x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന്യൂ​ജേ​ഴ്‌​സി ലെ​ഫ്റ്റ​ന​ന്റ് ഗ​വ​ർ​ണ​ർ ഡേ​ൽ കാ​ൽ​ഡ്വെ​ൽ രാ​ജി​വ​ച്ചു

പി .പി. ചെ​റി​യാ​ൻ
Published: September 27, 2026 01:44 AM IST | Updated: September 27, 2026 01:44 AM IST

ഡേ​ൽ കാ​ൽ​ഡ്വെ​ൽ

ന്യൂ​ജേ​ഴ്‌​സി: ​ന്യൂ​ജേ​ഴ്‌​സി ലെ​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ ഡേ​ൽ കാ​ൽ​ഡ്വെ​ൽ രാ​ജി​വ​ച്ചു. സ്ത്രീ​ക​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന ലൈം​ഗി​കാ​തി​ക്ര​മ ​ ആ​രോ​പ​ണ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ഗ​വ​ർ​ണ​ർ മൈ​ക്കി ഷെ​റി​ൽ രാ​ജി​വയ്ക്കാ​ൻ അ​ന്ത്യ​ശാ​സ​നം ന​ൽ​കി​യി​രു​ന്നു. അ​ധി​കാ​ര​മേ​റ്റ് ഒ​രു വ​ർ​ഷം തി​ക​യും മു​മ്പാ​ണ് രാ​ജി.

സ്റ്റേ​റ്റ് ഭ​ര​ണ​കൂ​ട​ത്തി​ലെ ലൈം​ഗി​കാ​തി​ക്ര​മ സം​സ്കാ​രം മാ​റ്റാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് ഗ​വ​ർ​ണ​ർ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ലെ ക​ണ്ടെ​ത്ത​ലു​ക​ൾ അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് കാ​ൽ​ഡ്വെ​ൽ പ്ര​തി​ക​രി​ച്ചു. ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്ക് തൊ​ട്ടു​മു​മ്പു​ള്ള ഈ ​രാ​ജി വ​ലി​യ രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വച്ചി​ട്ടു​ണ്ട്.

Tags : Deepika DeepikaNewspaper BreakingNews New Jersey Lieutenant Governor Dale Caldwell

Recent News

Corehub Up