x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ഫ​ൻ​ബാ​ഹി​ൽ മ​ല​യാ​ളി സ​മാ​ജ​ത്തി​ന്റെ ഓ​ണാ​ഘോ​ഷം വ​ർ​​ണാഭ​മാ​യി

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: September 24, 2026 07:26 AM IST | Updated: September 24, 2026 07:26 AM IST

ഒ​ഫ​ൻ​ബാ​ഹി​ൽ മ​ല​യാ​ളി സ​മാ​ജ​ത്തി​ന്റെ ഓ​ണാ​ഘോ​ഷം

ഒ​ഫ​ൻ​ബാ​ഹ് (ജ​ർ​മ​നി): പ്ര​വാ​സ​ഭൂ​മി​യി​ൽ മ​ല​യാ​ളി​ത്ത​നി​മ​യും ഐ​ക്യ​വും വി​ളം​ബ​രം ചെ​യ്തു​കൊ​ണ്ട് മ​ല​യാ​ളി സ​മാ​ജം ഒ​ഫ​ൻ​ബാ​ഹ് അം ​മെ​യ്ൻ (MSO) സം​ഘ​ടി​പ്പി​ച്ച ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ അ​ര​ങ്ങേ​റി. സെ​പ്റ്റം​ബ​ർ 12-ന് ​ഫാ​ർ​ഹൈം സെ​ന്റ് നി​ക്കോ​ളാ​സ് ഹാ​ളി​ൽ (Pfarrheim St. Nikolaus) ഉ​ച്ച​തി​രി​ഞ്ഞ് 3 മ​ണി​ക്ക് ആ​രം​ഭി​ച്ച ആ​ഘോ​ഷ​ത്തി​ൽ സ​മാ​ജം അം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ വ​ൻ ജ​നാ​വ​ലി പ​ങ്കെ​ടു​ത്തു.

സ​മാ​ജം പ്ര​സി​ഡ​ന്‍റ് കോ​ശി മാ​ത്യു ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഓ​ണം പ​ക​ർ​ന്നു ന​ൽ​കു​ന്ന ഐ​ക്യ​ത്തി​ന്‍റെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും സ​ന്ദേ​ശം ഇ​ന്ന​ത്തെ ആ​ഗോ​ള-​സാ​മൂ​ഹി​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഏ​റെ പ്ര​സ​ക്ത​മാ​ണെ​ന്ന് അ​ദ്ദേ​ഹം സ്വാ​ഗ​ത​പ്ര​സം​ഗ​ത്തി​ൽ ഓ​ർ​മ്മി​പ്പി​ച്ചു. പ്ര​വാ​സ​ജീ​വി​ത​ത്തി​ൽ പ​ര​സ്പ​ര സ​ഹ​ക​ര​ണ​വും കൂ​ട്ടാ​യ്മ​യും കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നൊ​പ്പം സാം​സ്കാ​രി​ക പൈ​തൃ​കം ന​വ​ത​ല​മു​റ​യ്ക്ക് പ​ക​ർ​ന്നു​ന​ൽ​കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന​വും വി​ശി​ഷ്ടാ​തി​ഥി​ക​ളും

ഫ്രാ​ങ്ക്ഫ​ർ​ട്ടി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ൽ നി​ന്നു​ള്ള വൈ​സ് കോ​ൺ​സ​ൽ അ​ശോ​ക് കു​മാ​ർ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യും, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ (WMC) ഫ്രാ​ങ്ക്ഫ​ർ​ട്ട് പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്റ് ബെ​നേ​ഷ് ജോ​സ​ഫ് വി​ശി​ഷ്ടാ​തി​ഥി​യാ​യും പ​ങ്കെ​ടു​ത്തു.

മു​ഖ്യാ​തി​ഥി വൈ​സ് കോ​ൺ​സ​ൽ അ​ശോ​ക് കു​മാ​ർ, സ​മാ​ജം പ്ര​സി​ഡ​ന്‍റ് കോ​ശി മാ​ത്യു, സെ​ക്ര​ട്ട​റി ശ്രീ​ജി​ത്ത് ബാ​ല​ച​ന്ദ്ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ച​തോ​ടെ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് ഔ​ദ്യോ​ഗി​ക തു​ട​ക്ക​മാ​യി. പ്ര​വാ​സ​ലോ​ക​ത്ത് മ​ല​യാ​ളി​ക​ളു​ടെ കൂ​ട്ടാ​യ്മ​ക​ളും സാം​സ്കാ​രി​ക ഇ​ട​പെ​ട​ലു​ക​ളും ന​ൽ​കു​ന്ന പോ​സി​റ്റീ​വ് ഊ​ർ​ജ്ജ​ത്തെ​യും മാ​ന​വി​ക മൂ​ല്യ​ങ്ങ​ളെ​യും അ​ഭി​ന​ന്ദി​ച്ച് വി​ശി​ഷ്ടാ​തി​ഥി​ക​ൾ സം​സാ​രി​ച്ചു. കു​മാ​രി നോ​യ​ൽ ബെ​ന്നി പ​രി​പാ​ടി​ക​ളു​ടെ അ​വ​താ​ര​ക​യാ​യി വേ​ദി നി​യ​ന്ത്രി​ച്ചു.

മ​ന​സ്സു​നി​റ​ച്ച് തി​രു​വാ​തി​ര​യും 'അ​ക്ക​ര​പ്പ​ച്ച, ഇ​ക്ക​ര​മ​ഞ്ഞ' സ്കി​റ്റും

ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റ് കൂ​ട്ടി​ക്കൊ​ണ്ട് സ​മാ​ജ​ത്തി​ലെ അം​ഗ​ങ്ങ​ളും കു​ട്ടി​ക​ളും ചേ​ർ​ന്നൊ​രു​ക്കി​യ വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ-​കാ​യി​ക പ​രി​പാ​ടി​ക​ൾ സ​ദ​സ്സി​ന് ന​വ്യാ​നു​ഭ​വ​മാ​യി.

 കേ​ര​ള​ത്തി​ന്‍റെ ത​ന​ത് സം​സ്കാ​ര​വും ചാ​രു​ത​യും വി​ളി​ച്ചോ​തി സ​മാ​ജ​ത്തി​ലെ യു​വ​തി​ക​ൾ വേ​ദി​യി​ലെ​ത്തി​ച്ച മ​നോ​ഹ​ര​മാ​യ തി​രു​വാ​തി​ര​ക്ക​ളി ആ​ഘോ​ഷ​ത്തി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി മാ​റി. സ​ദ​സി​ൽ നി​ന്നും നി​റ​ഞ്ഞ കൈ​യ​ടി​യോ​ടെ​യാ​ണ് ഈ ​അ​വ​ത​ര​ണ​ത്തെ കാ​ണി​ക​ൾ സ്വീ​ക​രി​ച്ച​ത്.

ചി​രി​യും ചി​ന്ത​യും പ​ട​ർ​ത്തി​യ സ്കി​റ്റ്: പ്ര​വാ​സ​ജീ​വി​ത​ത്തി​ന്‍റെ യാ​ഥാ​ർ​ഥ്യങ്ങ​ളെ ന​ർ​മ്മ​ത്തി​ലും ചി​ന്തോ​ദ്ദീ​പ​ക​മാ​യ ശൈ​ലി​യി​ലും അ​വ​ത​രി​പ്പി​ച്ച ‘അ​ക്ക​ര​പ്പ​ച്ച, ഇ​ക്ക​ര​മ​ഞ്ഞ’ എ​ന്ന ല​ഘു​നാ​ട​കം സ​ദ​സിന്‍റെ പ്ര​ത്യേ​ക പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി.

 മു​തി​ർ​ന്ന​വ​ർ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യി സം​ഘ​ടി​പ്പി​ച്ച വി​വി​ധ വി​നോ​ദ മ​ത്സ​ര​ങ്ങ​ളും സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന വാ​ശി​യേ​റി​യ വ​ടം​വ​ലി മ​ത്സ​ര​വും ഹാ​ളി​ൽ ആ​വേ​ശം വി​ത​റി.

വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ഡി​ജെ​യും

ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് ശേ​ഷം പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ അ​തി​ഥി​ക​ൾ​ക്കു​മാ​യി വി​ഭ​വ​സ​മൃ​ദ്ധ​മാ​യ പ​ര​മ്പ​രാ​ഗ​ത ഓ​ണ​സ​ദ്യ ഒ​രു​ക്കി​യി​രു​ന്നു. സ​ദ്യ​യു​ടെ വി​ത​ര​ണ​വും ഹാ​ളി​ലെ ക്ര​മീ​ക​ര​ണ​ങ്ങ​ളും സ​മാ​ജം വ​ർ​ക്കിം​ഗ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​ട്ട​യാ​യി ഏ​കോ​പി​പ്പി​ച്ചു. സ​ദ്യ​യ്ക്ക് ശേ​ഷം ന​ട​ന്ന ഡി​ജെ സം​ഗീ​ത​നി​ശ യു​വ​തീ-​യു​വാ​ക്ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും ആ​ഘോ​ഷ​ത്തി​ന്റെ പു​തി​യ അ​നു​ഭ​വം സ​മ്മാ​നി​ച്ചു.

ട്ര​ഷ​റ​ർ സെ​ബി​ൽ ജോ​സ​ഫ്, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ നി​ജോ ജോ​ണി, പ്ര​വീ​ൺ ജോ​ർ​ജ്, സ​ന്തോ​ഷ് ജോ​സ്, സൗ​മ്യ ജോ​ബി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി സ​ജീ​വ നേ​തൃ​ത്വം ന​ൽ​കി. സ​മാ​ജം സെ​ക്ര​ട്ട​റി ശ്രീ​ജി​ത്ത് ബാ​ല​ച​ന്ദ്ര​ൻ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത ഏ​വ​ർ​ക്കും കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തി. ഭാ​ര​ത​ത്തി​ന്റെ ദേ​ശീ​യ​ഗാ​നാ​ലാ​പ​ന​ത്തോ​ടെ രാ​ത്രി​യോ​ടെ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​മാ​പ​ന​മാ​യി.

K-Rail Survey K-Rail Survey K-Rail Survey

Tags : Deepika DeepikaNewspaper BreakingNews Malayali Samajam's Onam celebrations

Recent News

Corehub Up