x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യൂ​റോ​പ്പി​ലെ ഇ​ഇഎ​സ് പാ​സ്പോ​ർ​ട്ട് പ​രി​ശോ​ധ​ന: ജ​ർ​മ​ൻ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ കാ​ത്തി​രി​പ്പ് സ​മ​യം ഇ​ര​ട്ടി​യാ​യി

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: August 20, 2026 07:28 AM IST | Updated: August 20, 2026 07:28 AM IST

ജ​ർ​മനി​യി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ

ഫ്രാ​ങ്ക്ഫ​ർ​ട്ട്: യൂ​റോ​പ്യ​ൻ യൂ​ണി​യന്‍റെ​ പു​തി​യ ബ​യോ​മെ​ട്രി​ക് അ​തി​ർ​ത്തി സു​ര​ക്ഷാ സം​വി​ധാ​ന​മാ​യ ഇ​ഇഎ​സ് (Entry/Exit System - EES) പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തോ​ടെ ജ​ർ​മനി​യി​ലെ പ്ര​ധാ​ന വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ യാ​ത്രാ​ദു​രി​തം ക​ടു​ക്കു​ന്നു. ഫ്രാ​ങ്ക്ഫ​ർ​ട്ട്, മ്യൂ​ണി​ക് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ പാ​സ്പോ​ർ​ട്ട് ക​ൺ​ട്രോ​ൾ വി​ഭാ​ഗ​ത്തി​ലെ കാ​ത്തി​രി​പ്പ് സ​മ​യം മു​ൻ​വ​ർ​ഷ​ത്തേ​ക്കാ​ൾ ഇ​ര​ട്ടി​യാ​യി ഉ​യ​ർ​ന്ന​താ​യി ഫി​നാ​ൻ​ഷ്യ​ൽ ടൈം​സ് പു​റ​ത്തു​വി​ട്ട പു​തി​യ യാ​ത്രാ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

യൂ​റോ​പ്യ​ൻ യൂ​ണി​യ​ന് പു​റ​ത്തു​നി​ന്നു​ള്ള ഹ്ര​സ്വ​കാ​ല സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ന​ട​പ്പി​ലാ​ക്കി​യ ഈ ​സം​വി​ധാ​നം ജ​ർ​മ​നി​യി​ലേ​ക്ക് എ​ത്തു​ന്ന പ്ര​വാ​സി​ക​ളെ​യും വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​യും ഒ​രു​പോ​ലെ വ​ല​യ്ക്കു​ക​യാ​ണ്.

ക്യൂ ​നി​ൽ​ക്കേ​ണ്ട സ​മ​യം മ​ണി​ക്കൂ​റു​ക​ൾ

യാ​ത്രാ ഡാ​റ്റാ ഏ​ജ​ൻ​സി​യാ​യ  (Non-EU) ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ൾ അ​നു​സ​രി​ച്ച് ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് (2025 ജൂ​ലൈ) ജ​ർ​മ​ൻ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ കാ​ത്തി​രി​പ്പ് സ​മ​യം ഇ​ര​ട്ടി​യോ​ള​മാ​യി:

ഫ്രാ​ങ്ക്ഫ​ർ​ട്ട് എ​യ​ർ​പോ​ർ​ട്ട്: മു​ൻ​പ് ശ​രാ​ശ​രി 60 മി​നി​റ്റാ​യി​രു​ന്ന കാ​ത്തി​രി​പ്പ് സ​മ​യം 2026 ജൂ​ലൈ ആ​യ​പ്പോ​ഴേ​ക്കും 120 മി​നി​റ്റാ​യി (2 മ​ണി​ക്കൂ​ർ) ഉ​യ​ർ​ന്നു. EES  സി​സ്റ്റ​ത്തി​ന്‍റെ മ​ന്ദ​ഗ​തി വി​മാ​ന​ങ്ങ​ൾ വൈ​കു​ന്ന​തി​നും സ​ർ​വീ​സു​ക​ൾ ത​ട​സ്‌​സ​പ്പെ​ടു​ന്ന​തി​നും കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ന്ന് ഫ്രാ​ങ്ക്ഫ​ർ​ട്ട് എ​യ​ർ​പോ​ർ​ട്ട് വ​ക്താ​വ് സ്ഥി​രീ​ക​രി​ച്ചു.

മ്യൂ​ണി​ക് എ​യ​ർ​പോ​ർ​ട്ട്: മ്യൂ​ണി​ക്കി​ൽ പ​ര​മാ​വ​ധി ക്യൂ ​നി​ൽ​ക്കേ​ണ്ടി വ​രു​ന്ന സ​മ​യം 31 മി​നി​റ്റി​ൽ നി​ന്നും 60 മി​നി​റ്റി​ലേ​ക്ക് വ​ർ​ധി​ച്ചു.

ബ്രി​ട്ടീ​ഷ്അ​മേ​രി​ക്ക​ൻ യാ​ത്ര​ക്കാ​ർ​ക്ക് തി​രി​ച്ച​ടി: ബ്രി​ട്ട​ൻ, യുഎ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ.​യു ഇ​ത​ര രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള സ​ഞ്ചാ​രി​ക​ളെ​യാ​ണ് ഇ​ത് ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്. റോം ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ യു​കെ നി​വാ​സി​ക​ളു​ടെ പ​രി​ശോ​ധ​നാ സ​മ​യം 7 മി​നി​റ്റി​ൽ നി​ന്ന് 20 മി​നി​റ്റാ​യി ഉ​യ​ർ​ന്നു.

തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ സി​സ്റ്റം ’ഓ​ഫ്’ ചെ​യ്ത് എ​യ​ർ​പോ​ർ​ട്ടു​ക​ൾ
മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ളു​ന്ന നീ​ണ്ട ക്യൂ​വും യാ​ത്രാ ത​ട​​സ​ങ്ങ​ളും ഒ​ഴി​വാ​ക്കാ​ൻ പ​ല പ്ര​മു​ഖ യൂ​റോ​പ്യ​ൻ വി​മാ​ന​ത്താ​വ​ള​ങ്ങ​ളും ഈ ​ബ​യോ​മെ​ട്രി​ക് ചെ​ക്കിം​ഗ് സി​സ്റ്റം താ​ൽ​ക്കാ​ലി​ക​മാ​യി ഓ​ഫ് ചെ​യ്തു വെ​ക്കു​ന്ന​തി​ലേ​ക്ക് വ​രെ കാ​ര്യ​ങ്ങ​ളെ​ത്തി എ​ന്ന് പൊ​ളി​റ്റി​ക്കോ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

സെ​പ്റ്റം​ബ​റി​ന് ശേ​ഷ​വും തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ൽ ഇഇഎ​സ് സി​സ്റ്റ​ത്തി​ൽ നി​ന്ന് ഇ​ള​വു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് പ​ല ഇയു രാ​ജ്യ​ങ്ങ​ളും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ ഒ​രു വ്യ​ക്തി​ക്ക് ഇ​ഇഎ​സ് പ്രോ​സ​സ്‌​സിം​ഗി​ന് ശ​രാ​ശ​രി 70 സെ​ക്ക​ൻ​ഡ് മാ​ത്ര​മേ ആ​വ​ശ്യ​മു​ള്ളൂ​വെ​ന്നും ത​ട‌​സ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ അം​ഗ​രാ​ജ്യ​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്നും യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

യൂ​റോ​പ്പി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​ന്ന പ്ര​വാ​സി​ക​ളും വി​നോ​ദ​സ​ഞ്ചാ​രി​ക​ളും വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ ഈ ​പു​തി​യ പ​രി​ശോ​ധ​നാ സ​മ​യ​ക്ര​മം ക​ണ​ക്കി​ലെ​ടു​ത്ത് മ​തി​യാ​യ സ​മ​യം മു​ൻ​കൂ​ട്ടി ക​ണ്ട് യാ​ത്ര​ക​ൾ പ്ലാ​ൻ ചെ​യ്യ​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദ്ദേ​ശി​ക്കു​ന്നു.

Tags : EEIS passport checks in Europe

Recent News

Corehub Up