x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദു​ബാ​യി വാ​ഹ​നാ​പ​ക​ടം: മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് 2.6 കോ​ടി രൂ​പ​യു​ടെ പു​ന​ര​ധി​വാ​സ പാ​ക്കേ​ജ്

അ​നി​ൽ സി ​ഇ​ടി​ക്കു​ള
Published: June 13, 2026 08:15 AM IST | Updated: June 13, 2026 09:32 AM IST

ദു​ബാ​യി: ദു​ബാ​യി എ​മി​റേ​റ്റ്സ് റോ​ഡി​ലു​ണ്ടാ​യ ദാ​രു​ണ​മാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ​യും പ​രി​ക്കേ​റ്റ​വ​രു​ടെ​യും കു​ടും​ബ​ങ്ങ​ൾ​ക്ക് 2.6 കോ​ടി രൂ​പ​യു​ടെ പു​ന​ര​ധി​വാ​സ പാ​ക്കേ​ജു​മാ​യി പ്ര​മു​ഖ പ്ര​വാ​സി സം​രം​ഭ​ക​നും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നും ബു​ർ​ജീ​ൽ ഹോ​ൾ​ഡി​ങ്സ് ചെ​യ​ർ​മാ​നും സി​ഇ​ഒ​യു​മാ​യ ഡോ. ​ഷം​ഷീ​ർ വ​യ​ലി​ൽ.

അ​പ​ക​ട​ത്തി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ ഏ​ഴ് പേ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് 26 ല​ക്ഷം രൂ​പ വീ​ത​വും, ര​ണ്ട് മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ പ​രി​ക്കേ​റ്റ ഒ​ൻ​പ​ത് പേ​രു​ടെ അ​ടി​യ​ന്ത​ര ചി​കി​ത്സാ-​പു​ന​ര​ധി​വാ​സ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി 47 ല​ക്ഷം രൂ​പ​യും ന​ൽ​കും.

ഇ​തി​നു​പു​റ​മെ, അ​പ​ക​ട​ത്തി​നി​ര​യാ​യ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ അ​ടി​യ​ന്ത​ര യാ​ത്രാ-​താ​മ​സ സൗ​ക​ര്യ​ങ്ങ​ൾ​ക്കാ​യി 18 ല​ക്ഷം രൂ​പ​യും കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി 13 ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.

കു​ടും​ബ​ത്തി​ന്‍റെ ഏ​ക ആ​ശ്ര​യം ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് അ​ടി​യ​ന്ത​ര ആ​ശ്വാ​സം ന​ൽ​കു​ന്ന​തി​നൊ​പ്പം, അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​ടെ ഭാ​വി സു​ര​ക്ഷി​ത​മാ​ക്കാ​ൻ കൂ​ടി ല​ക്ഷ്യ​മി​ട്ടാ​ണ് ഈ ​സ​മ​ഗ്ര പാ​ക്കേ​ജ് രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

ചെ​റി​യ കു​ട്ടി​ക​ളു​ള്ള കു​ടും​ബ​ങ്ങ​ൾ​ക്ക് അ​വ​രു​ടെ ദീ​ർ​ഘ​കാ​ല ആ​വ​ശ്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കി​യി​ട്ടു​ണ്ട്.

ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റു​മാ​യി സ​ഹ​ക​ര​ണം

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ഇ​ന്ത്യ​ൻ കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ഹാ​യം ഉ​റ​പ്പാ​ക്കാ​ൻ ദു​ബാ​യി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ചു വ​രി​ക​യാ​ണെ​ന്ന് ഡോ. ​ഷം​ഷീ​ർ വ​യ​ലി​ൽ അ​റി​യി​ച്ചു.

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട മു​ഴു​വ​ൻ രാ​ജ്യ​ക്കാ​രു​ടെ​യും കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് ഈ ​സ​ഹാ​യം എ​ത്തി​ക്കും. ഒ​രു​പാ​ട് പ്ര​തീ​ക്ഷ​ക​ളോ​ടെ​യും ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളോ​ടെ​യു​മാ​ണ് ഇ​വ​ർ പ്ര​വാ​സ​ലോ​ക​ത്ത് എ​ത്തി​യ​ത്.

സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തി​ന് പ്രി​യ​പ്പെ​ട്ട​വ​രു​ടെ മ​ര​ണ​ത്തി​ന്റെ ന​ഷ്ടം നി​ക​ത്താ​നാ​വി​ല്ലെ​ങ്കി​ലും ഈ ​പ്ര​യാ​സ​ക​ര​മാ​യ ഘ​ട്ട​ത്തി​ൽ അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ഇ​തൊ​രു ചെ​റി​യ ആ​ശ്വാ​സ​മാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു, ഡോ. ​ഷം​ഷീ​ർ വ്യ​ക്ത​മാ​ക്കി.

ദു​ര​ന്ത​ബാ​ധി​ത​രാ​യ മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ൾ​ക്കും പി​ന്തു​ണ

ദു​ബാ​യ് ആ​സ്ഥാ​ന​മാ​യു​ള്ള ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന മി​നി​ബ​സ് സാ​ങ്കേ​തി​ക ത​ക​രാ​ർ മൂ​ലം റോ​ഡി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്ര​ക്കി​ന് പി​ന്നി​ലി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​ന്ത്യ, ശ്രീ​ല​ങ്ക, നേ​പ്പാ​ൾ സ്വ​ദേ​ശി​ക​ളാ​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

മ​രി​ച്ച ഏ​ഴ് പേ​രി​ൽ ആ​റ് പേ​ർ ഇ​ന്ത്യ​ക്കാ​രും ഒ​രാ​ൾ ശ്രീ​ല​ങ്ക​ൻ പൗ​ര​നു​മാ​ണ്. മ​രി​ച്ച ഇ​ന്ത്യ​ക്കാ​രി​ൽ മൂ​ന്ന് പേ​ർ ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളും മൂ​ന്ന് പേ​ർ തെ​ല​ങ്കാ​ന​യി​ൽ നി​ന്നു​മു​ള്ള​വ​രു​മാ​ണ്. പ​രി​ക്കേ​റ്റ ഒ​ൻ​പ​ത് പേ​രി​ൽ എ​ട്ട് പേ​ർ ഇ​ന്ത്യ​ക്കാ​രാ​ണ്.

ഇ​തി​ൽ ര​ണ്ട് മ​ല​യാ​ളി​ക​ളും ഉ​ൾ​പ്പെ​ടും. ഒ​രാ​ൾ നേ​പ്പാ​ൾ സ്വ​ദേ​ശി​യാ​ണ്. പ​രി​ക്കേ​റ്റ​വ​രി​ൽ അ​ഞ്ച് പേ​ർ ഇ​തി​ന​കം ആ​ശു​പ​ത്രി വി​ട്ടു. മൂ​ന്ന് ഇ​ന്ത്യ​ക്കാ​ർ ഇ​പ്പോ​ഴും വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്.

മു​ൻ​പും ദു​ര​ന്ത​മു​ഖ​ത്ത് അ​ടി​യ​ന്ത​ര സ​ഹാ​യ​ങ്ങ​ളു​മാ​യി ഡോ. ​ഷം​ഷീ​ർ മു​ന്നോ​ട്ടു​വ​ന്നി​ട്ടു​ണ്ട്. മു​ൻ​പ് അ​ഹ​മ്മ​ദാ​ബാ​ദി​ലു​ണ്ടാ​യ എ​യ​ർ ഇ​ന്ത്യ വി​മാ​നാ​പ​ക​ട​ത്തി​ൽ കൊ​ല്ല​പ്പെ​ടു​ക​യും പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ആറ് കോ​ടി രൂ​പ​യു​ടെ സ​ഹാ​യം അ​ദ്ദേ​ഹം കൈ​മാ​റി​യി​രു​ന്നു.


K-Rail Survey

Tags : Dubai car accident 2.6 crore Relocation package

Recent News

Corehub Up