x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​ൻ​സി​ൽ​വാ​നി​യ​യി​ൽ അ​ഞ്ചാം​പ​നി വ്യാ​പ​നം രൂ​ക്ഷം; രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 890 ആ​യി

പി .പി. ചെ​റി​യാ​ൻ
Published: September 27, 2026 01:56 AM IST | Updated: September 27, 2026 01:56 AM IST

അ​ഞ്ചാം​പ​നി വ്യാ​പ​നം

ഹാ​രി​സ്ബ​ർ​ഗ്: പെ​ൻ​സി​ൽ​വാ​നി​യ​യി​ൽ അ​ഞ്ചാം​പ​നി (Measles) ബാ​ധി​ത​രു​ടെ എ​ണ്ണം 890 ആ​യി ഉ​യ​ർ​ന്നു. പു​തു​താ​യി 55 പേ​ർ​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യി സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു.

ഇ​തു​വ​രെ 39 കൗ​ണ്ടി​ക​ളി​ലാ​യി 890 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.173 പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു; 4 മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തു.​ആ​കെ കേ​സു​ക​ളി​ൽ 1 ശ​ത​മാ​ന​ത്തി​ൽ താ​ഴെ ആ​ളു​ക​ൾ മാ​ത്ര​മാ​ണ് എം.​എം.​ആ​ർ (MMR) വാ​ക്സി​ൻ പൂ​ർ​ണ​മാ​യി എ​ടു​ത്ത​വ​ർ.

ലാ​ൻ​കാ​സ്റ്റ​ർ കൗ​ണ്ടി​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ രോ​ഗ​ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് (359 പേ​ർ). രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തിന്‍റെ​ ഭാ​ഗ​മാ​യി ആ​രോ​ഗ്യ വ​കു​പ്പ് വ്യാ​പ​ക​മാ​യി വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പു​ക​ൾ ന​ട​ത്തി​വ​രു​ന്നു​ണ്ട്. ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ ഉ​ട​ൻ ത​ന്നെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദ്ദേ​ശം ന​ൽ​കി.

Tags : Deepika DeepikaNewspaper BreakingNews Measles outbreak severe in Pennsylvania

Recent News

Corehub Up