x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലാ​ന റീ​ജ​ണൽ ക​ൺ​വ​ൻ​ഷ​ൻ സ​മാ​പി​ച്ചു

വർഗീസ് കോശി
Published: September 30, 2026 07:39 AM IST | Updated: September 30, 2026 10:01 AM IST

പരിപാടിയിൽ നിന്ന്

വാ​ഷിം​ഗ്ട​ൺ ഡിസി: ഈ മാസം 25 മു​ത​ൽ 27 വ​രെ വാഷിംഗ്ട​ൺ ഡി​സി ഏ​രി​യാ​യി​ൽ ന​ട​ന്ന ത്രി​ദി​ന റീ​ജ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ സ​മാ​പി​ച്ചു. വെ​ർ​ജീ​നി​യ​യി​ലെ ലീ​സ്ബ​ർ​ഗ് കാ​ര​ഡോ​ക് ഹാ​ൾ ഹോ​ട്ട​ലിലാ​ണ് സ​മ്മേ​ള​നം ന​ട​ന്ന​ത്.

ലാ​ന​യു​ടെ ആ​ദ്യ​കാ​ല ഭാ​ര​വാ​ഹി​ക​ളി​ലൊ​രാ​ളും പ്ര​ശ​സ്‌​ത സാ​ഹി​ത്യ​കാ​ര​നു​മാ​യ അ​ന്ത​രി​ച്ച ​ജോ​ർ​ജ് മ​ണ്ണി​ക്ക​രോ​ട്ടി​നോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി 'ജോ​ർ​ജ് മ​ണ്ണി​ക്ക​രോ​ട്ട് ന​ഗ​ർ' എ​ന്ന് സ​മ്മേ​ള​ന​വേ​ദി​ക്ക് പേ​രി​ട്ടി​രി​ന്നു.

സ​മ​കാ​ലി​ക മ​ല​യാ​ള എ​ഴു​ത്തു​കാ​രി​ൽ മു​ൻ​നി​ര​യി​ലു​ള്ള ക​ഥാ​കൃ​ത്ത് സ​ക്ക​റി​യ, നോ​വ​ലി​സ്റ്റ് വി. ​ജെ. ജെ​യിം​സ്, എ​ഴു​ത്തു​കാ​രി​യും അ​ധ്യാ​പി​ക​യു​മാ​യ ഡോ. ​അ​നി​ത ന​ഹാ​ൽ എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

ലാ​ന​യു​ടെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി​ട്ടാ​ണ് അ​മേ​രി​ക്ക​ൻ ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ ക​ൺ​വ​ൻ​ഷ​ൻ ന​ട​ന്ന​ത്. പ​ല പ്ര​ത്യേ​ക​ത​ക​ളും നി​റ​ഞ്ഞ ഒ​രു ക​ൺ​വ​ൻ​ഷ​നാ​യി​രു​ന്നു ന​ട​ന്ന​ത്.

ലാ​ന മെ​മ്പ​ർ​മാ​രു​ടെ​യും സാ​ഹി​ത്യ സ്നേ​ഹി​ക​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ബ്ര​ഹു​ത്താ​യ പ​ങ്കാ​ളി​ത്തം പ്ര​ത്യേ​കം ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.​

ഇ​തി​ലെ ശ്ര​ദ്ധേ​യ​മാ​യ മ​റ്റൊ​രു കാ​ര്യം പ്ര​ശ​സ്‌​ത എ​ഴു​ത്തു​കാ​രി​യും അ​ധ്യാ​പി​ക​യു​മാ​യ ഡോ. ​അ​നി​ത ന​ഹാ​ൽ ന​യി​ച്ച ഇം​ഗ്ലീ​ഷ് സെ​ഷ​നാ​യി​രു​ന്നു.

സാ​ഹി​ത്യ​ത​ല്പ​ര​ത​യു​ള്ള ന​മ്മു​ടെ യു​വ​ത​ല​മു​റ​യെ ആ​ക​ർ​ഷി​ക്കാ​ൻ, ആ ​വ​ഴി​യി​ൽ വേ​ണ്ട മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​ൻ ഈ ​ക്ളാ​സ് സ​ഹാ​യി​ച്ചു.

ഈ​യി​ടെ അ​ന്ത​രി​ച്ച എ​ഴു​ത്തു​കാ​രാ​യ ജോ​ർ​ജ് മ​ണി​ക്ക​രോ​ട്ടി​നെ​യും പി. ​ടി. പൗ​ലോ​സി​നെ​യും മൗ​ന​മാ​യി അ​നു​സ്മ​രി​ച്ചു​കൊ​ണ്ട് വെ​ള്ളി​യാ​ഴ്ച്ച വൈ​കു​ന്നേ​രം അഞ്ചിന് ക​ഥാ​കൃ​ത്ത് പോ​ൾ സ​ക്ക​റി​യ ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്​ഘാ​ട​നം ചെ​യ്‌​തു.

തു​ട​ർ​ന്ന്‌ നോ​വ​ലി​സ്റ്റ് വി.ജെ. ജെ​യിം​സ് 'നി​രീ​ശ്വ​ര​ത​യി​ലെ ആ​ത്മീ​യ​ത' എ​ന്ന വി​ഷ​യ​ത്തി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. തു​ട​ർ​ന്ന് ലാ​ന ഭാ​ര​വാ​ഹി​ക​ളും മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രും ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ദേ​വ​കി പു​ല്ലാ​ഞ്ഞോ​ട​ൻ വി​ശ്വ​ദ​ർ​ശ​നം എ​ന്ന ക​വി​ത ചൊ​ല്ലി. അ​ത്താ​ഴ​ശേ​ഷം ന​ട​ന്ന ക​വി​ത പാ​ന​ൽ ച​ർ​ച്ച​യി​ൽ കെ.സി. ജ​യ​ൻ, സ​ന്തോ​ഷ് പാ​ല, തെ​രേ​സ ടോം, ​രാ​ജു തോ​മ​സ്, ഉ​ഷ നാ​യ​ർ, ഉ​മ ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

'വാ​യ​ന​ക്കാ​ര​ൻ മാ​റു​മ്പോ​ൾ ക​വി​ത​യും മാ​റു​ന്നു​ണ്ടോ' എ​ന്ന​താ​യി​രു​ന്നു വി​ഷ​യം. മ​ഹാ​ക​വി ജി. ​ശ​ങ്ക​ര​ക്കു​റു​പ്പി​ന്‍റെ ക​വി​ത വി​ശ്വ​ദ​ർ​ശ​നം ആ​ല​പി​ച്ചു​കൊ​ണ്ട് ക​വി​താ​സാ​യ​ഹ​നം അ​ര​ങ്ങേ​റി. അ​തേ​ത്തു​ട​ർ​ന്നു​ള്ള കാ​വ്യ​നി​ശ​യി​ൽ ലാ​ന​യി​ലെ അം​ഗ​ങ്ങ​ൾ ത​ങ്ങ​ളു​ടെ ക​വി​ത​ക​ൾ ചൊ​ല്ലി.

ശ​നി​യാ​ഴ്ച രാ​വി​ലെ ഒമ്പതിന് ജോ​ർ​ജ് മ​ണ്ണി​ക്ക​രോ​ട്ടി​നെ അ​നു​സ്മ​രി​ച്ച് മീ​നു എ​ലി​സ​ബ​ത്തും പി.ടി. ​പൗ​ലോ​സി​നെ അ​നു​സ്മ​രി​ച്ച് രാ​ജു തോ​മ​സും സം​സാ​രി​ച്ചു.​

തു​ട​ർ​ന്നു ന​ട​ന്ന ചെ​റു​ക​ഥ സെ​ഷ​നി​ൽ ക​ഥാ​കൃ​ത്ത്  ​പോ​ൾ സ​ക്ക​റി​യ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ലാ​ന​യി​ലെ അം​ഗ​ങ്ങ​ൾ സ​മ​ർ​പ്പി​ച്ചി​രു​ന്ന ക​ഥ​ക​ൾ വാ​യി​ച്ച് ​വി.ജെ. ​ജെ​യിം​സ് വി​ല​യി​രു​ത്തി.

അ​തേ​ത്തു​ട​ർ​ന്നു​ണ്ടാ​യ പാ​ന​ൽ ച​ർ​ച്ച​യി​ൽ 'കു​ടി​യേ​റ്റ ഭൂ​മി​യി​ലെ ക​ഥ​ക​ളു​ടെ പ​രി​ണാ​മം' എ​ന്ന വി​ഷ​യ​ത്തി​ൽ അ​നി​ല​ൻ ശ്രീ​നി​വാ​സ​ൻ, ഫി​ലി​പ്പ് തോ​മ​സ്, കെ. ​വി. പ്ര​വീ​ൺ, റ​ഫീ​ഖ് ത​റ​യി​ൽ, രാ​ജേ​ഷ് തെ​ക്ക​ൻ​മാ​ർ, ഷാ​ജു ജോ​ൺ, ദി​വ്യ മേ​നോ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

തു​ട​ർ​ന്ന് 'മ​ല​യാ​ള നോ​വ​ൽ കേ​ര​ള​ത്തി​ന​പ്പു​റം' എ​ന്ന വി​ഷ​യം എം. ​പി. ഷീ​ല, മ​നോ​ഹ​ർ തോ​മ​സ്, ജോ​ൺ ഇ​ള​മ​ത, സാം​സി കൊ​ടു​മ​ൺ, ബാ​ജി ഓ​ടം​വേ​ലി, അ​ബ്‌​ദു​ൾ പു​ന്ന​യൂ​ർ​ക്കു​ളം, അ​ശോ​ക് കു​മാ​ർ, അ​ഭി​നാ​ഷ് തു​ണ്ടു​മ​ണ്ണി​ൽ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പെ​ങ്കെ​ടു​ത്തു.​

ന​മ്മു​ടെ ര​ണ്ടാം ത​ല​മു​റ​യെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്താ​ൻ, സാ​ഹി​ത്യ ത​ൽ​പ്പ​ര​രാ​യ കു​ട്ടി​ക​ൾ​ക്ക് പ്രോ​ത്സാ​ഹ​ന​വും, മാ​ർ​ഗ​നി​ർ​ദേ​ശ​വും ന​ൽ​കാ​ൻ സ​ഹാ​യ​ക​മാ​കു​ന്ന, ലാ​ന​യെ ഒ​രു പു​തു ദി​ശ​യി​ലേ​ക്കു ന​യി​ക്കു​ന്ന ഇം​ഗ്ലീ​ഷ് സെ​ഷ​ൻ ആ​യി​രു​ന്നു.

എ​ഴു​ത്തു​കാ​രി​യും അ​ധ്യാ​പി​ക​യു​മാ​യ ഡോ. ​അ​നി​ത ന​ഹാ​ൽ ന​യി​ച്ച ച​ർ​ച്ച​യി​ൽ ഏ​താ​ണ്ട് 25 കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. കു​ട്ടി​ക​ൾ​ക്കൊ​പ്പം മാ​താ​പി​താ​ക്ക​ളും പ​ങ്കെ​ടു​ത്ത ഈ ​സെ​ഷ​ൻ ലാ​ന​യു​ടെ ദീ​ർ​ഘ വീ​ക്ഷ​ണ​ത്തി​ന്‍റെ മു​ന്നോ​ടി​യാ​ണ്. 

ഹാ​സ്യ​സാ​ഹി​ത്യ ച​ർ​ച്ച​യ്ക്കും ചി​രി​യ​ര​ങ്ങി​നും രാ​ജു മൈ​ല​പ്ര, ജ​യ​ന്ത് കാ​മി​ച്ചേ​രി​ൽ, ജോ​ൺ ഇ​ള​മ​ത, സ​ന്തോ​ഷ് പി​ള്ള എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പു​തി​യ നാ​ല് മ​ല​യാ​ളം പു​സ്ത​ക​ങ്ങ​ളു​ടെ​യും മൂ​ന്ന് ഇം​ഗ്ലീ​ഷ് പു​സ്ത​ക​ങ്ങ​ളു​ടെ​യും പ്ര​കാ​ശ​നം സ​മ്മേ​ള​ന​ത്തി​ൽ ന​ട​ന്നു. ഈ ​വ​ർ​ഷം പ്ര​സി​ദ്ധീ​ക​രി​ച്ച ലാ​ന അം​ഗ​ങ്ങ​ളു​ടെ ആ​റു പു​സ്ത​ക​ങ്ങ​ൾ സ​മ്മേ​ള​ന​ത്തി​ൽ വി​ശ​ദ​മാ​യി പ​രി​ച​യ​പ്പെ​ടു​ത്തി.

 

K-Rail Survey K-Rail Survey K-Rail Survey K-Rail Survey K-Rail Survey

അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളം എ​ഴു​ത്തു​കാ​രു​ടെ പു​സ്ത​ക​ങ്ങ​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​ര​മു​ള്ള സ​ഞ്ച​രി​ക്കു​ന്ന ലൈ​ബ്ര​റി​യു​ടെ പു​സ്ത​ക പ്ര​ദ​ർ​ശ​ന​വും സ​മ്മേ​ള​ന ഹാ​ളി​ൽ ഉ​ണ്ടാ​യി​രു​ന്നു.

കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി​യു​ടെ മ​ന​യി​ൽ ജേ​ക്ക​ബ് ക​വി​താ പു​ര​സ്‌​കാ​രം റ​ഹി​മാ​ബി മൊ​യ്തി​നും, എ​ബ്ര​ഹാം തെ​ക്കേ​മു​റി ക​ഥാ​പു​ര​സ്‌​കാ​രം അ​നി​ലാ​ൽ ശ്രീ​നി​വാ​സ​നും, കെ.​എ​ൽ.​എ​സ് പ്ര​ത്യേ​ക​ജൂ​റി ക​ഥാ​പു​ര​സ്കാ​ര​വും ദി​വ്യ മേ​നോ​നും സ​മ്മേ​ള​ന​ത്തി​ൽ വെ​ച്ച് സ​മ്മാ​നി​ച്ചു.

പി.സി. നാ​യ​ർ, നീ​ന പ​ന​യ്‌​ക്ക​ൽ, സ​ലി​ൻ ശ​ങ്ക​ർ എ​ന്നി​വ​രെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ഉ​ദ്ഘാ​ട​ന​സ​മ്മേ​ള​ന​ത്തി​ലും സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ലും എ​ഴു​ത്തു​കാ​രി സി​നി പ​ണി​ക്ക​ർ അ​വ​താ​ര​ക​യാ​യി​രു​ന്നു.​

ശ​നി​യാ​ഴ്ച വൈ​കി​ട്ട് ന​ട​ന്ന ക​ലാ​സ​ന്ധ്യ​യി​ൽ അ​പ​ർ​ണ പ​ണി​ക്ക​ർ ല​ളി​ത​ഗാ​നം ആ​ല​പി​ച്ചു. ഗീ​തു നി​ർ​മ്മ​ലും സം​ഘ​വും നാ​ട​ക​ഗാ​നാ​വി​ഷ്കാ​രം ന​ട​ത്തി.

പ്ര​വീ​ൺ കു​മാ​ർ, സ​ന്തോ​ഷ് തു​രു​ത്തി, വി​ജി​ൽ ബോ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് 'തീ​ൻ മേ​ശ​യി​ലെ ദു​ര​ന്തം' എ​ന്ന നാ​ട​കം അ​വ​ത​രി​പ്പി​ച്ചു.

27ന് ന​ട​ന്ന ലാ​ന പൊ​തു​യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി നി​ർ​മ്മ​ല ജോ​സ​ഫ് ലാ​ന​യു​ടെ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ഹ​രി​ദാ​സ് ത​ങ്ക​പ്പ​ൻ വ​ര​വ് ചെ​ല​വ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. അ​ടു​ത്ത വ​ർ​ഷ​ത്തെ ലാ​ന ദൈ​വാ​ർ​ഷി​ക സ​മ്മേ​ള​നം ന്യൂ​യോ​ർ​ക്കി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു.

എ​ഴു​ത്തു​കാ​ര​ൻ വേ​ണു​ഗോ​പാ​ല​ൻ കൊ​ക്കോ​ട​ൻ (ക​ൺ​വ​ൻ​ഷ​ൻ ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ), ഷി​നോ കു​ര്യ​ൻ (ക​ൺ​വെ​ൻ​ഷ​ൻ ക​മ്മ​റ്റി ക​ൺ​വീ​ന​ർ) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ലാ​ന റീ​ജ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ത്തു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ലാ​ന പ്ര​സി​ഡ​ന്‍റ് സാ​മു​വേ​ൽ യോ​ഹ​ന്നാ​നി​ൽ നി​ന്നും (+1 214 435 0124) സെ​ക്ര​ട്ട​റി നി​ർ​മ്മ​ല ജോ​സ​ഫി​ൽ (+1 347 204 0062) നി​ന്നും ല​ഭി​ക്കും.

Tags : Deepika DeepikaNewspaper BreakingNews LANA Regional Convention

Recent News

Corehub Up