x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷി​ക്കാ​ഗോ​യി​ലെ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ സ​മ​ര​ത്തി​ന് അ​നു​മ​തി ന​ൽ​കി

പി .പി. ചെ​റി​യാ​ൻ
Published: September 24, 2026 07:55 AM IST | Updated: September 24, 2026 07:55 AM IST

ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ

ഷി​ക്കാ​ഗോ: ശ​മ്പ​ള വ​ർ​ധ​ന​വും ആ​നു​കൂ​ല്യ​ങ്ങ​ളും ആ​വ​ശ്യ​പ്പെ​ട്ട് ഡൗ​ൺ​ടൗ​ൺ ഷി​ക്കാ​ഗോ​യി​ലെ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ സ​മ​ര​ത്തി​ന് അ​നു​മ​തി ന​ൽ​കി. യൂ​ണി​യ​ൻ അം​ഗ​ങ്ങ​ളു​ടെ വോ​ട്ടെ​ടു​പ്പി​ൽ 85 ശ​ത​മാ​ന​ത്തി​ല​ധി​കം പേ​രും സ​മ​ര​ത്തെ പി​ന്തു​ണ​ച്ചു.

ഹ​യാ​ത്ത്, മാ​രി​യ​റ്റ്, ഹി​ൽ​ട്ട​ൺ തു​ട​ങ്ങി​യ പ്ര​മു​ഖ ഹോ​ട്ട​ലു​ക​ളി​ലെ 7,000-ത്തി​ല​ധി​കം ജീ​വ​ന​ക്കാ​രാ​ണ് സ​മ​ര​ത്തി​ന് ഒ​രു​ങ്ങു​ന്ന​ത്. ഓ​ഗ​സ്റ്റ് 31-ന് ​ക​രാ​ർ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നെ തു​ട​ർ​ന്ന് ജൂ​ൺ മു​ത​ൽ യൂ​ണി​യ​ൻ മാ​നേ​ജ്‌​മെ​ന്റു​മാ​യി ച​ർ​ച്ച ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

ഉ​യ​ർ​ന്ന ജീ​വി​ത​ച്ചെ​ല​വും ജോ​ലി​യി​ലെ ഭാ​ര​ക്കൂ​ടു​ത​ലു​മാ​ണ് ജീ​വ​ന​ക്കാ​രെ സ​മ​ര​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന​ത്. ഷിക്കാ​ഗോ​യി​ൽ ഇ​തി​നു​മു​മ്പ് 2018-ൽ ​ന​ട​ന്ന ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി സ​മ​രം ഏ​ക​ദേ​ശം ഒ​രു മാ​സം നീ​ണ്ടു​നി​ന്നി​രു​ന്നു.

Tags : Deepika DeepikaNewspaper BreakingNews Hotel workers in Chicago

Recent News

Corehub Up