x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​ച്ച്എ​ൻ​എ സൂ​പ്പ​ർ സിം​ഗേഴ്സ്: കെ.​എ​സ്. ചി​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്യും


Published: April 25, 2026 05:31 PM IST | Updated: April 25, 2026 05:31 PM IST

ഫ്ലോ​റി​ഡ: കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (കെ​എ​ച്ച്എ​ൻ​എ) സം​ഘ​ടി​പ്പി​ക്കു​ന്ന കെ​എ​ച്ച്എ​ൻ​എ സൂ​പ്പ​ർ സിം​ഗേഴ്സ് ര​ണ്ടാം സീ​സ​ൺ എ​ന്ന സം​ഗീ​ത മ​ത്സ​ര പ​രി​പാ​ടി​ക്ക് ഈ ​വ​രു​ന്ന ഏ​പ്രി​ൽ 26-ന് (രാവിലെ 11.30 ഇഎസ്‌ടി) ​തി​ര​ശ്ശീ​ല ഉ​യ​രു​ന്നു.

ഇ​ന്ത്യ​യു​ടെ വാ​ന​മ്പാ​ടി കെ.​എ​സ്. ചി​ത്ര​യാ​ണ് സൂമിൽ ​ന​ട​ക്കു​ന്ന ഓ​ൺ​ലൈ​ൻ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്. പ്ര​ശ​സ്ത ഗാ​യ​ക​രാ​യ ​ബി​ജു നാ​രാ​യ​ണ​ൻ, ​ശ്രീ​വ​ത്സ​ൻ ജെ. ​മേ​നോ​ൻ, ഉ​യ​ർ​ന്നു വ​രു​ന്ന സം​ഗീ​ത പ്ര​തി​ഭ ​ന​വ​നീ​ത് ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി എ​ത്തു​ന്നു.

പ്ര​വാ​സി യു​വ​ഗാ​യ​ക​ർ​ക്ക് സം​ഗീ​ത​രം​ഗ​ത്തെ പ്ര​മു​ഖ​രു​മാ​യി നേ​രി​ട്ട് സം​വ​ദി​ക്കാ​നും പ്ര​ചോ​ദ​നം നേ​ടാ​നു​മു​ള്ള അ​പൂ​ർ​വ അ​വ​സ​ര​മാ​യി​രി​ക്കും ഇ​ത്. 2020-ൽ ​സം​ഘ​ടി​പ്പി​ച്ച കെ​എ​ച്ച്എ​ൻ​എ സൂ​പ്പ​ർ സിം​ഗേഴ്സ് ഒന്നാം സീസൺ വ​ൻ വി​ജ​യ​മാ​യി​രു​ന്നു.

അ​മേ​രി​ക്ക​യി​ലെ യു​വ​ഗാ​യ​ക​ർ​ക്ക് അ​വ​രു​ടെ പ്ര​തി​ഭ പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള മി​ക​ച്ച വേ​ദി​യാ​യി ഇ​ത് മാ​റി​യ​പ്പോ​ൾ, നി​ര​വ​ധി പേ​ർ​ക്ക് സം​ഗീ​ത രം​ഗ​ത്ത് മു​ന്നേ​റാ​നു​ള്ള പ്ര​ചോ​ദ​ന​വും ആ​ത്മ​വി​ശ്വാ​സ​വും ല​ഭി​ച്ചു. ആ ​വി​ജ​യ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് കെ​എ​ച്ച്എ​ൻ​എ ഈ ​മ​ത്സ​ര പ​രി​പാ​ടി​യു​ടെ ര​ണ്ടാ​മ​ത്തെ സീ​സ​ൺ ഒ​രു​ക്കു​ന്ന​ത്.

പ്ര​വാ​സ ജീ​വി​ത​ത്തി​നി​ട​യി​ലും ന​മ്മു​ടെ സാം​സ്കാ​രി​ക വേ​രു​ക​ളോ​ട് ബ​ന്ധം നി​ല​നി​ർ​ത്തു​ന്ന​തി​ൽ സം​ഗീ​ത​ത്തി​ന്‍റെ പ​ങ്ക് വ​ള​രെ വ​ലു​താ​ണ്. യു​വ​ത​ല​മു​റ​യി​ലെ സം​ഗീ​ത പ്ര​തി​ഭ​ക​ൾ​ക്ക് ആ​ത്മ​വി​ശ്വാ​സ​വും അം​ഗീ​കാ​ര​വും ന​ൽ​കു​ന്ന ഒ​രു വേ​ദി​യാ​ണ് സൂ​പ്പ​ർ സിം​ഗേഴ്സ്. രണ്ടാം സീസൺ കൂ​ടു​ത​ൽ പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് വി​ശ്വ​സി​ക്കു​ന്നു എ​ന്ന് പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു:

സു​ന്ദ​ര നാ​രാ​യ​ണ ഗാ​നാ​ഞ്ജ​ലി ട്ര​സ്റ്റ് ആ​ണ് ഈ ​പ​രി​പാ​ടി സ്പോ​ൺ​സ​ർ ചെ​യ്ത് പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്.പ​രി​പാ​ടി​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി വി​പു​ല​മാ​യ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.

സ​തീ​ഷ് അ​മ്പാ​ടി (Chair), സ​തീ​ഷ് മാ​ട​മ്പ​ത്ത് (Technical Coordinator), സ​തീ​ഷ് കാ​ള​ത്ത് (Outreach Coordinator) എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന സ​മി​തി​യി​ൽ അ​ഞ്ജ​ന പ്ര​യാ​ഗ, സു​നി​ത മേ​നോ​ൻ, ര​ഞ്ജി​ത്ത് പി​ള്ള, ഹ​രി​കൃ​ഷ്ണ കോ​യി​പ്പ​ള്ളി​ൽ (Program Coordinators) എ​ന്നി​വ​രും ഉ​ൾ​പ്പെ​ടു​ന്നു.

അ​മേ​രി​ക്ക​യി​ലെ യു​വ​ഗാ​യ​ക​ർ​ക്ക് ത​ങ്ങ​ളു​ടെ പ്ര​തി​ഭ കാ​ഴ്ച​വ​യ്ക്കാ​നും ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ നേ​ടാ​നു​മു​ള്ള മി​ക​ച്ച വേ​ദി​ക​ളി​ൽ ഒ​ന്നാ​ണ് സൂ​പ്പ​ർ സിം​ഗേഴ്സ്.

താ​ഴെ കാ​ണു​ന്ന ലി​ങ്ക്/QR Code ഉ​പ​യോ​ഗി​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്. രജിസ്റ്റർ - https://namaha.org/?page_id=3955.

ഉ​ത്ഘാ​ട​ന ച​ട​ങ്ങ് വി​വ​ര​ങ്ങ​ൾ - തീ​യ​തി: ഏ​പ്രി​ൽ 26, 2026, സ​മ​യം: 11:30 AM EST, Zoom Meeting ID: 879 8046 5052, Passcode: 202602.

സം​ഗീ​ത​പ്രേ​മി​ക​ളും യു​വ​ഗാ​യ​ക​രു​ടെ ആ​ത്മീ​യ​രും എ​ല്ലാ​വ​രും ഈ ​ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് നേ​തൃ​ത്വം അ​ഭ്യ​ർ​ഥിച്ചു.

Tags : KHNA Super Singers USA KS Chitra

Recent News

Corehub Up