x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ വാ​യ​നാ മാ​സം: കു​രു​ന്നു​ക​ൾ​ക്കൊ​പ്പം വാ​യ​ന​യു​ടെ ലോ​കം പ​ങ്കു​വ​ച്ച് ഉ​ഷ വാ​ൻ​സ്

പി.പി. ചെറിയാൻ
Published: March 6, 2026 06:00 AM IST | Updated: March 6, 2026 08:05 AM IST

വാ​ഷിം​ഗ്ട​ൺ ഡിസി: അ​മേ​രി​ക്ക​യി​ലെ ദേ​ശീ​യ വാ​യ​നാ മാ​സ​ത്തിന്‍റെ​(​മാ​ർ​ച്ച്) തു​ട​ക്ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ചി​ൽ​ഡ്ര​ൻ​സ് നാ​ഷ​ണ​ൽ ഹോ​സ്പി​റ്റ​ലി​ലെ കു​ട്ടി​ക​ൾ​ക്കൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ച്ച് സെ​ക്ക​ൻ​ഡ് ലേ​ഡി ഉ​ഷ വാ​ൻ​സ്. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന 3 മു​ത​ൽ 12 വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി അ​വ​ർ ക​ഥ​ക​ൾ വാ​യി​ച്ചു ന​ൽ​കി.

ത​ന്‍റെ കു​ട്ടി​ക്കാ​ലം മു​ത​ൽ വാ​യ​ന കൂ​ടെ​യു​ണ്ടെ​ന്നും, കു​ട്ടി​ക​ളി​ലെ സാ​ക്ഷ​ര​ത​യ്ക്കും വ്യ​ക്തി​ത്വ വി​കാ​സ​ത്തി​നും വാ​യ​ന അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

തന്‍റെ മ​ക്ക​ൾ​ക്ക് വാ​യി​ച്ചു കൊ​ടു​ക്കാ​റു​ള്ള ഡോ​ക്ട​ർ സ്യൂ​സി​ന്‍റെ പു​സ്ത​ക​മാ​ണ് ഉ​ഷ വാ​ൻ​സ് കു​ട്ടി​ക​ൾ​ക്കാ​യി തെര​ഞ്ഞെ​ടു​ത്ത​ത്.

ദീ​ർ​ഘ​കാ​ലം ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന കു​ട്ടി​ക​ൾ​ക്ക് പു​സ്ത​ക​ങ്ങ​ൾ വി​നോ​ദ​ത്തി​ന​പ്പു​റം ആ​ശ്വാ​സ​വും ജീ​വി​ത​ത്തി​ലേ​ക്കു​ള്ള ക​രു​ത്തും ന​ൽ​കു​മെ​ന്ന് അ​വ​ർ ഓ​ർ​മ്മി​പ്പി​ച്ചു.

വാ​യ​ന​യ്ക്കുശേ​ഷം കു​ട്ടി​ക​ൾ​ക്ക് പ​സി​ലു​ക​ളും ക​ളി​പ്പാ​ട്ട​ങ്ങ​ളും പു​സ്ത​ക​ങ്ങ​ളും അ​വ​ർ സ​മ്മാ​ന​മാ​യി ന​ൽ​കി.

ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ഉ​ഷ വാ​ൻ​സി​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തി​ന് ന​ന്ദി അ​റി​യി​ച്ചു. കു​ട്ടി​ക​ളു​ടെ രോ​ഗ​ശ​മ​ന പ്ര​ക്രി​യ​യി​ൽ വാ​യ​ന​യ്ക്കും ക​ഥ പ​റ​ച്ചി​ലി​നും വ​ലി​യ പ​ങ്കു​ണ്ടെ​ന്ന് ചീ​ഫ് ക്ലി​നി​ക്ക​ൽ ഓ​ഫീ​സ​ർ എ​ലി​സ​ബ​ത്ത് വെ​ൽ​സ് പ​റ​ഞ്ഞു.

Tags : National Reading Month Usha Vance

Recent News

Corehub Up