x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ലാ​ഭ​വ​ൻ ല​ണ്ട​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലിം​ക ലി​വ​ർ​പൂ​ൾ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച മ​ല​യാ​ളി ഗോ​ട്ട് ടാ​ല​ന്‍റി​ന് തു​ട​ക്കം


Published: March 23, 2026 02:27 PM IST | Updated: March 23, 2026 02:27 PM IST

ല​ണ്ട​ൻ: പ്ര​വാ​സ​ജീ​വി​ത​ത്തി​ന്‍റെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും ക​ല​യു​ടെ സ്പ​ന്ദ​നം മ​ങ്ങി​യി​ട്ടി​ല്ലെ​ന്ന് തെ​ളി​യി​ച്ച് ക​ലാ​ഭ​വ​ൻ ല​ണ്ട​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന "മ​ല​യാ​ളി ഗോ​റ്റ് ടാ​ല​ന്‍റ് 2026' ലി​വ​ർ​പൂ​ളി​ൽ ക​ലാ​ഭ​രി​ത​മാ​യ തു​ട​ക്കം കു​റി​ച്ചു.

ലിം​ക ലി​വ​ർ​പൂ​ളി​ന്‍റെ ആ​ത്മാ​ർ​ഥ​മാ​യ ആ​തി​ഥേ​യ​ത്വ​ത്തി​ൽ മാ​ർ​ച്ച് 14ന് ​അ​ര​ങ്ങേ​റി​യ ഈ ​ക​ലാ​മാ​മാ​ങ്കം, സം​ഗീ​ത​വും നൃ​ത്ത​വും നാ​ട​ക​വും മി​മി​ക്രി​യും വാ​ദ്യ​ക​ല​ക​ളും ഉ​ൾ​പ്പെ​ടെ വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​രൂ​പ​ങ്ങ​ളു​ടെ നി​റ​ക്കാ​ഴ്ച​യാ​യി മാ​റി.

പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ക​ഴി​വു​ക​ളും സാം​സ്കാ​രി​ക ഐ​ക്യ​വും ഒ​രേ വേ​ദി​യി​ൽ ചേ​ർ​ത്ത് നി​ർ​ത്തി​യ ഈ ​ഉ​ത്സ​വം, പ്രേ​ക്ഷ​ക​ഹൃ​ദ​യ​ങ്ങ​ളി​ൽ ആ​വേ​ശ​വും അ​ഭി​മാ​ന​വും ഒ​രു​പോ​ലെ നി​റ​ച്ചു.

പ്ര​ശ​സ്ത സി​നി​മാ​താ​ര​വും സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​യു​മാ​യ പ്രി​യ ലാ​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ ലിം​ക പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.‌

യു​ക്മ നാ​ഷ​ണ​ൽ ട്ര​ഷ​റ​ർ ഷീ​ജോ വ​ർ​ഗീ​സ്, റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ് ഷാ​ജി വാ​രാ​ക്കു​ടി, ACAL പ്രെ​സി​ഡ​ന്‍റ് ദി​നേ​ഷ് ഡാ​മി​യ​ൻ, WAMA പ്ര​സി​ഡ​ന്‍റ് സു​നി​ൽ മാ​ത്യൂ ലി​മ, എസിഎഎ​ൽ, വാ​മ വാ​ർ​റിംഗ്ട​ൺ എ​ന്നി​വ​യു​ടെ പ്ര​തി​നി​ധി​ക​ളും ച​ട​ങ്ങി​നെ സാ​ന്നി​ധ്യം​കൊ​ണ്ട് സ​മ്പ​ന്ന​മാ​ക്കി.

ലിം​ക സെ​ക്ര​ട്ട​റി റീ​ന ജോ​ർ​ജ്, ട്ര​ഷ​റ​ർ ആ​ൻ​സി സ്ക​റി​യ എ​ന്നി​വ​രും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

K-Rail Survey

 

ഇ​ൻ​ഫി​നി​റ്റി മോ​ർ​ട്ട്ഗേ​ജ​സ് (ടൈ​റ്റി​ൽ സ്പോ​ൺ​സ​ർ), ലോ & ​ലോ​യേ​ഴ്സ്, ഇ​ക്കാ​യീ​സ്, റാ​പ്സ് & ഷേ​പ്സ്, ജം​ഗി​ൾ ഗ്രി​ൽ, വൈ​സ് കെ​യ​ർ ലി​മി​റ്റ​ഡ്, വൈ​സ് ഫു​ഡ്സ്, സേ​വി​യേ​ഴ്സ് അ​ക്കൗ​ണ്ട​ന്റ്സ്, ജോ​വ​ൻ പ്രോ​മി​സ്, സ്കോ​ള​ർ കോ, ​ഹൊ​റൈ​സ​ൺ ടൂ​ർ​സ്, ജോ & ​മീ ട്യൂ​ട്ടേ​ഴ്സ്, മ​യി​ൽ ഫു​ഡ്സ്, റേ​ഡി​യോ ലൈം ​എ​ന്നീ സ്പോ​ൺ​സ​ർ​മാ​രും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ൾ ഈ ​പ​രി​പാ​ടി​ക്ക് പി​ന്തു​ണ ന​ൽ​കി​യ​ത് ച​ട​ങ്ങിന്‍റെ ഭം​ഗി കൂ​ട്ടി.

ച​ട​ങ്ങി​ൽ ലിം​ക​യ്ക്കും മ​ല​യാ​ളി സ​മൂ​ഹ​ത്തി​നും ന​ൽ​കി​യ അ​മൂ​ല്യ​മാ​യ സം​ഭാ​വ​ന​ക​ൾ​ക്ക് ത​മ്പി ചേ​ട്ട​നെ(​ത​മ്പി ജോ​സ്) ആ​ദ​രി​ച്ച​ത് പ​രി​പാ​ടി​യി​ലെ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ നി​മി​ഷ​മാ​യി. സ​ന്നി​ഹി​ത​രാ​യ എ​ല്ലാ​വ​രും കൈ​യ​ടി​ക​ളോ​ടെ ഈ ​ആ​ദ​രം ഏ​റ്റു​വാ​ങ്ങി.

ആ​ദ്യ​ഘ​ട്ടം ത​ന്നെ ക​ലാ​പ്ര​ക​ട​ന​ങ്ങ​ളു​ടെ നി​റ​വി​ൽ മു​ങ്ങി. വേ​ദി​യി​ൽ അ​ര​ങ്ങേ​റി​യ ഓ​രോ അ​വ​ത​ര​ണ​വും പ്രേ​ക്ഷ​ക​രു​ടെ ഹൃ​ദ​യം കീ​ഴ​ട​ക്കി.

യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ക​ലാ​പ്ര​തി​ഭ​ക​ൾ ത​ങ്ങ​ളു​ടെ ക​ഴി​വു​ക​ൾ അ​വ​ത​രി​പ്പി​ച്ച​പ്പോ​ൾ, ഓ​രോ നി​മി​ഷ​വും കൈ​യ​ടി​ക​ളാ​ൽ നി​റ​ഞ്ഞു.

പ​രി​പാ​ടി​യു​ടെ അ​വ​ത​ര​ണം ലി​ൻ​സ് അ​യ​നാ​ട​നും അ​പ​ർ​ണ സൗ​പ​ർ​ണി​ക​യും ചേ​ർ​ന്ന് ഭം​ഗി​യാ​യി ന​യി​ച്ചു. "ലിം​ക ക്വി​സ് വി​സ്' എ​ന്ന ക്വി​സ് പ​രി​പാ​ടി​യും അ​പ​ർ​ണ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​വേ​ശ​ക​ര​മാ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ മു​ന്നേ​റി.

ര​ണ്ടാം​ഘ​ട്ട​ത്തി​ൽ 11 - 17 വ​യ​സ് വി​ഭാ​ഗ​ത്തി​ലും ഓ​പ്പ​ൺ വി​ഭാ​ഗ​ത്തി​ലും ന​ട​ന്ന ക്വി​സ് മ​ത്സ​രം പ്രേ​ക്ഷ​ക​ർ​ക്ക് പു​തി​യൊ​രു അ​നു​ഭ​വ​മാ​യി.

ജോ​സ് ടി. ​ഫ്രാ​ൻ​സി​സ് ത​യാ​റാ​ക്കി​യ പ്രാ​ഥ​മി​ക റൗ​ണ്ടു​ക​ളും വേ​ദി​യി​ൽ ന​ട​ന്ന ഫൈ​ന​ൽ റൗ​ണ്ടു​ക​ളും മ​ത്സ​ര​ത്തെ കൂ​ടു​ത​ൽ ആ​വേ​ശ​ക​ര​മാ​ക്കി. വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡു​ക​ളും പു​ര​സ്കാ​ര​ങ്ങ​ളും ന​ൽ​കി ആ​ദ​രി​ച്ചു.

പ​രി​പാ​ടി​യു​ടെ സ​മാ​പ​ന​മാ​യി ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ അ​വ​ത​രി​പ്പി​ച്ച "ചെ​മ്മീ​ൻ' നാ​ട​കം പ്രേ​ക്ഷ​ക മ​ന​സു​ക​ളി​ൽ ദീ​ർ​ഘ​കാ​ലം നി​ല​നി​ൽ​ക്കു​ന്ന ഒ​രു അ​നു​ഭ​വ​മാ​യി. ശ​ക്ത​മാ​യ അ​ഭി​ന​യ​വും അ​വ​ത​ര​ണ മി​ക​വും നാ​ട​ക​ത്തെ ശ്ര​ദ്ധേ​യ​മാ​ക്കി.

 

K-Rail Survey

മൊ​ത്ത​ത്തി​ൽ, "മ​ല​യാ​ളി ഗോ​റ്റ് ടാ​ല​ന്‍റ് 2026' ലി​വ​ർ​പൂ​ളി​ൽ ഒ​രു ക​ലാ​ഘോ​ഷ​മാ​യി മാ​റി. യു​കെ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ സാം​സ്കാ​രി​ക സ​മ്പ​ന്ന​ത​യും ഐ​ക്യ​വും ഈ ​വേ​ദി വീ​ണ്ടും തെ​ളി​യി​ച്ചു.

ഈ ​മ​ത്സ​ര​പ​ര​മ്പ​ര​യു​ടെ ഗ്രാ​ൻ​ഡ് ഫി​നാ​ലെ സെ​പ്റ്റം​ബ​ർ മാ​സ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ഓ​ഡി​ഷ​നു​ക​ളും പ്രാ​ഥ​മി​ക ഘ​ട്ട​ങ്ങ​ളും പി​ന്നി​ട്ട് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന മി​ക​ച്ച പ്ര​തി​ഭ​ക​ൾ ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ൽ മി​ക​വ് തെ​ളി​യി​ക്കും.

പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ക​ലാ​പ്ര​തി​ഭ​ക​ളെ ലോ​ക​വേ​ദി​യി​ലേ​ക്ക് ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​പോ​കാ​നും പു​തു​ത​ല​മു​റ​യ്ക്ക് പൈ​തൃ​കം പ​ക​രാ​നും "മ​ല​യാ​ളി ഗോ​റ്റ് ടാ​ല​ന്‍റ്' പോ​ലു​ള്ള വേ​ദി​ക​ൾ നി​ർ​ണാ​യ​ക​മാ​ണെ​ന്ന് പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ലി​വ​ർ​പൂ​ളി​ൽ തു​ട​ങ്ങി​യ ഈ ​ക​ലാ മാ​മാ​ങ്കം ഇ​നി വ​രാ​നി​രി​ക്കു​ന്ന ഘ​ട്ട​ങ്ങ​ളി​ൽ കൂ​ടു​ത​ൽ തി​ള​ക്ക​മു​ള്ള മ​ത്സ​ര​ങ്ങ​ൾ​ക്കും പു​തു​മു​ഖ​ങ്ങ​ളാ​യ പ്ര​തി​ഭ​ക​ളു​ടെ ഉ​ദ​യ​ത്തി​നും വ​ഴി​യൊ​രു​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു.

Tags : Kalabhavan London Limca Liverpool Goat Talent

Recent News

Corehub Up