x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ർ​മ​ൻ റെ​യി​ൽ​വേ സ്തം​ഭ​നം: വി​ല്ല​നാ​യ​ത് പ​ഴ​ഞ്ച​ൻ "2G' സാ​ങ്കേ​തി​ക​വി​ദ്യ

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: June 26, 2026 05:15 PM IST | Updated: June 26, 2026 05:15 PM IST

ബെ​ർ​ലി​ൻ: ജ​ർ​മ​നി​യെ​യാ​കെ നി​ശ്ച​ല​മാ​ക്കി​യ ഡോ​യ്‌​ച്ചേ ബാ​നി​ന്‍റെ അ​ർ​ദ്ധ​രാ​ത്രി​യി​ലെ വ​ൻ ട്രെ​യി​ൻ സ്തം​ഭ​ന​ത്തി​ന് കാ​ര​ണം കാ​ല​ഹ​ര​ണ​പ്പെ​ട്ട ക​മ്യൂ​ണി​ക്കേ​ഷ​ൻ സം​വി​ധാ​ന​മാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ൽ.

ട്രെ​യി​ൻ ലോ​ക്കോ പൈ​ല​റ്റു​മാ​രും ക​ൺ​ട്രോ​ൾ റൂ​മും ത​മ്മി​ൽ ബ​ന്ധ​പ്പെ​ടു​ന്ന​തി​നും അ​ടി​യ​ന്തി​ര സ​ന്ദേ​ശ​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​നു​മു​ള്ള ജ​ർ​മ​ൻ റെ​യി​ൽ​വേ​യു​ടെ ഡി​ജി​റ്റ​ൽ റേ​ഡി​യോ സം​വി​ധാ​നം (GSM-R) ഒ​രു "ടൈം ​ബോം​ബ്' പോ​ലെ അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യി​ലാ​ണെ​ന്ന് പ്ര​മു​ഖ മാ​ധ്യ​മ​മാ​യ "ബി​ൽ​ഡ്' പു​റ​ത്തു​വി​ട്ട അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പേ മു​ന്ന​റി​യി​പ്പ് ന​ൽ​കി വി​ദ​ഗ്ധ​ർ

ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലു​ണ്ടാ​യ ഐ​ടി ത​ക​രാ​ർ തി​ക​ച്ചും അ​പ്ര​തീ​ക്ഷി​ത​മ​ല്ലെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ജ​ർമ​ൻ റെ​യി​ൽ​വേ​യി​ലെ കമ്യൂ​ണി​ക്കേ​ഷ​ൻ സം​വി​ധാ​നം എ​ത്ര​ത്തോ​ളം ദു​ർ​ബ​ല​മാ​ണെ​ന്ന് മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ത​ന്നെ ആ​ഭ്യ​ന്ത​ര വി​ദ​ഗ്ധ​ർ സ​ർ​ക്കാ​രി​ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

എ​ന്നാ​ൽ ഈ ​സു​ര​ക്ഷാ മു​ന്ന​റി​യി​പ്പു​ക​ൾ അ​ധി​കൃ​ത​ർ അ​വ​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന ആ​ക്ഷേ​പ​മാ​ണ് ഇ​പ്പോ​ൾ ശ​ക്ത​മാ​കു​ന്ന​ത്.

പ​ഴ​ഞ്ച​ൻ 2G സാ​ങ്കേ​തി​ക​വി​ദ്യ

ആ​ധു​നി​ക യു​ഗ​ത്തി​ലും ജ​ർ​മ്മ​ൻ റെ​യി​ൽ​വേ​യു​ടെ ഈ ​സു​പ്ര​ധാ​ന സു​ര​ക്ഷാ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ശൃം​ഖ​ല പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് പ​തി​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള "2G' (2G Technology) നെ​റ്റ്‌​വ​ർ​ക്കി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്.

ക​ന​ത്ത ട്രെ​യി​ൻ ഗ​താ​ഗ​ത​മു​ള്ള ജ​ർ​മ​നി പോ​ലു​ള്ള ഒ​രു രാ​ജ്യ​ത്ത് ഈ ​സം​വി​ധാ​നം ഏ​തു​നി​മി​ഷ​വും ത​ക​രാം എ​ന്ന​താ​യി​രു​ന്നു അ​വ​സ്ഥ.

അ​ത്യാ​വ​ശ്യ ആ​ശ​യ​വി​നി​മ​യം അ​സാ​ധ്യ​മാ​യി: ട്രെ​യി​നു​ക​ൾ ഓ​ടി​ക്കു​ന്ന​തി​നും അ​ടി​യ​ന്തി​ര ഘ​ട്ട​ങ്ങ​ളി​ൽ ബ്രേ​ക്ക് ഇ​ടു​ന്ന​തി​നും സി​ഗ്ന​ൽ വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​നും ലോ​ക്കോ പൈ​ല​റ്റു​മാ​ർ​ക്ക് ഈ ​റേ​ഡി​യോ സം​വി​ധാ​നം അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്.

ഇ​ത് പ​ണി​മു​ട​ക്കി​യ​തോ​ടെ ട്രെ​യി​നു​ക​ളു​ടെ സു​ര​ക്ഷ​യെ ക​രു​തി സ​ർ​വീ​സു​ക​ൾ പൂ​ർ​ണ്ണ​മാ​യി നി​ർ​ത്തി​വെ​ക്കു​ക​യ​ല്ലാ​തെ റെ​യി​ൽ​വേ​യ്ക്ക് മ​റ്റ് വ​ഴി​ക​ളി​ല്ലാ​യി​രു​ന്നു.

5Gയി​ലേ​ക്കു​ള്ള മാ​റ്റം ക​ന​ത്ത ക​ട​മ്പ

നി​ല​വി​ലെ പ​ഴ​ഞ്ച​ൻ സം​വി​ധാ​നം മാ​റ്റി ഏ​റ്റ​വും പു​തി​യ 5G സാ​ങ്കേ​തി​ക​വി​ദ്യ​യി​ലേ​ക്ക് റെ​യി​ൽ​വേ ക​മ്യൂ​ണി​ക്കേ​ഷ​ൻ പൂ​ർ​ണ​മാ​യി മാ​റ്റാ​ൻ ജ​ർ​മ്മ​നി പ​ദ്ധ​തി​യി​ടു​ന്നു​ണ്ടെ​ങ്കി​ലും അ​ത് പെ​ട്ടെ​ന്ന് തീ​ർ​ക്കാ​വു​ന്ന ഒ​ന്ന​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

രാ​ജ്യം മു​ഴു​വ​ൻ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന റെ​യി​ൽ​വേ പാ​ള​ങ്ങ​ളി​ലും ട്രെ​യി​നു​ക​ളി​ലും ഈ ​മാ​റ്റം വ​രു​ത്തു​ക എ​ന്ന​ത് കോ​ടി​ക്ക​ണ​ക്കി​ന് യൂ​റോ ചെല​വ​ഴി​ക്കേ​ണ്ടി വ​രു​ന്ന ഒ​രു ഭ​ഗീ​ര​ഥ പ്ര​യ​ത്ന​മാ​ണ്.

ഈ ​മാ​റ്റം പൂ​ർ​ത്തി​യാ​കാ​ൻ വ​ർ​ഷ​ങ്ങ​ൾ എ​ടു​ക്കു​മെ​ന്നി​രി​ക്കെ, സ​മാ​ന​മാ​യ ത​ക​രാ​റു​ക​ൾ ഭാ​വി​യി​ലും ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ താ​ത്കാ​ലി​ക​വും അ​ടി​യ​ന്തി​ര​വു​മാ​യ മ​റ്റ് പോം​വ​ഴി​ക​ൾ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ക​ണ്ടെ​ത്താ​നു​ള്ള ക​ഠി​ന​ശ്ര​മ​ത്തി​ലാ​ണ് ഡോ​യ്‌​ച്ചേ ബാ​നി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ഐ​ടി സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രും.

Tags : train disruption germany nri news

Recent News

Corehub Up