x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫൊ​ക്കാ​ന ഹെ​ൽ​ത്ത് ക്ലി​നി​ക്കി​ന്‍റെ ന്യൂ​ജ​ഴ്‌​സി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്‌​തു

ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ
Published: April 11, 2026 02:35 PM IST | Updated: April 11, 2026 02:35 PM IST

ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന​യു​ടെ ഡ്രീം ​പ്രൊ​ജ​ക്‌‌​ടു​ക​ളി​ൽ ഒ​ന്നാ​യ ഫൊ​ക്കാ​ന ഹെ​ൽ​ത്ത് ക്ലി​നി​ക്കി​ന്‍റെ ന്യൂ​ജ​ഴ്‌​സി ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി നി​ർ​വ​ഹി​ച്ചു.

ന്യൂ​ജ​ഴ്‌​സി ഓ​ഫീ​സ് ഇ​ൻ​ചാ​ർ​ജും പ്ര​മു​ഖ ഡോ​ക്‌​ട​റു​മാ​യ ജെ​യിം​സ് ജോ​സ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന മീ​റ്റിം​ഗി​ൽ ഫൊ​ക്കാ​ന സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ, ട്ര​ഷ​ർ ജോ​യി ചാ​ക്ക​പ്പ​ൻ, റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് കോ​ശി കു​രു​വി​ള, ര​ജി​സ്ട്രേ​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ ഫ്രാ​ൻ​സി​സ് ക​ര​ക്കാ​ട്ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

നാ​ട്ടി​ൽ നി​ന്നും വ​രു​ന്ന ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ​യി​ല്ലാ​ത്ത ആ​ളു​ക​ൾ​ക്കും അ​തു​പോ​ലെ അ​മേ​രി​ക്ക​യി​ലു​ള്ള ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ​യി​ല്ലാ​ത്ത മ​ല​യാ​ളി​ക​ൾ​ക്ക് പ്രാഥമിക ചി​കി​ത്സ ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ട് ആ​ണ് ഫൊ​ക്കാ​ന ഹെ​ൽ​ത്ത് ക്ലി​നി​ക്ക് നി​ല​വി​ൽ വ​ന്നി​രി​ക്കു​ന്ന​ത്.

ഈ ​ഹെ​ൽ​ത്ത് ക്ലി​നി​ക്കു​ക​ളു​ടെ ന്യൂജ​ഴ്‌​സി ഓ​ഫീ​സ് ആ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് (124 Gregory Ave # 301 , Passaic, New Jersey) ഡോ. ​ജെ​യിം​സ് എ​ബ്ര​ഹാം എംഡിയു​ടെ സ്വ​ന്തം ഓ​ഫീ​സി​ൽ ത​ന്നെ​യാ​ണ്.

ഡോ. ​ജെ​യിം​സ് എ​ബ്ര​ഹാം എംഡി, 38 വ​ർ​ഷ​ത്തെ മെ​ഡി​ക്ക​ൽ പ​രി​ച​യം ഉ​ള്ള ന്യൂ ​ജേ​ഴ്സി​യി​ലെ പ്ര​സി​ദ്ധ​നാ​യ ഡോ​ക്ട​ർ ആ​ണ്, ന്യൂജ​ഴ്സി​യി​ൽ 30 വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. സെ​ന്‍റ് മേ​രീ​സ് ജ​ന​റ​ൽ ഹോ​സ്പി​റ്റ​ൽ, കെ​യ​ർ പോ​യി​ന്‍റ് ഹെ​ൽ​ത്ത് ബേ​വ​ൺ യൂ​ണി​വേ​ഴ്സി​റ്റി മെ​ഡി​ക്ക​ൽ സെന്‍റ​റു​മാ​യും അ​ഫി​ലി​യേ​റ്റ് ആ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

അ​ദ്ദേ​ഹം സ്പെ​ഷ്യ​ലൈ​സ് ചെ​യ്യു​ന്ന​ത് പ​ർ​മോ​ള​ജി, ഇ​ന്‍റേ​ണ​ൽ മെ​ഡി​സി​ൻ, ക്രി​ട്ടി​ക്ക​ൽ കെ​യ​ർ, സ്ലീ​പ്പ് മെ​ഡി​സി​സ് എ​ന്നീ മേ​ഖ​ല​ക​ളി​ൽ ആണ്. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളജി​ൽ നി​ന്നും മെ​ഡി​സി​ൻ ക​ഴി​ഞ്ഞു അ​മേ​രി​ക്ക​യി​ൽ എ​ത്തി​യ ഡോ. ​ജെ​യിം​സ് എ​ബ്ര​ഹാം ടോ​പ് ഡോ​ക്ട​ർ​സ് റെ​ക്ക​ക​നേ​ഷ​ൻ ലി​സ്റ്റി​ൽ അം​ഗ​മാ​ണ്.

ഔ​ട്ട്സ്റ്റാ​ൻ​ഡിംഗ് ഹെ​ൽ​ത്ത് എ​ഡ്യൂ​ക്കേ​ഷ​ൻ നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​വാ​ർ​ഡ് നേ​ടി​യി​ട്ടു​ണ്ട്. ന​ല്ല ഒ​രു ഡോ​ക്ട​ർ എ​ന്ന​തി​നെ പോ​ലെ​ത്ത​ന്നെ ന​ല്ല ഒ​രു മ​നു​ഷ്യ സ്നേ​ഹി​കൂ​ടി​യാ​ണ് അ​ദ്ദേ​ഹം. നി​ര​വ​ധി ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്നു.

ദ്രു​ത​ഗ​തി​യി​ലു​ള്ള മാ​റ്റ​ങ്ങ​ളാ​ണ് ഫൊ​ക്കാ​ന​യി​ൽ ഉ​ണ്ടാ​യ​ത്. മി​ന്ന​ല്‍ വേ​ഗ​ത്തി​ൽ ഉ​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മൂ​ഹ​ത്തി​ന്‍റെ താ​ഴേ​ത്ത​ട്ടി​ല്‍ എ​ത്തി​ക്കു​വാ​ൻ ഈ ​ക​മ്മി​റ്റി​ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ട് എ​ന്ന് പ്ര​സി​ഡ​ന്റ് സ​ജി​മോ​ൻ ആ​ന്റ​ണി അ​ഭി​പ്രാ​യ​പ്പെ​ട്ടു.​

 

K-Rail Survey

പു​തി​യ പു​തി​യ ആ​ശ​യ​ങ്ങ​ൾ സം​ഘ​ട​ന​യി​ൽ കൊ​ണ്ടു​വ​രു​ന്ന​തും സം​ഘ​ട​ന​യെ പു​രോ​ഗ​തി​ലേ​ക്ക് ന​യി​ക്കു​ന്ന​തും ഒ​രു ലീ​ഡ​ർ​ഷി​പ്പി​ന്‍റെ ക്വാ​ളി​റ്റി മാ​ത്ര​മ​ല്ല മ​റി​ച്ചു സ​മൂ​ഹ​ത്തോ​ടു​ള്ള ന​മ്മു​ടെ ക​മ്മി​റ്റ്‌​മെന്‍റ് കൂ​ടി​യാ​ണ്.

ഫൊ​ക്കാ​ന ഹെ​ൽ​ത്ത് ക്ലി​നി​ക്ക് പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ ഫൊ​ക്കാ​ന​ക്ക് ക​ഴി​യു​ന്ന​ത് ഡോ. ​ജെ​യിം​സ് എ​ബ്ര​ഹാം എംഡിയെ​പോ​ലെ​യു​ള്ള ന​ല്ല കു​റെ ഡോ​ക്ട​ർ​മാ​രു​ടെ സ​ഹ​ക​ര​ണം കൊ​ണ്ട് കൂ​ടി​യാ​ണെ​ന്നും സ​ജി​മോ​ൻ ആ​ന്‍റണി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ത​ന്‍റെ ഓ​ഫീ​സും സ്റ്റാ​ഫും ഫൊ​ക്കാ​ന​യു​ടെ ഹെ​ൽ​ത്ത് ക്ലി​നി​ക്കു​മാ​യി സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മേ ഉ​ള്ളു എ​ന്നും എ​ന്‍റെ സേ​വ​ന​ങ്ങ​ൾ അ​മേ​രി​ക്ക​ൻ മ​ല​യാ​ളീ സ​മൂ​ഹ​ത്തി​ന് പ്ര​യോ​ജ​ന​പ്പെ​ടു​ന്ന​തി​ൽ ത​നി​ക്ക് സം​തൃ​പ്‌​തി ന​ൽ​കു​ന്ന കാ​ര്യ​മാ​ണ് എ​ന്നും ഡോ. ​ജെ​യിം​സ് എ​ബ്ര​ഹാം പ​റ​ഞ്ഞു. എ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​രു സേ​വ​ന​മാ​യി ത​ന്നെ​യാ​ണ് ചെ​യ്യു​ന്ന​ത് എ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ഫൊ​ക്കാ​ന​യു​ടെ പ്രെ​സ്റ്റീ​ജി​സ് ആ​യ നി​ര​വ​ധി പ്രോ​ഗ്രാ​മു​ക​ളി​ൽ ചി​ല​താ​യ ഫൊ​ക്കാ​ന മെ​ഡി​ക്ക​ൽ കാ​ർ​ഡി​നും ഫൊ​ക്കാ​ന പ്രി​വി​ലേ​ജ് കാ​ർ​ഡി​നും ശേ​ഷം അ​മേ​രി​ക്ക​ൻ മ​ല​യാ​ളീ സ​മൂ​ഹ​ത്തി​ന് വ​ള​രെ അ​ധി​കം പ്ര​യോ​ജ​നം ല​ഭി​ക്കു​ന്ന മ​റ്റൊ​രു പ്രെ​സ്റ്റീ​ജി​സ് പ്രോ​ഗ്രാ​മാ​യ ഫൊ​ക്കാ​ന ഹെ​ൽ​ത്ത് ക്ലി​നി​ക്ക് ഏ​വ​രു​ടെ​യും പ്ര​ശം​സ​യ്ക്ക് പാ​ത്ര​മാ​കു​ന്നു.

Tags : Fokana Health Clinic New Jersey USA

Recent News

Corehub Up