x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗി​ൽ​ഫോ​ർ​ഡ് മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​​സോസി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം വ​ർ​ണവി​സ്മ​യ​മാ​യി

ജി​ൻ​സി കോ​ര​ത്
Published: September 29, 2026 06:59 AM IST | Updated: September 29, 2026 06:59 AM IST

ഗി​ൽ​ഫോ​ർ​ഡ് മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​​സോസി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം

ല​ണ്ട​ൻ: യു​കെ​യി​ലെ ഗി​ൽ​ഫോ​ർ​ഡ് മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ (GMCA) ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ച്ച ഈ ​വ​ർ​ഷ​ത്തെ തി​രു​വോ​ണാ​ഘോ​ഷം കേ​ര​ളീ​യ സം​സ്കാ​ര​ത്തി​ന്‍റെ​യും പാ​ര​മ്പ​ര്യ​ത്തി​ന്‍റെയും ക​ലാ​വൈ​വി​ധ്യ​ത്തി​ന്‍റെ​യും മ​നോ​ഹ​ര​മാ​യ ദൃ​ശ്യാ​വി​ഷ്കാ​ര​മാ​യി മാ​റി.

ഗി​ൽ​ഫോ​ർ​ഡ് ജേ​ക്ക​ബ്സ് വെ​ൽ ഹാ​ളി​ൽ ന​ട​ന്ന ഓ​ണാ​ഘോ​ഷ​ത്തി​ൽ കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രു​മു​ൾ​പ്പെ​ടെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ​പ്പോ​ലെ വ്യ​ത്യ​സ്ത​ത​യാ​ർ​ന്ന ക​ലാ-​കാ​യി​ക വി​നോ​ദ പ​രി​പാ​ടി​ക​ളാ​ൽ സ​മ്പ​ന്ന​മാ​യി​രു​ന്നു ഇ​ത്ത​വ​ണ​ത്തെ ഓ​ണാ​ഘോ​ഷ​വും.

മ​നോ​ഹ​ര​മാ​യ പൂ​ക്ക​ള​മൊ​രു​ക്കി​യും ആ​ര​വ​ങ്ങ​ളോ​ടെ​യും ആ​ർ​പ്പു​വി​ളി​ക​ളോ​ടെ​യും മാ​വേ​ലി ത​മ്പു​രാ​ന് ഊ​ഷ്മ​ള​മാ​യ വ​ര​വേ​ൽ​പ്പ് ന​ൽ​കി​യാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. ജി​എം​സി​എ ഭാ​ര​വാ​ഹി​ക​ൾ ഭ​ദ്ര​ദീ​പം തെ​ളി​ച്ച് ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ലോ​ക കേ​ര​ള​സ​ഭാം​ഗം സി. ​എ. ജോ​സ​ഫ് തി​രു​വോ​ണ സ​ന്ദേ​ശം ന​ൽ​കി. പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ഒ​രു​മ​യു​ടെ​യും സ്നേ​ഹ​ത്തി​ന്റെ​യും സ​മ​ത്വ​ത്തി​ന്റെ​യും മ​ഹ​ത്താ​യ പ്ര​തി​ഫ​ല​ന​മാ​ണ് യു​കെ​യി​ലെ ഓ​ണാ​ഘോ​ഷ​ങ്ങ​ളെ​ന്ന് സി. ​എ. ജോ​സ​ഫ് തന്‍റെ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. ജി​എം​സി​എ​യു​ടെ മ​നോ​ഹ​ര​മാ​യ ഈ ​ഓ​ണാ​ഘോ​ഷം സ്നേ​ഹ​വും സൗ​ഹൃ​ദ​വും പ​ങ്കു​വച്ച് കേ​ര​ളീ​യ പാ​ര​മ്പ​ര്യ​വും സം​സ്കാ​ര​വും പു​തു​ത​ല​മു​റ​യി​ലേ​ക്ക് പ​ക​ർ​ന്നു​ന​ൽ​കാ​ൻ ഇ​ട​യാ​ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു. ജി​എം​സി​എ പ്ര​സി​ഡ​ന്റ് മോ​ളി ക്ലീ​റ്റ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി നി​ക്സ​ൺ ആ​ന്റ​ണി സ്വാ​ഗ​തം പ​റ​ഞ്ഞു.

പ്ര​സി​ഡ​ന്‍റ് മോ​ളി ക്ലീ​റ്റ​സി​ന്റെ​യും പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ ഫാ​ൻ​സി നി​ക്സ​ന്‍റെ​യും ക​ലാ​പ്ര​തി​ഭ​യാ​യ റ​സി​യ സ​ന്തോ​ഷി​ന്‍റെയും നേ​തൃ​ത്വ​ത്തി​ൽ ചി​ട്ട​പ്പെ​ടു​ത്തി​യ വി​വി​ധ നൃ​ത്ത​ങ്ങ​ളും ആ​ക​ർ​ഷ​ക​മാ​യ ക​ലാ​പ​രി​പാ​ടി​ക​ളും വേ​ദി​യി​ൽ അ​ര​ങ്ങേ​റി.

കേ​ര​ളീ​യ പാ​ര​മ്പ​ര്യ​ത്തി​ന്‍റെ ദൃ​ശ്യാ​വി​ഷ്കാ​ര​മാ​യി മാ​റി​യ തീം ​ഡാ​ൻ​സ്, തി​രു​വോ​ണാ​ഘോ​ഷ​ത്തി​ന്‍റെ പ്രാ​ധാ​ന്യം വി​ളി​ച്ചോ​തു​ന്ന​തി​നൊ​പ്പം കേ​ര​ള​ത്തി​ന് മാ​ത്രം സ്വ​ന്ത​മാ​യ സാം​സ്കാ​രി​ക ത​നി​മ​യും പാ​ര​മ്പ​ര്യ​വും പു​തു​മ​യും സ​മ​ന്വ​യി​പ്പി​ച്ചാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. കാ​ണി​ക​ൾ​ക്ക് വേ​റി​ട്ട​തും അ​നി​ർ​വ​ച​നീ​യ​വു​മാ​യ ദൃ​ശ്യാ​നു​ഭ​വം സ​മ്മാ​നി​ച്ച അ​വ​ത​ര​ണം ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. കേ​ര​ളീ​യ സം​സ്കാ​ര​ത്തി​ന്‍റെ വി​വി​ധ മു​ഖ​ങ്ങ​ൾ ക​ലാ​രൂ​പ​ങ്ങ​ളി​ലൂ​ടെ വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ച്ച​തും പ​രി​പാ​ടി​ക​ളെ ഏ​റെ ശ്ര​ദ്ധേ​യ​മാ​ക്കി.

ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​എം​സി​എ​യി​ലെ വ​നി​ത​ക​ൾ ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ച്ച തി​രു​വാ​തി​ര​യും വേ​റി​ട്ട മി​ക​വ് പു​ല​ർ​ത്തി. നൃ​ത്താ​വി​ഷ്കാ​ര​ങ്ങ​ളും കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ച്ച പു​തു​മ​യാ​ർ​ന്ന​തും വൈ​വി​ധ്യ​മാ​ർ​ന്ന​തു​മാ​യ ക​ലാ​പ​രി​പാ​ടി​ക​ളും കാ​ണി​ക​ളു​ടെ പ്ര​ശം​സ ഏ​റ്റു​വാ​ങ്ങി.

ബി​നോ​ദ് ജോ​സ​ഫ്, സ​ജി ജേ​ക്ക​ബ് , ബി​നി സ​ജി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി​യ കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും വ്യ​ത്യ​സ്ത​ങ്ങ​ളാ​യ വി​നോ​ദ-​കാ​യി​ക പ​രി​പാ​ടി​ക​ളും പു​രു​ഷ​ന്മാ​ർ​ക്കും വ​നി​ത​ക​ൾ​ക്കും പ്ര​ത്യേ​കം സം​ഘ​ടി​പ്പി​ച്ച വ​ടം​വ​ലി മ​ത്സ​ര​വും ആ​ഘോ​ഷ​ത്തി​ന് ആ​വേ​ശം പ​ക​ർ​ന്നു. പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​രു​ക്കി​യ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ എ​ല്ലാ​വ​രി​ലും ഗൃ​ഹാ​തു​ര​ത ഉ​ണ​ർ​ത്തി.

സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യ ബേ​സി​ൽ എ​ൽ​ദോ മാ​വേ​ലി​യു​ടെ വേ​ഷ​ത്തി​ൽ ആ​ക​ർ​ഷ​ക​മാ​യ പു​ഞ്ചി​രി​യോ​ടെ​യും പ്ര​സ​രി​പ്പാ​ർ​ന്ന നൃ​ത്ത​ച്ചു​വ​ടു​ക​ളോ​ടെ​യും വേ​ദി​യി​ലെ​ത്തി​യ​ത് ആ​ഘോ​ഷ​ത്തി​ന് കൂ​ടു​ത​ൽ മി​ഴി​വേ​കി. മാ​വേ​ലി​യു​ടെ വേ​ഷ​ത്തി​ൽ നി​റ​ഞ്ഞു​നി​ന്ന ബേ​സി​ലി​ന്റെ സാ​ന്നി​ധ്യം കു​ട്ടി​ക​ളി​ലും മു​തി​ർ​ന്ന​വ​രി​ലും ഒ​രു​പോ​ലെ സ​ന്തോ​ഷ​വും കൗ​തു​ക​വും നി​റ​ച്ചു. ത​ന​താ​യ ഭാ​വ​പ്ര​ക​ട​ന​ങ്ങ​ളോ​ടെ​യും ച​ടു​ല​മാ​യ നൃ​ത്ത​ച്ചു​വ​ടു​ക​ളോ​ടെ​യും ബേ​സി​ൽ മാ​വേ​ലി​യു​ടെ വേ​ഷം അ​വ​ത​രി​പ്പി​ച്ച​ത് കാ​ണി​ക​ൾ​ക്ക് ഏ​റെ ആ​സ്വാ​ദ്യ​ക​ര​മാ​യ അ​നു​ഭ​വ​മാ​യി.

പ​രി​പാ​ടി​ക​ളു​ടെ അ​വ​താ​ര​ക​യാ​യി എ​ത്തി​യ പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ ഫാ​ൻ​സി നി​ക്സ​ൺ തി​ള​ക്ക​മാ​ർ​ന്ന പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. ആ​നി സാം ​നേ​തൃ​ത്വം ന​ൽ​കി​യ സ്റ്റേ​ജ് ഡെ​ക്ക​റേ​ഷ​നും എ​ല്ലാ​വ​രു​ടെ​യും പ്ര​ശം​സ നേ​ടി. പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും പ്ര​സി​ഡ​ന്റ് മോ​ളി ക്ലീ​റ്റ​സ് ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. വി​വി​ധ കാ​യി​ക-​വി​നോ​ദ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.

ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത് സെ​ക്ര​ട്ട​റി നി​ക്സ​ൺ ആ​ന്റ​ണി, ട്ര​ഷ​റ​ർ സ്നോ​ബി​ൻ മാ​ത്യു, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബി​നോ​ദ് ജോ​സ​ഫ് എ​ന്നി​വ​രോ​ടൊ​പ്പം എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജി​ൻ​സി കോ​ര​ത്, ഷി​ജു മ​ത്താ​യി, മാ​ർ​ട്ടി​ൻ ജോ​സ​ഫ്, അ​നു​ഷ തോ​മ​സ്, ക്ലീ​റ്റ​സ് സ്റ്റീ​ഫ​ൻ, സ​നു ബേ​ബി, എ​ൽ​ദോ​സ് പു​ളി​വേ​ലി​ൽ എ​ന്നി​വ​രാ​ണ്.

K-Rail Survey K-Rail Survey K-Rail Survey

Tags : Deepika DeepikaNewspaper BreakingNews Guildford Malayali Cultural Association's Onam celebration

Recent News

Corehub Up