x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​കെ​യി​ൽ ഐ​എ​സ്എ സ​മ്പാ​ദ്യ പ​ദ്ധ​തി​ക​ളി​ൽ വ​ൻ പ​രി​ഷ്‌​കാ​രം; സ്റ്റോ​ക്ക്സ് ആ​ൻ​ഡ് ഷെ​യേ​ഴ്‌​സ് പ​ലി​ശ​യ്ക്ക് 22 ശ​ത​മാ​നം നി​കു​തി

സ​ജി പു​ലി​ക്കാ​ട്ടി​ൽ
Published: June 26, 2026 05:32 PM IST | Updated: June 26, 2026 05:32 PM IST

ല​ണ്ട​ൻ: യു​കെ​യി​ലെ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ല​ക്ഷ​ക്ക​ണ​ക്കി​ന് നി​ക്ഷേ​പ​ക​രെ​യും സാ​ധാ​ര​ണ​ക്കാ​രെ​യും നേ​രി​ട്ട് ബാ​ധി​ക്കു​ന്ന വ​ലി​യ നി​കു​തി-​സ​മ്പാ​ദ്യ പ​രി​ഷ്‌​കാ​ര​ങ്ങ​ളു​മാ​യി ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​രും എ​ച്ച്എംആ​ർസി​യും.

യു​കെ​യി​ലെ ജ​ന​പ്രി​യ നി​ക്ഷേ​പ പ​ദ്ധ​തി​യാ​യ ഐഎ​സ്എ (Individual Savings Account - ISA) നി​യ​മ​ങ്ങ​ളി​ലാ​ണ് ട്ര​ഷ​റി വ​ൻ മാ​റ്റ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ചി​ല സേ​വിം​ഗ്സ് അ​ക്കൗ​ണ്ടു​ക​ളി​ൽ ല​ഭി​ക്കു​ന്ന പ​ലി​ശ​യ്ക്ക് പു​തി​യ നി​കു​തി ഏ​ർ​പ്പെ​ടു​ത്തു​മ്പോ​ൾ ത​ന്നെ, ആ​ദ്യ​മാ​യി വീ​ട് വാ​ങ്ങാ​ൻ പ​ദ്ധ​തി​യി​ടു​ന്ന​വ​ർ​ക്ക് വ​ലി​യ ആ​നു​കൂ​ല്യ​ങ്ങ​ളോ​ടെ പു​തി​യൊ​രു ഐഎ​സ്എ പ​ദ്ധ​തി​യും സ​ർ​ക്കാ​ർ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

പു​തി​യ നി​കു​തി നി​യ​മ​ങ്ങ​ൾ 2027 ഏ​പ്രി​ൽ മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

സ്റ്റോ​ക്ക്സ് ആ​ൻ​ഡ് ഷെ​യേ​ഴ്‌​സ് ഐ​സ​യി​ലെ പ​ണ​ത്തി​ന് 22 ശതമാനം നി​കു​തി

പു​തി​യ പ​രി​ഷ്‌​കാ​ര​ങ്ങ​ളി​ൽ ഏ​റ്റ​വും നി​ർ​ണ്ണാ​യ​ക​മാ​യ​ത് സ്റ്റോ​ക്ക്സ് ആ​ൻ​ഡ് ഷെ​യേ​ഴ്‌​സ് ഐഎ​സ്​എ യു​മാ​യി (Stocks & Shares ISA) ബ​ന്ധ​പ്പെ​ട്ട​താ​ണ്.

ഈ ​അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ക്ഷേ​പ​മാ​യി​ട്ട​ല്ലാ​തെ വെ​റു​തെ പ​ണ​മാ​യി സൂ​ക്ഷി​ക്കു​ന്ന തു​ക​യ്ക്ക് ല​ഭി​ക്കു​ന്ന പ​ലി​ശ​യ്ക്ക് ഇ​നി​മു​ത​ൽ 22 ശ​ത​മാ​നം നി​കു​തി ചു​മ​ത്തും.

നി​ല​വി​ൽ ഐഎ​സ്എ നി​ക്ഷേ​പ​ങ്ങ​ളി​ൽ നി​ന്നു​ള്ള ലാ​ഭ​ത്തി​നും പ​ലി​ശ​യ്ക്കും പൂ​ർ​ണ നി​കു​തി​യി​ള​വ് ഉ​ണ്ടാ​യി​രു​ന്നു. 2027 ഏ​പ്രി​ൽ മു​ത​ലാ​യി​രി​ക്കും ഈ ​പു​തി​യ നി​കു​തി പ്രാ​ബ​ല്യ​ത്തി​ൽ വ​രി​ക.

കാ​ഷ് ഐഎ​സ്എ പ​രി​ധി കു​റ​യും

65 വ​യ​സി​ന് താ​ഴെ​യു​ള്ള വ്യ​ക്തി​ക​ൾ​ക്ക് കാ​ഷ് ഐഎ​സ്​എ അ​ക്കൗ​ണ്ടു​ക​ളി​ൽ ഒ​രു സാ​മ്പ​ത്തി​ക വ​ർ​ഷം നി​ക്ഷേ​പി​ക്കാ​വു​ന്ന പ​ര​മാ​വ​ധി തു​ക നി​ല​വി​ലെ പ​രി​ധി​യി​ൽ നി​ന്നും £12,000 ആ​യി കു​റ​യ്ക്കും.

നി​ല​വി​ൽ എ​ല്ലാ​ത്ത​രം ഐഎ​സ്എ ക​ളി​ലു​മാ​യി ആ​കെ £20,000 വ​രെ നി​ക്ഷേ​പി​ക്കാ​നാ​ണ് യു​കെ​യി​ൽ അ​നു​വാ​ദ​മു​ള്ള​ത്. കൂ​ടു​ത​ൽ ആ​ളു​ക​ളെ ഓ​ഹ​രി അ​ധി​ഷ്ഠി​ത നി​ക്ഷേ​പ​ങ്ങ​ളി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​നാ​ണ് കാ​ഷ് ഐഎ​സ്എ പ​രി​ധി കു​റ​യ്ക്കു​ന്ന​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

ആ​ദ്യ​മാ​യി വീ​ട് വാ​ങ്ങു​ന്ന​വ​ർ​ക്ക് പ്രാ​യ​പ​രി​ധി​യി​ല്ലാ​ത്ത പു​തി​യ പ​ദ്ധ​തി

യു​കെ​യി​ൽ ആ​ദ്യ​മാ​യി വീ​ട് സ്വ​ന്ത​മാ​ക്കു​ന്ന​വ​രു​ടെ ശ​രാ​ശ​രി പ്രാ​യം ഉ​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ, അ​വ​ർ​ക്ക് ആ​ശ്വാ​സ​ക​ര​മാ​യ പു​തി​യ ഫ​സ്റ്റ്-​ടൈം ബെ​യ​ർ ഐഎ​സ്​എ പ​ദ്ധ​തി ട്ര​ഷ​റി പ്ര​ഖ്യാ​പി​ച്ചു.

നി​ല​വി​ലെ ലൈ​ഫ് ടൈം ​ഐ​സ (LISA) തു​റ​ക്കാ​ൻ 18 മു​ത​ൽ 39 വ​യ​സ് വ​രെ പ്രാ​യ​മു​ള്ള​വ​ർ​ക്ക് മാ​ത്ര​മേ അ​നു​വാ​ദ​മു​ണ്ടാ​യി​രു​ന്നു​ള്ളൂ. എ​ന്നാ​ൽ പു​തി​യ പ​ദ്ധ​തി​യി​ൽ 18 വ​യ​സി​ന് മു​ക​ളി​ലു​ള്ള പ്രാ​യ​പ​രി​ധി​യി​ല്ലാ​തെ ആ​ർ​ക്കും അ​ക്കൗ​ണ്ട് തു​റ​ക്കാം.

ഈ ​അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ക്കു​ന്ന തു​ക​യ്ക്ക് സ​ർ​ക്കാ​ർ 25 ശ​ത​മാ​നം ബോ​ണ​സ് തു​ക കൂ​ട്ടി​ന​ൽ​കും. എ​ന്നാ​ൽ ഈ ​ബോ​ണ​സ് വ​ർ​ഷം​തോ​റും അ​ക്കൗ​ണ്ടി​ൽ ക്രെ​ഡി​റ്റ് ആ​കി​ല്ല; പ​ക​രം വീ​ട് വാ​ങ്ങു​ന്ന സ​മ​യ​ത്താ​യി​രി​ക്കും തു​ക ല​ഭ്യ​മാ​കു​ക.

പു​തി​യ പ​ദ്ധ​തി പ്ര​കാ​രം വീ​ട് വാ​ങ്ങാ​ന​ല്ലാ​തെ മ​റ്റ് അ​ടി​യ​ന്തി​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പ​ണം പി​ൻ​വ​ലി​ച്ചാ​ൽ, നി​ല​വി​ലെ ലൈ​ഫ് ടൈം ​ഐ​സ​യെ​പ്പോ​ലെ 25 ശതമാനം ക​ടു​ത്ത പെ​നാ​ൽ​റ്റി ഈ​ടാ​ക്കി​ല്ല എ​ന്ന​ത് സാ​ധാ​ര​ണ​ക്കാ​ർ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​കും.

സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ആ​ശ​യ​ക്കു​ഴ​പ്പ​മെ​ന്ന് വി​ദ​ഗ്ധ​ർ

ഈ ​മാ​റ്റ​ങ്ങ​ൾ വ​ഴി കൂ​ടു​ത​ൽ ആ​ളു​ക​ൾ പ​ണം ബാ​ങ്കു​ക​ളി​ൽ സൂ​ക്ഷി​ക്കാ​തെ വി​പ​ണി​യി​ൽ നി​ക്ഷേ​പി​ക്കാ​ൻ തു​ട​ങ്ങു​മെ​ന്നാ​ണ് സ​ർ​ക്കാ​ർ പ്ര​ത്യാ​ശി​ക്കു​ന്ന​ത്. എ​ന്നാ​ൽ, യു​കെ​യി​ലെ സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​രി​ൽ ചി​ല​ർ ഈ ​പു​തി​യ നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു​ണ്ട്.

നി​ല​വി​ലു​ള്ള ഐ​എ​സ്എ നി​ക്ഷേ​പ സം​വി​ധാ​ന​ങ്ങ​ളെ പു​തി​യ മാ​റ്റ​ങ്ങ​ൾ കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​ക്കു​മെ​ന്നും നി​കു​തി ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് സാ​ധാ​ര​ണ​ക്കാ​രാ​യ നി​ക്ഷേ​പ​ക​ർ​ക്കി​ട​യി​ൽ വ​ലി​യ ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്നു​മാ​ണ് ഇ​വ​രു​ടെ വി​ല​യി​രു​ത്ത​ൽ.

എ​ങ്കി​ലും ആ​ദ്യ​മാ​യി വീ​ട് വാ​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന മ​ല​യാ​ളി പ്ര​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് പു​തി​യ പ​ദ്ധ​തി ഗു​ണം ചെ​യ്യും.

Tags : ISA Tax Changes NRI News

Recent News

Corehub Up