x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​ൻ ഡീ​ഗോ​യി​ൽ ഭ​ക്ഷ്യ സു​ര​ക്ഷ​യ്ക്കാ​യി 4.5 ദ​ശ​ല​ക്ഷം ഡോ​ള​ർ സ​മാ​ഹ​രി​ച്ച് ഡോ. ​ദ​ർ​ശ​ന പ​ട്ടേ​ൽ

പി .പി. ചെ​റി​യാ​ൻ
Published: September 27, 2026 01:50 AM IST | Updated: September 27, 2026 01:50 AM IST

ഡോ. ​ദ​ർ​ശ​ന പ​ട്ടേ​ൽ

സാ​ൻ ഡീ​ഗോ​യ: സാ​ൻ ഡീ​ഗോ​യി​ലെ പ്ര​ധാ​ന ഭ​ക്ഷ്യ സു​ര​ക്ഷാ സം​ഘ​ട​ന​യാ​യ 'ഫീ​ഡിം​ഗ് സാ​ൻ ഡീ​ഗോ​യ്ക്ക്' സം​സ്ഥാ​ന ഫ​ണ്ടി​ൽ നി​ന്ന് 4.5 ദ​ശ​ല​ക്ഷം ഡോ​ള​ർ (ഏ​ക​ദേ​ശം 37 കോ​ടി​യി​ലേ​റെ രൂ​പ) ല​ഭി​ച്ചു.

സം​ഘ​ട​ന​യു​ടെ 19 വ​ർ​ഷ​ത്തെ ച​രി​ത​ത്തി​ൽ ഒ​രു സം​സ്ഥാ​ന നി​യ​മ​സ​ഭാം​ഗം ന​ൽ​കു​ന്ന ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ത്ത​വ​ണ സം​ഭാ​വ​ന​യാ​ണി​ത്. ഈ ​തു​ക നേ​രി​ട്ട് ഭ​ക്ഷ​ണം വാ​ങ്ങു​ന്ന​തി​ന​ല്ല, മ​റി​ച്ച് ത​ണു​പ്പി​ൽ സൂ​ക്ഷി​ക്കേ​ണ്ട വ​ലി​യ സം​ഭ​ര​ണ​ശാ​ല​ക​ൾ നി​ർ​മ്മി​ക്കു​ന്ന​തി​നും, ഫാ​മു​ക​ളി​ൽ നി​ന്നും പാ​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും ഭ​ക്ഷ​ണം കേ​ടു​കൂ​ടാ​തെ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന​തി​നാ​യി പു​തി​യ ശീ​തി​ക​ര​ണ ട്ര​ക്കു​ക​ൾ (Refrigeration trucks) വാ​ങ്ങു​ന്ന​തി​നു​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

1980-ക​ളി​ലെ സാ​മ്പ​ത്തി​ക മാ​ന്ദ്യ​കാ​ല​ത്ത് പി​താ​വി​ന് ജോ​ലി ന​ഷ്ട​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ത​ങ്ങ​ളു​ടെ കു​ടും​ബം അ​നു​ഭ​വി​ച്ച ക​ഷ്ട​പ്പാ​ടു​ക​ളാ​ണ് ഭ​ക്ഷ്യ സു​ര​ക്ഷ​യ്ക്കാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ത​ന്നെ പ്രേ​രി​പ്പി​ച്ച​തെ​ന്ന് ദ​ർ​ശ​ന പ​ട്ടേ​ൽ വ്യ​ക്ത​മാ​ക്കി.

പ്ര​തി​മാ​സം ഏ​ക​ദേ​ശം 2 ല​ക്ഷ​ത്തോ​ളം ആ​ളു​ക​ളെ സ​ഹാ​യി​ക്കു​ന്ന ഈ ​സം​ഘ​ട​ന, ക​ഴി​ഞ്ഞ വ​ർ​ഷം 43 ദ​ശ​ല​ക്ഷം പൗ​ണ്ട് ഭ​ക്ഷ്യ​വ​സ്തു​ക്ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. മ​ഹാ​മാ​രി കാ​ല​ത്തേ​ക്കാ​ൾ അ​ധി​ക​മാ​ളു​ക​ൾ ഇ​പ്പോ​ൾ സ​ഹാ​യ​ത്തി​നാ​യി എ​ത്തു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Tags : Deepika DeepikaNewspaper BreakingNews

Recent News

Corehub Up