x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ വി​ശു​ദ്ധ വാ​ര തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് തു​ട​ക്കം

ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ
Published: March 30, 2026 05:48 PM IST | Updated: March 30, 2026 05:48 PM IST

പ്രെ​സ്റ്റ​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ വി​വി​ധ ഇ​ട​വ​ക​ക​ളി​ലും മി​ഷ​നു​ക​ളി​ലും വി​ശു​ദ്ധ വാ​ര തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. രൂ​പ​ത​യു​ടെ നൂ​റി​ൽ പ​രം വ​രു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ന്ന ഓ​ശാ​ന തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ളി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ ആ​ണ് പ​ങ്ക് ചേ​ർ​ന്ന​ത്.

 

K-Rail Survey

വി​ശു​ദ്ധ വാ​ര തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കാ​യി വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ആ​ണ് ഓ​രോ കേ​ന്ദ്ര​ങ്ങ​ളി​ലും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. പ്രെ​സ്റ്റ​ണി​ലെ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ക​ത്തീ​ഡ്ര​ലി​ൽ ന​ട​ന്ന ഓ​ശാ​നാ തി​രു​നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് രൂ​പ​താ അ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

K-Rail Survey

ക​ത്തീ​ഡ്ര​ൽ വി​കാ​രി റ​വ.​ഡോ. വ​ർ​ഗീ​സ് താ​ന​മാ​വു​ങ്ക​ൽ, രൂ​പ​ത ചാ​ൻ​സി​ല​ർ റ​വ.​ഡോ. മാ​ത്യു പി​ണ​ക്കാ​ട്ട് എ​ന്നി​വ​ർ സ​ഹകാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

Tags : Holy Week GREAT BRITAIN DIOCES UK

Recent News

Corehub Up