്ന ന​ഷ്ട​പ​രി​ഹാ​ര​വും ഹോ​ട്ട​ൽ താ​മ​സ​സൗ​ക​ര്യ​വും വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ണ് ക​മ്പ​നി​ക്കു​ണ്ടാ​ക്കു​ന്ന​ത്. അ​തേ​സ​മ​യം, യാ​ത്ര​ക്കാ​ർ​ക്കു​ണ്ടാ​യ ക​ടു​ത്ത ബു​ദ്ധി​മു​ട്ടി​ൽ ഹീ​ത്രൂ വി​മാ​ന​ത്താ​വ​ള വ​ക്താ​വ് ഔ​ദ്യോ​ഗി​ക​മാ​യി ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു.

നി​ല​വി​ൽ സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച​താ​യും 99 ശ​ത​മാ​നം കൃ​ത്യ​ത​യോ​ടെ​യാ​ണ് ഇ​പ്പോ​ൾ ത​ങ്ങ​ളു​ടെ സം​വി​ധാ​നം പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും അ​വ​ർ അ​വ​കാ​ശ​പ്പെ​ട്ടു. കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന ബാ​ഗു​ക​ൾ യാ​ത്ര​ക്കാ​രു​ടെ വി​ലാ​സ​ത്തി​ൽ കൊ​റി​യ​ർ വ​ഴി എ​ത്ര​യും വേ​ഗം സൗ​ജ​ന്യ​മാ​യി എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ബ്രി​ട്ടീ​ഷ് എ​യ​ർ​വേ​യ്‌​സു​മാ​യി ചേ​ർ​ന്ന് ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.

എ​ങ്കി​ലും സ്കൂ​ൾ വേ​ന​ൽ​ക്കാ​ല അ​വ​ധി​ക്കാ​ലം ആ​രം​ഭി​ക്കാ​നി​രി​ക്കെ യു​കെ​യി​ലെ പ്ര​ധാ​ന വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന ഇ​ത്ത​രം തു​ട​ർ​ച്ച​യാ​യ ത​ക​രാ​റു​ക​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന പ്ര​വാ​സി​ക​ളെ വ​ലി​യ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു​ണ്ട്.

ന​ഷ്‌ട​പ്പെ​ട്ട ല​ഗേ​ജു​ക​ൾ തി​രി​ച്ചു​കി​ട്ടാ​ൻ യാ​ത്ര​ക്കാ​ർ എ​യ​ർ​ലൈ​ൻ​സി​ന്‍റെ ഹെ​ൽ​പ്പ്‌​ലൈ​ൻ ന​മ്പ​റു​ക​ളി​ലോ വെ​ബ്‌​സൈ​റ്റി​ലോ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേശി​ച്ചു.

Tags : British Airways Baggage Delay London Heathrow Airport

Recent News

Corehub Up