x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടാ​മ്പ സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്നാ​നാ​യ പ​ള്ളി​യി​ൽ ഗ്രാ​ൻ​ഡ് പാ​ര​ന്റ്സ് ഡേ ​ആ​ഘോ​ഷി​ച്ചു

സിജോയ് പറപ്പള്ളിൽ
Published: September 30, 2026 07:50 AM IST | Updated: September 30, 2026 10:19 AM IST

ഗ്രാ​ൻ​ഡ് പാ​ര​ന്റ്സ് ഡേ ​

ടാ​മ്പ: ടാ​മ്പ സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ലെ വി​ശ്വാ​സ​പ​രി​ശീ​ല​ന വി​ദ്യാ​ർ​​ഥികളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗ്രാ​ൻ​ഡ് പേ​രെ​ന്‍റ്സ് ഡേ (​മു​ത്ത​ശ്ശി–​മു​ത്ത​ച്ഛ​ൻ ദി​നം) സ്നേ​ഹ​ത്തി​ന്‍റെ​യും ന​ന്ദി​യു​ടെ​യും പ്രാ​ർ​ഥ​ന​യു​ടെ​യും നി​റ​വി​ൽ ആ​ഘോ​ഷി​ച്ചു.

ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ് ആ​ദോ​പ്പി​ള്ളി​ൽ അ​ർ​പ്പി​ച്ച മ​ല​യാ​ളം വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം കു​ട്ടി​ക​ൾ മു​ത്ത​ശ്ശി–​മു​ത്ത​ച്ഛ​ന്മാ​ർ​ക്ക് സ്നേ​ഹോ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു.

വി​ശ്വാ​സ​വും കു​ടും​ബ​മൂ​ല്യ​ങ്ങ​ളും പാ​ര​മ്പ​ര്യ​വും പു​തു​ത​ല​മു​റ​യി​ലേ​ക്ക് പ​ക​ർ​ന്നു​ന​ൽ​കു​ന്ന​തി​ൽ മു​തി​ർ​ന്ന ത​ല​മു​റ വ​ഹി​ക്കു​ന്ന മ​ഹ​ത്താ​യ പ​ങ്കി​നെ അ​നു​സ്മ​രി​ക്കു​ന്ന​താ​യി​രു​ന്നു ആ​ഘോ​ഷം.​ഇ​തോ​ട​നു​ബ​ന്ധി​ച്ച് എ​ല്ലാ വി​ശ്വാ​സ​പ​രി​ശീ​ല​ന വി​ദ്യാ​ർ​ഥിക​ൾ​ക്കു​മാ​യി ഫാ​മി​ലി ട്രീ ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​വും സം​ഘ​ടി​പ്പി​ച്ചു.

സ്വ​ന്തം കു​ടും​ബ​വേ​രു​ക​ളും പൂ​ർ​വി​ക​രെ​യും കൂ​ടു​ത​ൽ അ​ടു​ത്ത​റി​യാ​ൻ കു​ട്ടി​ക​ൾ​ക്ക് അ​വ​സ​ര​മൊ​രു​ക്കു​ക​യാ​യി​രു​ന്നു ഇ​തി​ന്‍റെ ല​ക്ഷ്യം. കു​ട്ടി​ക​ൾ ത​യ്യാ​റാ​ക്കി​യ ഫാ​മി​ലി ട്രീ​ക​ൾ വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ സ​മ​ർ​പ്പി​ക്കു​ക​യും പൂ​ർ​വി​ക​രെ അ​നു​സ്മ​രി​ച്ച് പ്രാ​ർ​ഥ​ന ന​ട​ത്തു​ക​യും ചെ​യ്തു.

സ​ൺ​ഡേ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​ജോ​യ് പ​റ​പ്പ​ള്ളി​ൽ, അ​സി​സ്റ്റ​ന്‍റ് പ്രി​ൻ​സി​പ്പ​ൽ എ​ബി​ൻ ത​ട​ത്തി​ൽ, സെ​ക്ര​ട്ട​റി ഡ​സ്റ്റി​ൻ മു​ടീ​ക്കു​ന്നേ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ശ്വാ​സ​പ​രി​ശീ​ല​ന അ​ധ്യാ​പ​ക​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags : Deepika DeepikaNewspaper BreakingNews Grandparents' Day celebrated at Tampa

Recent News

Corehub Up