x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷി​ക്കാ​ഗോ പി​റ​വം നി​വാ​സി​ക​ളു​ടെ പി​ക്നി​ക് ഹൃ​ദ്യ​മാ​യി സം​ഘ​ടി​പ്പി​ച്ചു

ബിനോയ് സ്റ്റീഫൻ കിഴക്കേനടയിൽ
Published: September 24, 2026 07:51 AM IST | Updated: September 24, 2026 07:51 AM IST

ഷി​ക്കാ​ഗോ: ഷിക്കാ​ഗോ​യി​ലെ പി​റ​വം സ്വ​ദേ​ശി​ക​ളു​ടെ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച വാ​ർ​ഷി​ക പി​ക്നി​ക് ആ​വേ​ശോ​ജ്ജ്വ​ല​മാ​യി സ​മാ​പി​ച്ചു. സെ​പ്റ്റം​ബ​ർ 19-ന് ​രാ​വി​ലെ 7 മ​ണി മു​ത​ൽ വൈ​കു​ന്നേ​രം 7 മ​ണി വ​രെ ഷി​ക്കാ​ഗോ സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ദൈ​വാ​ല​യ കോ​മ്പൗ​ണ്ടി​ലാ​യി​രു​ന്നു (Sacred Heart Knanaya Catholic Church) സം​ഗ​മം ന​ട​ന്ന​ത്.

പി​റ​വ​ത്തി​ന്റെ സ​മ്പ​ന്ന​മാ​യ പാ​ര​മ്പ​ര്യ​വും ജ​ന്മ​നാ​ടി​നോ​ടു​ള്ള ആ​ത്മ​ബ​ന്ധ​വും പ​ങ്കു​വെ​ക്കാ​നും പ​ര​സ്പ​രം സൗ​ഹൃ​ദം പു​തു​ക്കാ​നു​മാ​യി ചി​ക്കാ​ഗോ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന നി​ര​വ​ധി പി​റ​വം സ്വ​ദേ​ശി​ക​ളാ​ണ് പ​രി​പാ​ടി​യി​ൽ ഒ​ത്തു​ചേ​ർ​ന്ന​ത്.

മോ​ൺ. ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ, റെ​വ. ഫാ. ​എ​ബ്ര​ഹാം ക​ള​രി​ക്ക​ൽ എ​ന്നി​വ​രു​ടെ പ്രാ​ർ​ത്ഥ​ന​യോ​ടെ​യാ​ണ് പി​ക്നി​ക് ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ട​ത്. നാ​ട​ൻ രു​ചി​ക​ളു​ടെ വി​രു​ന്നൊ​രു​ക്കി​ക്കൊ​ണ്ട് 'സ​ൽ​ക്കാ​ര റെ​സ്റ്റോ​റ​ന്റ്' ത​യ്യാ​റാ​ക്കി​യ ലൈ​വ് ബാ​ർ​ബി​ക്യൂ, ക​പ്പ ബി​രി​യാ​ണി, ഒ​പ്പം ചാ​യ, പ​രി​പ്പു​വ​ട, പ​ഴം​പൊ​രി തു​ട​ങ്ങി​യ വൈ​വി​ധ്യ​മാ​ർ​ന്ന വി​ഭ​വ​ങ്ങ​ൾ പി​ക്നി​ക്കി​ന് മാ​റ്റു​കൂ​ട്ടി.

മു​തി​ർ​ന്ന​വ​ർ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യി അ​നേ​കം കാ​യി​ക മ​ത്സ​ര​ങ്ങ​ളും വി​നോ​ദ പ​രി​പാ​ടി​ക​ളും ഈ ​സം​ഗ​മ​ത്തി​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.​പി​ക്നി​ക്കി​ന്റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് ര​ക്ഷാ​ധി​കാ​രി ബി​നോ​യ് സ്റ്റീ​ഫ​ൻ കി​ഴ​ക്ക​ന​ടി​യി​ൽ, പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ആ​ന​ന്ദ് ആ​കാ​ശാ​ല, സാ​ബു ക​ട്ട​പ്പു​റം, ഡെ​യ്സി മൂ​ത്താ​നി​ച്ചി​റ, സ​ഞ്ചു തെ​ക്ക​നാ​ട്ട്, സി​ന്ധു ഈ​ന്തും​കാ​ട്ടി​ൽ, റെ​ക്സ് പ​ടി​ക്ക​പ​റ​മ്പി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. നാ​ടി​ന്റെ ഓ​ർ​മ്മ​ക​ൾ ഉ​ണ​ർ​ത്തി​യ ഈ ​ഒ​ത്തു​ചേ​ര​ൽ ഏ​റെ സ​ന്തോ​ഷ​ത്തോ​ടെ​യും സം​തൃ​പ്തി​യോ​ടെ​യു​മാ​ണ് പ​ങ്കെ​ടു​ത്ത​വ​ർ അ​വ​സാ​നി​പ്പി​ച്ച​ത്.

Tags : Deepika DeepikaNewspaper BreakingNews The picnic for Chicago-based

Recent News

Corehub Up