ഡാളസ്: മാധ്യമപ്രവർത്തകൻ ഷാജൻ സ്കറിയയുമായി സംവദിക്കാനുള്ള അവസരം ഒരുക്കി നോർത്ത് ടെക്സസിലെ പ്രവാസി മലയാളി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ്.
ഞായറാഴ്ച വൈകുന്നേരം അഞ്ച് മുതൽ ഏഴ് വരെ കെഇഎ ഇവന്റ് സെന്റർ, 580 കാസിൽ ഗ്ലെൻ ഡ്രൈവ്, ഗാർലൻഡ്, ടെക്സസ് 75043 ഈ പരിപാടിക്ക് വേദിയാകും.
"ആഘോഷിക്കാം, ഒത്തുചേരാം' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന സോഷ്യൽ മീഡിയ ദിനത്തോടനുബന്ധിച്ചുള്ള പ്രത്യേക പരിപാടി കൂടിയാണിത്.
കൂടുതൽ വിവരങ്ങൾക്ക്: സണ്ണി മാളിയേക്കൽ - 214 940 3853, പി.പി ചെറിയാൻ: 214 450 4107.
Tags : India Press Club of North Texas Debate Shajan Skariah