ന്യൂയോർക്ക്: ഫൊക്കാന നാഷണൽ കമ്മിറ്റി അംഗം കെവിൻ ജോസഫ് ട്രസ്റ്റി ബോർഡിലേക്ക് മത്സരിക്കുന്നു. മികച്ച പ്രസംഗികൻ, മത-സാംസ്കാരിക പ്രവർത്തകൻ, സംഘടനാ പ്രവർത്തകൻ തുടങ്ങി നിരവധി മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ് കെവിൻ ജോസഫ്.
കണക്ടികട്ടിലെ സാമുഖ്യ-സംഘടനകാര്യങ്ങളിൽ നിറസാന്നിധ്യമാണ് കെവിൻ. മലയാളി സംഘടനാ പ്രവർത്തനത്തിൽ ആയാലും ചർച്ചിൽ ആയാലും കെവിൻ തന്റെ പ്രവർത്തനത്തിൽ കർമ നിരതനാണ്. കണക്ടികട്ട് മലയാളി അസോസിയേഷന്റെ യൂത്ത് പ്രസിഡന്റായും കെവിൻ ജോസഫ് സേവനം അനുഷ്ഠിക്കുന്നു.
കണക്ടികട്ട് യൂണിവേഴ്സിറ്റിയിൽ നിന്നും ഹെൽത്ത് ആൻഡ് സയൻസ് ബിരുദകോഴ്സിൽ പഠിച്ചുകൊണ്ടിരിക്കുന്ന കെവിൻ വാളന്റിയർ ടീച്ചറായി കാത്തോലിക് സൺഡേ സ്കൂളിലും സേവനം ചെയ്യുന്നു.
ടെന്നീസ് കളിക്കാരൻ കൂടിയായ കെവിൻ നിരവധി ടെന്നീസ് മത്സരങ്ങളിലും പങ്കെടുത്തു വിജയി കൂടിയാണ്. സൗത്ത് വിൻഡ്സർ ഹൈ സ്കൂളിന്റെ സ്റ്റുഡന്റ്സ് വൈസ് പ്രസിഡന്റായും സേവനം ചെയ്തിട്ടുണ്ട്.
Tags : Kevin Joseph Fokana Election NRI News USA