x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് പള്ളിയിലെ വി​ശു​ദ്ധ വാ​ര തി​രു​ക്ക​ർ​മ​ങ്ങ​ൾ

റോ​യി ചേ​ല​മ​ല​യി​ൽ
Published: March 28, 2026 12:05 PM IST | Updated: March 28, 2026 12:05 PM IST

ഷി​ക്കാ​ഗോ: യേ​ശു​ക്രി​സ്തു​വി​ന്‍റെ രാ​ജ​കീ​യ​മാ​യ ജ​റു​സ​ലേം പ്ര​വേ​ശ​നം, പീ​ഢാ​നു​ഭ​വം, കു​രി​ശു​മ​ര​ണം, ഉ​യ​ർ​ത്തെ​ഴു​ന്നേ​പ്പ് എ​ന്നി​വ അ​നു​സ്‌​മ​രി​ക്കു​ന്ന വി​ശു​ദ്ധ വാ​ര​ത്തി​ലേ​ക്കു ലോ​ക​മെ​മ്പാ​ടു​മു​ള്ള ക്രൈ​സ്ത​വ​രോ​ടൊ​പ്പം മോ​ർ​ട്ട​ൻ ഗ്രോ​വ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​വും പ്ര​വേ​ശി​ക്കു​ന്നു.

വി​ശു​ദ്ധ വാ​ര​ത്തി​ലെ തി​രു​ക്ക​ർ​മ​ങ്ങ​ൾ താ​ഴെ​പ്പ​റ​യു​ന്ന ക്ര​മ​ത്തി​ൽ ന​ട​ക്കു​ന്ന​താ​ണ്. ഓ​ശാ​ന ഞാ​യ​റാ​ഴ്ച​യാ​യ മാ​ർ​ച്ച് 29ന് ​ഓ​ശാ​ന​യു​ടെ തി​രു​ക്ക​ർ​മ​ങ്ങ​ൾ രാ​വി​ലെ 10ന് ​മ​ല​യാ​ള​ത്തി​ലും വൈ​കു​ന്നേ​രം നാ​ലി​ന് ഇം​ഗ്ലീ​ഷി​ലും ന​ട​ത്ത​പ്പെ​ടു​ന്നു.

കൂ​ടാ​തെ രാ​വി​ലെ എ​ട്ടി​ന് വൈ​കു​ന്നേ​രം 5.30നും ​മ​ല​യാ​ള​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. ഏ​പ്രി​ൽ ര​ണ്ടി​ന് പെ​സ​ഹാ​വ്യാ​ഴാ​ഴ്ച, വൈ​കു​ന്നേ​രം 6.30ന് ​കാ​ൽ ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യും ആ​ഘോ​ഷ​മാ​യ വി. ​കു​ർ​ബാ​ന​യും ഉ​ണ്ടാ​യി​രി​ക്കും.

ഏ​പ്രി​ൽ മൂ​ന്നി​ന് ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഇം​ഗ്ലീ​ഷി​ലും ഏ​ഴി​ന് മ​ല​യാ​ള​ത്തി​ലും ദു​ഖ​വെ​ള്ളി​യു​ടെ തി​രു​ക്ക​ർ​മ​ങ്ങ​ളും കു​രി​ശി​ന്‍റെ വ​ഴി​യും ന​ട​ക്കും. വൈ​കു​ന്നേ​രം ക​ഞ്ഞി​നേ​ർ​ച്ച​യും ഉ​ണ്ടാ​യി​രി​ക്കും.

ഏ​പ്രി​ൽ നാ​ലി​ന് ശ​നി​യാ​ഴ്ച 8.15ന് ​രാ​വി​ലെ ദുഃ​ഖ​ശ​നി​യു​ടെ തി​രു​ക്ക​ർ​മ​ങ്ങ​ൾ ന​ട​ക്കും. ഈ​സ്റ്റ​റി​ന്‍റെ തി​രു​ക്ക​ർ​മ​ങ്ങ​ൾ, ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഇം​ഗ്ലീ​ഷി​ലും ഏ​ഴി​ന് മ​ല​യാ​ള​ത്തി​ലും ന​ട​ക്കു​ന്ന​താ​ണ്.

K-Rail Survey

ഈ​സ്റ്റ​ർ ദി​വ​സ​മാ​യ ഏ​പ്രി​ൽ അ​ഞ്ചി​ന് രാ​വി​ലെ പ​ത്തി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. അ​ന്നേ ദി​വ​സം മ​റ്റു സ​മ​യ​ങ്ങ​ളി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.

വി​ശു​ദ്ധ വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​മ്പ​സാ​ര​ത്തി​നു​ള്ള അ​വ​സ​രം ഏ​പ്രി​ൽ ഒ​ന്നാം തീ​യ​തി ഉ​ച്ച​യ്ക്ക് ഒ​ന്ന് മു​ത​ൽ വൈ​കു​ന്നേ​രം ആ​റ് വ​രെ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

എ​ല്ലാ ദി​വ​സ​ത്തെ​യും തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​അ​നീ​ഷ് മാ​വേ​ലി​പു​ത്ത​ൻ​പു​ര​യി​ൽ എ​ന്നി​വ​ർ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

വി​ശു​ദ്ധ വാ​ര​ത്തി​ലെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് സി. ​ശാ​ലോം, സി. ​സി​ൽ​വേ​റി​യൂ​സ്, സി. ​ജ​സീ​ന, സി. ​അ​നി​റ്റ, കൈ​ക്കാ​ര​ന്മാ​രാ​യ സേ​വ്യ​ർ ന​ടു​പ്പ​റ​മ്പി​ൽ, ജോ​ബി പോ​ള​ക്ക​ൽ, മ​ജോ കു​ന്ന​ശേ​രി, ഫെ​ലി​ക്സ് പാ​ല​ക​ൻ എ​ന്നി​വ​രും അ​നി​ൽ മ​റ്റ​ത്തി​കു​ന്നേ​ലി​ന്‍റെ നേ​തു​ത്വ​ത്തി​ലു​ള്ള ഗാ​യ​ക സം​ഘ​വും അ​ൾ​ത്താ​ര ശു​ശ്രൂ​ഷ​ക​രും മ​റ്റു വോ​ള​ന്‍റീ​യേ​ഴ്സും നേ​തൃ​ത്വം വ​ഹി​ക്കും.

Tags : chicago st marys church holy week usa

Recent News

Corehub Up