x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"ക്രി​സ്മ​സി​ന്‍ ഹാ​പ്പി​ന​സ്' റി​ലീ​സ് ശ​നി‌​യാ​ഴ്ച


Published: November 29, 2025 10:10 AM IST | Updated: November 29, 2025 10:10 AM IST

ബെ​ര്‍​ലി​ന്‍: 37 വ​ര്‍​ഷ​മാ​യി ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന മേ​ഖ​ല​യി​ല്‍ ത​ന​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച കു​മ്പി​ള്‍ ക്രി​യേ​ഷ​ന്‍​സ് ഇ​ത്ത​വ​ണ​യും ക്രി​സ്മ​സ് സം​ഗീ​ത​മ​യ​മാ​ക്കാ​ന്‍ ഹൃ​ദ്യ​മാ​യ ഒ​രു കാ​ര​ൾ ഗാ​ന​വു​മാ​യി ആ​സ്വാ​ദ​ക​രി​ലെ​ത്തു​ന്നു.

പ്ര​വാ​സി​ഓ​ണ്‍​ലൈ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന കാ​ര​ൾ ഗീ​തം "ക്രി​സ്മ​സി​ന്‍ ഹാ​പ്പി​ന​സ്'( X Mas N Happiness) ശ​നി​യാ​ഴ്ച ബോ​ണി​ല്‍ റി​ലീ​സ് ചെ​യ്യും.

ജ​ര്‍​മ​നി​യി​ലെ സീ​റോ​മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ന്‍റെ യു​വ​ജ​ന​വി​ഭാ​ഗ​മാ​യ എം​സി​വൈ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ക്രി​സ്മ​സ് കാ​ര​ൾ ഗാ​ന​മ​ല്‍​സ​ര​വേ​ദി​യി​ലാ​ണ് റി​ലീ​സ്.

ഹി​റ്റ് ഗാ​ന​ങ്ങ​ളി​ലൂ​ടെ ആ​സ്വാ​ദ​ക മ​ന​സു​ക​ളെ കീ​ഴ​ട​ക്കി​യ കൊ​ച്ചി രൂ​പ​താം​ഗം ഫാ. ​ബി​ബി​ന്‍ ജോ​ര്‍​ജി​ന്‍റെ ആ​ലാ​പ​ന​ത്തി​ല്‍ ഷാ​ന്‍റി ആ​ന്‍റ​ണി അ​ങ്ക​മാ​ലി​യു​ടെ സം​ഗീ​ത​ത്തി​ല്‍, യൂ​റോ​പ്പി​ലെ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ ജോ​സ് കു​മ്പി​ളു​വേ​ലി​യു​ടെ ര​ച​നാ മി​ക​വി​ലാ​ണ് "ക്രി​സ്മ​സി​ന്‍ ഹാ​പ്പി​ന​സ്' ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

ബി​നു മാ​തി​രം​പു​ഴ​യാ​ണ് ഓ​ര്‍​ക്ക​സ്ട്രേ​ഷ​ന്‍. മെ​ട്രോ സ്റ്റു​ഡി​യോ കൊ​ച്ചി​യി​ല്‍ ഷി​യാ​സ് മ​നോ​ലി​ലാ​ണ് ഗാ​നം ഡി​സൈ​ന്‍ ചെ​യ്തി​രി​യ്ക്കു​ന്ന​ത്. കു​മ്പി​ള്‍ ക്രി​യേ​ഷ​ന്‍​സി​നു വേ​ണ്ടി ജെ​ന്‍​സ്, ജോ​യ​ല്‍, ഷീ​ന കു​മ്പി​ളു​വേ​ലി​ല്‍ എ​ന്നി​വ​രാ​ണ് എ​ക്സി​ക്യൂ​ട്ടീ​വ് ഗാ​നം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്.

1999, 2003, 2015, 2019, 2020, 2022, 2023, 2024 എ​ന്നീ വ​ര്‍​ഷ​ങ്ങ​ളി​ലെ സൂ​പ്പ​ര്‍ ഹി​റ്റ് ക്രി​സ്മ​സ് ആ​ല്‍​ബ​ങ്ങ​ള്‍​ക്കു ശേ​ഷം ഇ​ക്കൊ​ല്ല​വും കു​മ്പി​ള്‍ ക്രി​യേ​ഷ​ന്‍​സ് (1988) യു​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​ണ് റി​ലീ​സ് ചെ​യ്യു​ന്ന​ത്.

https://www.youtube.com/@KUMPILCREATIONS

Tags : kumpil creations christmas happiness christmas album christmas song

Recent News

Corehub Up