x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​എ​ൽ​ആ​ർ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ലു​മാ​യി ഐ​ഒ​സി യു​കെ സ്കോ​ട്‌​ല​ൻ​ഡ്

റോ​മി കു​ര്യാ​ക്കോ​സ്
Published: March 30, 2026 05:40 PM IST | Updated: March 30, 2026 05:40 PM IST

എഡിൻബർഗ്: യു​കെ​യി​ലെ കു​ടി​യേ​റ്റ​ക്കാ​ർ നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി​യാ​യ ഐ​എ​ൽ​ആ​ർ നി​യ​മ​മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ഗൗ​ര​വ​ക​ര​മാ​യ ആ​ശ​ങ്ക​ക​ൾ ഐഒസി ​യു​കെ സ്കോ​ട്‌ല​ൻ​ഡ് പ്ര​തി​നി​ധി​ക​ൾ സ്കോ​ട്ടി​ഷ് നാ​ഷ​ണ​ൽ പാ​ർ​ട്ടി പ്ര​തി​നി​ധി മാ​ർ​ട്ടി​ൻ ഡേ​യെ അ​റി​യി​ച്ചു.

പിആ​റി​ന് അ​പേ​ക്ഷി​ക്കാ​ൻ നി​ല​വി​ലെ അഞ്ച് വ​ർ​ഷ​ത്തെ കാ​ലാ​വ​ധി 10 വ​ർ​ഷ​മാ​യി ഉ​യ​ർ​ത്തു​ന്ന​ത​ട​ക്ക​മു​ള്ള ഗ​വ​ൺ​മെ​ന്‍റ് നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ലു​ള്ള​തെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച് ഐഒസി ​സ്കോ​ട്‌ല​ൻ​ഡ് യൂ​ണി​റ്റ് ത​യാ​റാ​ക്കി​യ ഔ​ദ്യോ​ഗി​ക നി​വേ​ദ​നം ഭാ​ര​വാ​ഹി​ക​ൾ ചേ​ർ​ന്ന് മാ​ർ​ട്ടി​ൻ ഡേ​യ്ക്ക് കൈ​മാ​റി പി​ന്തു​ണ അ​ഭ്യ​ർഥി​ച്ചു.

നി​ല​വി​ൽ യുകെ​യി​ൽ ഉ​ള്ള​വ​ർ​ക്ക് മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ നി​യ​മ​ങ്ങ​ൾ മാ​റു​ന്ന​ത് നീ​തി​നി​ഷേ​ധ​മാ​ണെ​ന്നും പാ​ർ​ല​മെ​ന്‍റി​ൽ ത​ങ്ങ​ളു​ടെ ശ​ബ്ദ​മാ​യി മാ​റ​ണ​മെ​ന്നും സം​ഘ​ട​ന അ​ദ്ദേ​ഹ​ത്തെ ബോ​ധ്യ​പ്പെ​ടു​ത്തി.

മേ​യ്‌ ഏഴിന് ​ന​ട​ക്കു​ന്ന സ്കോ​ടീ​ഷ് പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ലി​ൻ​ലി​ത്‌​ഗോ & ഫാ​ൽ​കി​ൾ​ർക്ക് പാ​ർ​ലി​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ സ്കോ​ടീ​ഷ് നാ​ഷ​ണ​ൽ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യാ​യ മാ​ർ​ട്ടി​ൻ ഡേ​യു​ടെ തെര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ക്കു​ന്ന​യ​ത്തി​നി​ട​യി​ലാ​ണ് ഐഒസി യുകെ സ്കോ​ട്‌ലൻ​ഡ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് മി​ഥു​ൻ മോ​ഹ​ന​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നി​ൽ പാ​യി​പ്പാ​ട്, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം ബി​ജു വ​ർ​ഗീ​സ്, കേ​ര​ള ചാ​പ്റ്റ​ർ ക​മ്മി​റ്റി അം​ഗം അ​ഡ്വ. ഷോ​ബി​ൻ സാം, ​ട്രൂ​പേ​ഷ് കൃ​ഷ്ണ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ ആ​ശ​ങ്ക​ക​ൾ അ​റി​യി​ക്കു​ക​യും നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചു പി​ന്തു​ണ തേ​ടി​യ​തും.

സ്കോ​ട്‌ല​ൻ​ഡി​ലെ പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹ​വു​മാ​യി ദീ​ർ​ഘ​കാ​ല അ​ടു​പ്പം പു​ല​ർ​ത്തു​ന്ന മാ​ർ​ട്ടി​ൻ ഡേ ​പ്ര​വാ​സി കു​ടി​യേ​റ്റ​ക്കാ​രു​ടെ ആ​ശ​ങ്ക​ക​ൾ അ​നു​ഭ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കാ​മെ​ന്ന ഉ​റ​പ്പും അ​റി​യി​ച്ചി​ട്ടു​ണ്ട്. മാ​ർ​ട്ടി​ൻ ഡേ ​ഉ​ൾ​പ്പ​ടെ അഞ്ച് സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ണ്ഡ​ല​ത്തി​ൽ മ​ത്സാ​രി​ക്കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് യുകെ​യി​ലേ​ക്ക് കു​ടി​യേ​റി​യ മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി നി​തി​ൻ ച​ന്ദ് ആ​ണ് മാ​ർ​ട്ടി​ൻ ഡേ​യു​ടെ ഭാര്യ.

ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന പ്ര​ച​ര​ണ​ത്തി​ലൂ​ടെ ഇ​തി​നോ​ട​കം 900 ഓ​ളം വീ​ടു​ക​ളി​ൽ നേ​രി​ട്ടെ​ത്തി ലീ​ഫ്‌​ലെ​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നും വോ​ട്ട​ർ​മാ​രു​മാ​യി സം​വ​ദി​ക്കാ​നും സം​ഘ​ത്തി​ന് സാ​ധി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ൽ യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഞ്ജു സാ​ബി​ർ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ഡ​യാ​ന പോ​ളി, അ​മ്പി​ളി പ്ര​ദീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​നി​താ പ്ര​തി​നി​ധി​ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​കും.

Tags : IOC SCOTLAND ILR ISSUE Europe

Recent News

Corehub Up