x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പീ​സ് ഗാ​ർ​ഡ​ൻ ശി​ലാ​സ്ഥാ​പ​നം; ഡോ ​ആ​നി പോ​ളി​ന്റെ കി​രീ​ട​ത്തി​ലെ മ​റ്റൊ​രു പൊ​ൻ​തൂ​വ​ൽ

സെബാസ്റ്റ്യൻ ആൻ്റണി
Published: September 24, 2026 07:35 AM IST | Updated: September 24, 2026 07:35 AM IST

പീ​സ് ഗാ​ർ​ഡ​ൻ ശി​ലാ​സ്ഥാ​പ​നം

ന്യൂ​യോ​ർ​ക്ക്: റോ​ക്ക്‌​ലാ​ൻ​ഡ് കൗ​ണ്ടി ലെ​ജി​സ്ലേ​ച്ച​ർ വൈ​സ് ചെ​യ​ർ ബ​ഹു​മാ​ന​പ്പെ​ട്ട ഡോ. ​ആ​നി പോ​ൾ വി​ഭാ​വ​നം ചെ​യ്ത് മു​ന്നോ​ട്ടു​വ​ച്ച പീ​സ് ഗാ​ർ​ഡ​ന്റെ ശി​ലാ​സ്ഥാ​പ​ന​ച്ച​ട​ങ്ങ് ന്യൂ ​സി​റ്റി​യി​ൽ ന​ട​ന്നു. മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ​യും ഡോ. ​മാ​ർ​ട്ടി​ൻ ലൂ​ഥ​ർ കി​ങ് ജൂ​നി​യ​റി​ന്റെ​യും സ​മാ​ധാ​നം, അ​ഹിം​സ, സ​മ​ത്വം, നീ​തി എ​ന്നീ മ​ഹ​ത്താ​യ ആ​ദ​ർ​ശ​ങ്ങ​ളെ ആ​ദ​രി​ക്കു​ന്ന ച​രി​ത്ര​പ്ര​ധാ​ന​മാ​യ പ​ദ്ധ​തി​യാ​ണി​ത്.

ന്യൂ ​സി​റ്റി​യി​ലെ അ​ലി​സ​ൺ–​പാ​രി​സ് കൗ​ണ്ടി ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​നും റോ​ക്ക്‌​ലാ​ൻ​ഡ് കൗ​ണ്ടി കോ​ട​തി​ക്കും ഇ​ട​യി​ലാ​ണ് പീ​സ് ഗാ​ർ​ഡ​ൻ നി​ർ​മി​ക്കു​ന്ന​ത്. പീ​സ് ഗാ​ർ​ഡ​ൻ ഡോ. ​ആ​നി പോ​ളി​ന്‍റെ സം​രം​ഭ​മാ​ണ്. ഉ​ദ്യാ​ന​ത്തി​ൽ സ്ഥാ​പി​ക്കു​ന്ന മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പ്ര​തി​മ ഇ​ന്ത്യാ ഗ​വ​ൺ​മെ​ ന്യൂ​യോ​ർ​ക്കി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ജ​ന​റ​ൽ മു​ഖേ​ന സം​ഭാ​വ​ന ചെ​യ്തു. ഡോ. ​മാ​ർ​ട്ടി​ൻ ലൂ​ഥ​ർ കിംഗ് ജൂ​നി​യ​റി​ന്‍റെ പ്ര​തി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് റോ​ക്ക്‌​ലാ​ൻ​ഡ് കൗ​ണ്ടി ലെ​ജി​സ്ലേ​റ്റ​ർ ടോ​ണി എ​ൽ. ഏ​ൾ നേ​തൃ​ത്വം ന​ൽ​കു​ന്നു.

ഡോ. ​ആ​നി പോ​ളി​ന്‍റെ വി​ശി​ഷ്ട​മാ​യ പൊ​തു​സേ​വ​ന​യാ​ത്ര​യി​ലെ മ​റ്റൊ​രു പൊ​ൻ​തൂ​വ​ലാ​ണ് ഈ ​പീ​സ് ഗാ​ർ​ഡ​ൻ. ന്യൂ​യോ​ർ​ക്ക് സം​സ്ഥാ​ന​ത്ത് കൗ​ണ്ടി ലെ​ജി​സ്ലേ​റ്റ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ദ്യ ഇ​ന്ത്യ​ൻ-​അ​മേ​രി​ക്ക​ൻ വ​നി​ത​യും അ​മേ​രി​ക്ക​യി​ൽ കൗ​ണ്ടി ലെ​ജി​സ്ലേ​റ്റീ​വ് പ​ദ​വി വ​ഹി​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ ന​ഴ്‌​സു​മാ​യ ഡോ. ​പോ​ൾ, വി​വി​ധ സ​മൂ​ഹ​ങ്ങ​ൾ​ക്കി​ട​യി​ൽ സൗ​ഹൃ​ദ​ത്തി​ന്റെ​യും സ​ഹ​ക​ര​ണ​ത്തി​ന്റെ​യും പാ​ല​ങ്ങ​ൾ പ​ണി​യു​ന്ന​തി​നാ​യി നി​ര​ന്ത​രം പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

“മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ​യും ഡോ. ​മാ​ർ​ട്ടി​ൻ ലൂ​ഥ​ർ കിംഗ് ജൂ​നി​യ​റി​ന്‍റെ​യും ജീ​വി​ത​സ​ന്ദേ​ശ​ങ്ങ​ൾ വ​രും​ത​ല​മു​റ​ക​ൾ​ക്ക് പ​ക​ർ​ന്നു​ന​ൽ​കു​ന്ന ഒ​രു സ്ഥി​രം സ്മാ​ര​ക​മാ​യി​രി​ക്കും ഈ ​പീ​സ് ഗാ​ർ​ഡ​ൻ. വ്യ​ത്യ​സ്ത പ​ശ്ചാ​ത്ത​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള ആ​ളു​ക​ൾ ഇ​വി​ടെ എ​ത്തി സ​മാ​ധാ​നം, നീ​തി, ഐ​ക്യം, അ​ഹിം​സ എ​ന്നീ മൂ​ല്യ​ങ്ങ​ളെ​ക്കു​റി​ച്ച് ചി​ന്തി​ക്ക​ണ​മെ​ന്നാ​ണ് എ​ന്‍റെ ആ​ഗ്ര​ഹം,” ഡോ. ​ആ​നി പോ​ൾ പ​റ​ഞ്ഞു.

പ​ദ്ധ​തി​ക്ക് പി​ന്തു​ണ ന​ൽ​കി​യ ലെ​ജി​സ്ലേ​ച്ച​ർ ചെ​യ​ർ​മാ​ൻ ജേ ​ഹു​ഡ് ജൂ​നി​യ​ർ, കൗ​ണ്ടി എ​ക്സി​ക്യൂ​ട്ടീ​വ് എ​ഡ് ഡേ, ​ലെ​ജി​സ്ലേ​റ്റ​ർ ടോ​ണി എ​ൽ. ഏ​ൾ, സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ ലെ​ജി​സ്ലേ​റ്റ​ർ​മാ​ർ, കൗ​ണ്ടി ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ​ക്ക് ഡോ. ​പോ​ൾ ന​ന്ദി അ​റി​യി​ച്ചു. മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പ്ര​തി​മ സം​ഭാ​വ​ന ചെ​യ്ത ഇ​ന്ത്യാ ഗ​വ​ൺ​മെ​ന്റി​നും ന്യൂ​യോ​ർ​ക്കി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ജ​ന​റ​ലി​നും, പ്ര​ത്യേ​കി​ച്ച് കോ​ൺ​സ​ൽ ജ​ന​റ​ൽ അം​ബാ​സ​ഡ​ർ ബി​ന​യ എ​സ്. പ്ര​ധാ​ൻ, കോ​ൺ​സ​ൽ പി​യൂ​ഷ് സി​ങ്, സി​ബു നാ​യ​ർ എ​ന്നി​വ​ർ​ക്കും അ​വ​ർ ഹൃ​ദ​യ​പൂ​ർ​വം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.​റോ​ക്ക്‌​ലാ​ൻ​ഡ് കൗ​ണ്ടി​യി​ലെ എ​ല്ലാ സ​മൂ​ഹ​ങ്ങ​ളെ​യും ഒ​രു​മി​പ്പി​ക്കു​ന്ന സ​മാ​ധാ​ന​ത്തി​ന്റെ​യും സൗ​ഹൃ​ദ​ത്തി​ന്റെ​യും ശാ​ശ്വ​ത പ്ര​തീ​ക​മാ​യി ഈ ​പീ​സ് ഗാ​ർ​ഡ​ൻ നി​ല​കൊ​ള്ളും.

K-Rail Survey K-Rail Survey

Tags : Deepika DeepikaNewspaper BreakingNews Laying of the foundation Peace Garden

Recent News

Corehub Up