x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ർ​മ​നി​യി​ൽ ക​ന​ത്ത നാ​ശം വി​ത​ച്ച് കൊ​ടു​ങ്കാ​റ്റും പെ​രു​മ​ഴ​യും; ര​ണ്ട് മ​ര​ണം

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: June 4, 2026 01:25 PM IST | Updated: June 4, 2026 01:25 PM IST

ബെ​ർ​ലി​ൻ: ഔ​ദ്യോ​ഗി​ക വേ​ന​ൽ​ക്കാ​ല​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ന് തൊ​ട്ടു​മു​ൻ​പാ​യി ജ​ർ​മ​നി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ന​ത്ത നാ​ശം വി​ത​ച്ച് ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലും കൊ​ടു​ങ്കാ​റ്റും പെ​രു​മ​ഴ​യും. വാ​രാ​ന്ത്യ​ത്തി​ൽ ഉ​ണ്ടാ​യ ക​ടു​ത്ത കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ൽ ര​ണ്ട് പേ​ർ മ​രി​ക്കു​ക​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

ദ​ക്ഷി​ണ ജ​ർ​മ​നി, ലോ​വ​ർ സാ​ക്സ​ണി (Niedersachsen), നോ​ർ​ത്ത് റൈ​ൻ-​വെ​സ്റ്റ്ഫാ​ലി​യ (NRW) എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളെ​യാ​ണ് കാ​റ്റ് ഏ​റ്റ​വും ദോ​ഷ​ക​ര​മാ​യി ബാ​ധി​ച്ച​ത്.

റോ​ഡ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ര​ണം: ബാ​ഡ​ൻ-​വ്യൂ​ർ​ട്ട​ൻ​ബ​ർ​ഗി​ലെ ബ്രൂ​ഹ്സാ​ലി​ൽ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട ഒ​രു കാ​ർ എ​തി​ർ​ദി​ശ​യി​ൽ വ​ന്ന മ​റ്റൊ​രു കാ​റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി 55 വ​യ​സ്സു​കാ​ര​നാ​യ ഡ്രൈ​വ​റും 54 വ​യ​സുകാ​രി​യാ​യ സ​ഹ​യാ​ത്രി​ക​യും സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു.

മ​രം വീ​ണ് കൗ​മാ​ര​ക്കാ​ര​ന് പ​രി​ക്ക്: ബ​വേ​റി​യ​യി​ലെ റാം​സൗ​വി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന മെ​ഴ്സി​ഡ​സ് പി​ക്ക്-​അ​പ്പ് വാ​നി​ന് മു​ക​ളി​ലേ​ക്ക് കൂ​റ്റ​ൻ മ​രം ഒ​ടി​ഞ്ഞു​വീ​ണ് കാ​റി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​രു​ക​യും പി​ൻ​സീ​റ്റി​ലി​രു​ന്ന 15 വ​യ​സു​കാ​ര​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

പ​ള്ളി​യി​ലെ അ​പ​ക​ടം: ലോ​വ​ർ ബ​വേ​റി​യ​യി​ൽ പ​ള്ളി​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി സ്ഥാ​പി​ച്ചി​രു​ന്ന മ​ര​പ്പ​ല​ക ശ​ക്ത​മാ​യ കാ​റ്റി​ൽ ഇ​ള​കി വീ​ണ് പ്രാ​ർ​ഥന​യ്ക്കെ​ത്തി​യ ദ​മ്പ​തി​ക​ളു​ടെ ത​ല​യ്ക്കും തോ​ളി​ലും പ​രി​ക്കേ​റ്റു.

റെ​യി​ൽ​വേ പ്ര​തി​സ​ന്ധി​യി​ൽ: ശ​ക്ത​മാ​യ കാ​റ്റി​ൽ മ​ര​ങ്ങ​ൾ റെ​യി​ൽ​വേ ട്രാ​ക്കു​ക​ളി​ലേ​ക്കും ഇ​ല​ക്ട്രി​ക് ലൈ​നു​ക​ളി​ലേ​ക്കും ഒ​ടി​ഞ്ഞു​വീ​ണ​തി​നെ തു​ട​ർ​ന്ന് ജ​ർ​മ​ൻ റെ​യി​ൽ​വേ (Deutsche Bahn) സ​ർ​വീ​സു​ക​ൾ വ​ലി​യ രീ​തി​യി​ൽ ത​ട​സ​പ്പെ​ട്ടു. റൂ​ർ മേ​ഖ​ല​യി​ലും മു​ൻ​സ്റ്റ​ർ​ലാ​ൻ​ഡി​ലും ട്രെ​യി​നു​ക​ൾ മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​കി.

പ​ള്ളി​ക്ക് മു​ക​ളി​ൽ മി​ന്ന​ൽ: ഓ​സ്നാ​ബ്രൂ​ക്കി​ൽ പ​ള്ളി​യി​ൽ ജ്ഞാ​ന​സ്നാ​ന ച​ട​ങ്ങ് ന​ട​ന്നു കൊ​ണ്ടി​രു​ന്ന സ​മ​യ​ത്ത് പ​ള്ളി​ക്ക് മു​ക​ളി​ൽ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലേ​റ്റു. ഭാ​ഗ്യ​വ​ശാ​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല.

വെ​ള്ള​പ്പൊ​ക്കം: നോ​ർ​ത്ത് റൈ​ൻ-​വെ​സ്റ്റ്ഫാ​ലി​യ​യി​ൽ (NRW) പ​ല​യി​ട​ങ്ങ​ളി​ലും റോ​ഡു​ക​ളും വീ​ടു​ക​ളു​ടെ സെ​ല്ല​റു​ക​ളും (Keller) വെ​ള്ള​ത്തി​ന​ടി​യി​ലാ​യി.

ഗ്രെ​വ​ൻ​ബ്രൂ​യി​ഷി​ൽ മാ​ത്രം ഫ​യ​ർ​ഫോ​ഴ്സ് 15 ത​വ​ണ​യാ​ണ് അ​ടി​യ​ന്തി​ര ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി ഇ​റ​ങ്ങി​യ​ത്. എ3 ​ഹൈ​വേ​യി​ൽ മൂ​ന്ന് വ​ലി​യ വൈ​ദ്യു​തി തൂ​ണു​ക​ൾ കാ​റ്റി​ൽ ഒ​ടി​ഞ്ഞു​വീ​ണു.

കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പ്

തി​ങ്ക​ളാ​ഴ്ച (ജൂ​ൺ ഒ​ന്ന്) മു​ത​ൽ ജ​ർ​മ​നി​യി​ൽ ഔ​ദ്യോ​ഗി​ക​മാ​യി വേ​ന​ൽ​ക്കാ​ലം ആ​രം​ഭി​ക്കു​ക​യാ​ണെ​ങ്കി​ലും ക​ന​ത്ത മ​ഴ​യി​ൽ നി​ന്നും മോ​ച​ന​മു​ണ്ടാ​കി​ല്ലെ​ന്ന് ജ​ർ​മ​ൻ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം (ഡി​ഡ​ബ്ല്യു​ഡി) അ​റി​യി​ച്ചു.

ജ​ർ​മ​നി​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​നും ചൊ​വ്വാ​ഴ്ച മു​ത​ൽ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​ക​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്.

വ​രും ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല 20 മു​ത​ൽ 26 ഡി​ഗ്രി വ​രെ​യാ​യി​രി​ക്കു​മെ​ങ്കി​ലും പ്ര​വാ​സി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേശി​ച്ചു.

Tags : germany thunderstorm damage

Recent News

Corehub Up