x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​മു​കി​യെ​യും ര​ണ്ട് വാ​ട​ക​ക്കാ​രെ​യും കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി​ക്കു മൂ​ന്ന് ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ

പി.പി. ചെറിയാൻ
Published: June 13, 2026 08:04 AM IST | Updated: June 13, 2026 09:35 AM IST

ന്യൂ​യോ​ർ​ക്ക്: വാ​ട​ക കു​ടി​ശ്ശി​ക​യെ​യും കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളെ​യും ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ കാ​മു​കി​യെ​യും ര​ണ്ട് വാ​ട​ക​ക്കാ​രെ​യും ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ന്യൂ​യോ​ർ​ക്ക് സ്വ​ദേ​ശി 56 വയസുകാ​ര​നാ​യ ഡാ​നി​യ​ൽ ഡേ​വി​ഡി​ന് ചൊ​വ്വാ​ഴ്ച മൂ​ന്ന് ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ വി​ധി​ച്ചു.

മൂ​ന്ന് കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്കും വെ​വ്വേ​റെ​യാ​ണ് കോ​ട​തി ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വി​ധി​ച്ച​ത്. 33 വ​ർ​ഷ​ത്തെ ത​ട​വ് ശി​ക്ഷ ല​ഭി​ക്കു​മാ​യി​രു​ന്ന ഒ​ത്തു​തീ​ർ​പ്പ് വ്യ​വ​സ്ഥ പ്ര​തി നി​ര​സി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് കോ​ട​തി ക​ർ​ശ​ന​മാ​യ ശി​ക്ഷാ ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ന്ന​ത്.

2023 ന​വം​ബ​റി​ലാ​യി​രു​ന്നു യു​എ​സി​ലെ ക്വീ​ൻ​സി​ൽ രാ​ജ്യ​ത്തെ ന​ടു​ക്കി​യ ക്രൂ​ര​മാ​യ കൊ​ല​പാ​ത​കം ന​ട​ന്ന​ത്. കാ​മു​കി​യാ​യ കോ​ളി​ൻ ഫീ​ൽ​ഡ്സ്, വാ​ട​ക​ക്കാ​രാ​യ വെ​യ്ൻ തോ​മ​സ്, എ​വ​റ്റ് സ്വീ​നി എ​ന്നി​വ​രെ​യാ​ണ് ഡേ​വി​ഡ് ഡാ​നി​യേ​ൽ ക​ത്തി​കൊ​ണ്ട് ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ​ത്.

കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം പ്ര​തി സ്വ​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നേ​രി​ട്ടെ​ത്തി കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

Tags : Man gets three life sentences

Recent News

Corehub Up