x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബോ​ണി​ലെ സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യി​ൽ തോ​മാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ൾ ഭ​ക്തി​നി​ർ​ഭ​ര​മാ​യി

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: July 30, 2026 04:10 PM IST | Updated: July 30, 2026 04:10 PM IST

തി​രു​നാ​ൾ ശു​ശ്രൂ​ഷ​ക​ൾ

ബോ​ൺ: ജ​ർ​മ​നി​യി​ലെ ബോ​ണി​ലു​ള്ള സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​ടെ മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ൾ ഭ​ക്തി​നി​ർ​ഭ​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ആ​ഘോ​ഷി​ച്ചു.

ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ​ഫ് ചേ​ലം​പ​റ​മ്പ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു തി​രു​നാ​ൾ ശു​ശ്രൂ​ഷ​ക​ൾ. വി​ശു​ദ്ധ ബ​ലി​ക്ക് നി​യു​ക്ത കോ​റെ​പ്പി​സ്കോ​പ്പ ഫാ. ​സ​ന്തോ​ഷ് തോ​മ​സ് കോ​യി​ക്ക​ൽ മു​ഖ്യ​കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു.

 

K-Rail Survey K-Rail Survey K-Rail Survey K-Rail Survey

ഫാ. ​റോ​ജി മു​രി​ങ്ങ​യി​ൽ, ഫാ. ​ഗീ​വ​ർ​ഗീ​സ് പാ​ല​വി​ള​യി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മ്മി​ക​രാ​യി. കൊ​ളോ​ൺ അ​തി​രൂ​പ​ത​യി​ലെ അ​ന്ത​ർ​ദേ​ശീ​യ ക​ത്തോ​ലി​ക്കാ ആ​ത്മീ​യ ശു​ശ്രൂ​ഷ വി​ഭാ​ഗ​ത്തി​ന്‍റെ റ​ഫ​റ​ന്‍റാ​യ ഇം​ഗെ​ബെ​ർ​ട്ട് മ്യൂ​ഹെ​യും ച​ട​ങ്ങി​ൽ വി​ശി​ഷ്ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.

ച​ട​ങ്ങി​നി​ടെ ലാ​ജി വ​ർ​ഗീ​സ് ഫാ. ​സ​ന്തോ​ഷ് തോ​മ​സ് കോ​യി​ക്ക​ലി​നെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. വി​ശു​ദ്ധ ബ​ലി​ക്ക് ശേ​ഷം ന​ട​ന്ന തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​വും ദി​വ്യ​കാ​രു​ണ്യ ആ​ശീ​ർ​വാ​ദ​വും ഭ​ക്തി​സാ​ന്ദ്ര​മാ​യി ന​ട​ന്നു.

 

K-Rail Survey K-Rail Survey K-Rail Survey K-Rail Survey

തു​ട​ർ​ന്ന് തി​രു​നാ​ൾ കൊ​ടി ഇ​റ​ക്കി​യ​തോ​ടെ ഈ ​വ​ർ​ഷ​ത്തെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​മാ​പ​ന​മാ​യി. ഇ​ട​വ​ക ഹാ​ളി​ൽ ചാ​യ​സ​ൽ​ക്കാ​രം, ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​ക സ​മ്മേ​ള​നം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചു.

വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ വി​ശ്വാ​സി​ക​ളു​ടെ സാ​ന്നി​ധ്യം തി​രു​നാ​ളി​ന് കൂ​ടു​ത​ൽ ഭം​ഗി പ​ക​ർ​ന്നു. തി​രു​നാ​ൾ വി​ജ​യ​ക​ര​മാ​ക്കാ​ൻ പ്ര​വ​ർ​ത്തി​ച്ച ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ​ക്കും ഭ​ക്ത​സം​ഘ​ട​ന​ക​ൾ​ക്കും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്കും സ​ഹാ​യ​ഹ​സ്തം നീ​ട്ടി​യ എ​ല്ലാവർക്കും പ​ങ്കെ​ടു​ത്ത വി​ശ്വാ​സി​ക​ൾ​ക്കും ഇ​ട​വ​ക​യു​ടെ പേ​രി​ൽ വി​കാ​രി ഫാ. ​ജോ​സ​ഫ് ചേ​ലം​പ​റ​മ്പ​ത്ത് ന​ന്ദി അ​റി​യി​ച്ചു.

Tags : Feast St.Thomas Bonn Germany

Recent News

Corehub Up