x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫൊ​ക്കാ​ന മോ​ഹി​നി​യാ​ട്ടം: ര​ജി​സ്ട്രേ​ഷ​ൻ ഞാ​യ​റാ​ഴ്ച വ​രെ നീ​ട്ടി

ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ
Published: June 6, 2026 01:11 PM IST | Updated: June 6, 2026 01:11 PM IST

 

പെ​ൻ​സി​ൽ​വേ​നി​യ​: ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​നോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന മോ​ഹി​നി​യാ​ട്ടം വേ​ൾ​ഡ് ഗി​ന്ന​സ് ര​ജി​സ്ട്രേ​ഷ​ൻ അ​മേ​രി​ക്ക​യി​ലെ സ​ക​ല റിക്കാ​ർ​ഡു​ക​ളും ഭേ​ദി​ച്ച് മു​ന്നേ​റു​ക​യാ​ണ്. ആ​യി​ര​ത്തി​ല​ധി​കം മോ​ഹി​നി​യാ​ട്ടം ന​ർ​ത്ത​കി​ക​ളെ ഒ​രേ വേ​ദി​യി​ൽ ഒ​രേ യൂ​ണി​ഫോ​മി​ൽ കേ​ര​ള​ത്തി​ന് പു​റ​ത്ത് ആ​ദ്യ​മാ​യാ​ണ് അ​ണി​നി​ര​ത്തു​ന്ന​ത്.

പ​ല ഡാ​ൻ​സ് ടീ​ച്ചേ​ഴ്സി​ന്‍റെ​യും അ​ഭ്യ​ർ​ഥ​ന​യെ മാ​നി​ച്ചാ​ണ് വേ​ൾ​ഡ് ഗി​ന്ന​സ് ര​ജി​സ്ട്രേ​ഷ​ൻ ഞാ​യ​റാ​ഴ്ച (ജൂ​ൺ ഏഴ്) വ​രെ നീ​ട്ടി​യ​ത്. ഫൊ​ക്കാ​ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ൺ​വൻ​ഷ​ൻ ഓ​ഗ​സ്റ്റ് ആറ് മു​ത​ൽ ഒമ്പത് വ​രെ പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ പോ​ക്ക​നോ​സ് മൗ​ണ്ട​ൻ​സി​ലെ ക​ൽ​ഹാ​രി റി​സോ​ർ​ട്ടി​ൽ ന​ട​ക്കും.

ഫൊ​ക്കാ​ന​യു​ടെ​യും മ​റ്റ് പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ​യും ച​രി​ത്ര​ത്തി​ൽ ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത ക​ൺ​വ​ൻ​ഷ​നാ​യി​രി​ക്കും ഇ​തെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു. നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ൽ മോ​ഹി​നി​യാ​ട്ടം പ​ഠി​ക്കു​ക​യും അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന ന​ർ​ത്ത​ക​ർ​ക്ക് അ​സു​ല​ഭ അ​വ​സ​ര​മാ​ണ് ഫൊ​ക്കാ​ന ഒ​രു​ക്കു​ന്ന​ത്.

ഗി​ന്ന​സ് റി​ക്കാ​ർ​ഡി​ന്‍റെ ഭാ​ഗ​മാ​കു​ക എ​ന്ന​ത് ജീ​വി​ത​ത്തി​ൽ ചു​രു​ക്കം ചി​ല​ർ​ക്ക് മാ​ത്രം കി​ട്ടു​ന്ന ഭാ​ഗ്യ​മാ​ണെ​ന്നും ആ ​അ​വ​സ​രം നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ഡാ​ൻ​സേ​ർ​സി​ന് ന​ൽ​കു​ക​യാ​ണ് ഫൊ​ക്കാ​ന​യെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഓ​ഗ​സ്റ്റ് എട്ടിന് ​വൈ​കു​ന്നേ​രം നാലിനാണ് ഗി​ന്ന​സ് റി​ക്കാ​ർ​ഡ് ശ്ര​മം. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ഔ​ദ്യോ​ഗി​ക സ​ർ​ട്ടി​ഫി​ക്ക​റ്റും 60 മ​ണി​ക്കൂ​ർ വെ​രി​ഫൈ​ഡ് വോ​ള​ന്‍റി​യ​ർ അ​വേ​ഴ്സും ല​ഭി​ക്കും. മി​ക​ച്ച മൂ​ന്ന് ഡാ​ൻ​സ് സ്കൂ​ളു​ക​ൾ​ക്ക് വിവിഐപി പു​ര​സ്കാ​ര​ങ്ങ​ളും ന​ൽ​കും.

പ​ങ്കെ​ടു​ക്കു​ന്ന മോ​ഹി​നി​യാ​ട്ടം ഡാ​ൻ​സേ​ഴ്സി​ന് ഓ​ഗ​സ്റ്റ് എട്ടിന് ​ഡേ ര​ജി​സ്ട്രേ​ഷ​ൻ സൗ​ജ​ന്യ​മാ​ണ്. ഡോളർ 400 മൂ​ല്യ​മു​ള്ള ഈ ​ര​ജി​സ്ട്രേ​ഷ​നൊ​പ്പം മോ​ഹി​നി​യാ​ട്ടം കോ​സ്റ്റ്യു​മും സൗ​ജ​ന്യ​മാ​യി ന​ൽ​കും.

ഇ​ന്ത്യ​യു​ടെ ഉ​പ​രാ​ഷ്ട്ര​പ​തി, കേ​ര​ള മു​ഖ്യ​മ​ന്ത്രി, കേ​ര​ള ഗ​വ​ർ​ണ​ർ, ന്യൂജ​ഴ്സി ഗ​വ​ർ​ണ​ർ, പ​ദ്മ​വി​ഭൂ​ഷ​ൺ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ, പ​ദ്മ​ശ്രീ എം.​എ. യൂ​സ​ഫ​ലി, പ​ദ്മ​ശ്രീ മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ കു​ട്ടി, സി​നി​മ താ​ര​ങ്ങ​ളാ​യ ന​വ്യ നാ​യ​ർ, അ​ന്ന ബെ​ൻ, നാ​ദി​ർ​ഷ, പ്ര​ഫ. ഗോ​പി​നാ​ഥ് മു​തു​കാ​ട് തു​ട​ങ്ങി​യ പ്ര​മു​ഖ​ർ ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ളാ​ണ്.

ഈ ​ച​രി​ത്ര​പ​ര​മാ​യ മു​ന്നേ​റ്റ​ത്തി​ൽ പ്ര​മു​ഖ ഡാ​ൻ​സ് ടീ​ച്ച​റാ​യ ഗു​രു ബീ​നാ മേ​നോ​നും ടീ​മി​നും ഒ​പ്പം അ​ണി​ചേ​രാ​ൻ ജൂ​ൺ ഏഴ് വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം. ര​ജി​സ്ട്രേ​ഷ​ൻ സൗ​ജ​ന്യ​മാ​ണെ​ങ്കി​ലും ഇ​ൻ​ഡി​വി​ജ്വ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് ഡോളർ 50 ചാ​ർ​ജ് ചെ​യ്യും.

അ​മേ​രി​ക്ക​യി​ലെ പ്ര​ധാ​ന ഡാ​ൻ​സ് ടീ​ച്ചേ​ഴ്സും ഗു​രു​ക്ക​ന്മാ​രു​മാ​യ നി​മ്മി ദാ​സ്, ബി​ന്ധ്യ ശ​ബ​രി, ദേ​വി​ക നാ​യ​ർ, ലി​സ ജോ​സ​ഫ്, ല​തി​ക നാ​യ​ർ, അ​ശ്വ​തി അ​രു​ൺ, ബേ​സി​ൽ കാ​ള​ഹ​ർ​ട്സ്, ബേ​ബി ത​ട​വ​നാ​ൽ, ആ​ശ അ​ഗ​സ്റ്റി​ൻ, മാ​ലി​നി നാ​യ​ർ, നീ​ന ഫി​ലി​പ്പ്, സൗ​മ്യ, ച​ന്ദ്രി​ക കു​റു​പ്പ്, ല​ക്ഷ്മി കു​റു​പ്പ്, അ​ഞ്ജ​ന പ്ര​ദീ​പ്, പ്രി​യ ലൂ​യി​സ്, ജോ​ജോ കൊ​ട്ടാ​ര​ക്ക​ര, സു​ഷ​മ പ്ര​വീ​ൺ, മേ​രി​യാ​ൻ മൈ​ക്കി​ൾ, സു​ജി​ത് തോ​ന്നാ​റി​ൽ, റു​ബീ​ന സു​ദ​ർ​ശ​ൻ, അ​പ​ർ​ണ ചാ​റ്റ​ർ​ജി തു​ട​ങ്ങി നി​ര​വ​ധി ഡാ​ൻ​സ് സ്കൂ​ളു​ക​ളും ടീ​ച്ചേ​ഴ്സും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

ര​ജി​സ്ട്രേ​ഷ​നാ​യി: https://fokana.ticketspice.com/guinness-world-mohiniyattam.

മോ​ഹി​നി​യാ​ട്ടം വേ​ൾ​ഡ് ഗി​ന്ന​സ് ഇ​ന്ന് എ​ല്ലാ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ലും ച​ർ​ച്ചാ വി​ഷ​യ​മാ​ണ്. കേ​ര​ള​ത്തി​ന് പു​റ​ത്ത് നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ൽ ഇ​ത്ര​യേ​റെ ഡാ​ൻ​സേ​ർ​സ് ഉ​ണ്ടെ​ന്ന​ത് കേ​ര​ള​ത്തി​ലെ മാ​ധ്യ​മ​ങ്ങ​ൾ​ക്കും ജ​ന​ങ്ങ​ൾ​ക്കും അ​തി​ശ​യ​മാ​ണ്.

ന​മ്മു​ടേ​താ​യ ക​ല​ക്കും സം​സ്കാ​ര​ത്തി​നും മ​ല​യാ​ളി​ക​ളു​ടെ മ​ന​സ്സി​ൽ എ​ന്നും സ്ഥാ​ന​മു​ണ്ടെ​ന്ന് ഇ​ത് തെ​ളി​യി​ക്കു​ന്നു​വെ​ന്ന് കോ​ഓർ​ഡി​നേ​റ്റേ​ഴ്സ് ഡോ. ​ഷൈ​നി രാ​ജു, മ​നോ​ജ് വ​ട്ട​പ്പ​ള്ളി എ​ന്നി​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കേ​ര​ള​ത്തി​ന് പു​റ​ത്ത് ന​ട​ക്കു​ന്ന മോ​ഹി​നി​യാ​ട്ട​ത്തി​ൽ ഏ​റ്റ​വും വ​ലി​യ ഷോ​യാ​ണ് ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​നി​ൽ അ​ര​ങ്ങേ​റു​ന്ന​ത്. ഡാ​ൻ​സ് പ​ഠി​ച്ചി​ട്ടു​ള്ള​വ​ർ ച​രി​ത്ര​ത്തിന്‍റെ ഭാ​ഗ​മാ​കാ​ൻ ഈ ​അ​വ​സ​രം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റണി അ​ഭ്യ​ർ​ഥി​ച്ചു.

Tags : Fokana Mega Mohinoyattam Show USA

Recent News

Corehub Up