x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​കെ​സി​സി ഗോ​ൾ​ഡ​ൻ ജൂ​ബി​ലി മെ​ഗാ ഷോ ​ഏ​പ്രി​ൽ 18ന്


Published: March 2, 2026 12:47 PM IST | Updated: March 2, 2026 12:47 PM IST

​ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ​ൻ ക്നാ​നാ​യ കാ​തോ​ലി​ക്ക ക​മ്യൂ​ണി​റ്റി ഓ​ഫ് ഗ്രെ​യ്റ്റ​ർ ന്യൂ​യോ​ർ​ക്കി​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​നോ​ട് അ​നു​ബ​ന്ധി​ച്ച് ഏ​പ്രി​ൽ 18ന് ​റോ​ക്‌​ലാ​ൻ​ഡ് ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ മെ​ഗാ ഷോ ​ന​ട​ത്തു​ന്നു.

ഗോ​ൾ​ഡ​ൻ ജൂ​ബി​ലി മെ​ഗാ ഷോ ​ക​മ്മ​റ്റി​യി​ലേ​ക്ക് ജോ​ർ​ജ് കാ​നാ​ട്ട്, നി​റ്റാ കി​ടാ​ര​ത്തി​ൽ, മ​രി​യ മാ​ക്കി​യി​ൽ, തോ​മ​സ് തോ​ട്ട​ത്തി​ൽ, അ​നൂ​പ് മു​ക​ളേ​ൽ, സീ​ന മ​ണി​മ​ല, ജോ​സ് താ​മ​ഠ​ത്തി​ൽ, പ്രീ​ണ വി​ശാ​ഖം​ത​റ, സൗ​മ്യ കോ​യി​ത്ത​റ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന​തും കാ​ലി​ക പ്ര​സ​ക്ത​വു​മാ​യ മെ​ഗാ ഷോ ​അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങി കൊ​ണ്ടി​രി​ക്കു​ന്നു. പ​രി​പാ​ടി​ക​ൾ​ക്ക് ഐ​കെ​സി​സി പ്ര​സി​ഡ​ന്‍റ സ്റ്റീ​ഫ​ൻ കി​ടാ​ര​ത്തി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് മി​നി​മോ​ൾ ത​യി​ൽ, സെ​ക്ര​ട്ട​റി സാ​ൽ​ബി മാ​ക്കി​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സാ​ബു ത​ടി​പ്പു​ഴ, ട്ര​ഷ​റ​ർ ര​ഞ്ജി മ​ണ​ലേ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്നു.

Tags : IKCC Mega Show Golden Jubilee USA

Recent News

Corehub Up