x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​ഒ​സി യു​കെ ചെ​സ്റ്റ​റി​ൽ യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു

റോമി കുര്യാക്കോസ്
Published: May 25, 2026 03:57 PM IST | Updated: May 25, 2026 03:57 PM IST

ചെ​സ്റ്റ​ർ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് യു​കെ കേ​ര​ള ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചെ​സ്റ്റ​റി​ൽ പു​തി​യ യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു. കേ​ര​ള ചാ​പ്റ്റ​റി​ന്‍റെ മി​ഡ്‌​ലാ​ൻ​ഡ്സ് ഏ​രി​യ നേ​തൃ​ത്വ​ത്തി​ന്‍റെ പ​രി​ധി​യി​ലാ​യി​രി​ക്കും യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​ഫ് മു​ന്ന​ണി നേ​ടി​യ മി​ന്നു​ന്ന വി​ജ​യ​വും മു​ഖ്യ​മ​ന്ത്രി ​വി.ഡി. ​സ​തീ​ശ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ന്‍റെ ആ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ വ​ച്ചാ​ണ് ചെ​സ്റ്റ​ർ യൂ​ണി​റ്റി​ന്‍റെ ഔ​ദ്യോ​ഗി​ക രൂ​പീ​ക​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്ക​പ്പെ​ട്ട​ത്. ചെ​സ്റ്റ​റി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മാ​യി വ​ലി​യ ജ​ന​പ​ങ്കാ​ളി​തം ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

യൂ​ണി​റ്റ് പ്ര​സി​ഡന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജോ​ബി​ൻ​സ് വ​ർ​ക്കി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യൂ​ണി​റ്റ് രൂ​പീ​ക​ര​ണം യോ​ഗം ഐഒസി ​യുകെ - ​കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡന്‍റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ് ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ര​ള ചാ​പ്റ്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​മി കു​ര്യാ​ക്കോ​സ് പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രു​ടെ പ​ട്ടി​ക ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് യുകെ - കേ​ര​ള ചാ​പ്റ്റ​ർ മി​ഡ്‌​ല​ൻ​ഡ്‌​സ് ഏ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​കൃ​ത​മാ​കു​ന്ന 14-ാ​മ​ത്തെ യൂ​ണി​റ്റാ​ണ് ചെ​സ്റ്റ​റി​ൽ രൂ​പീ​കൃ​ത​മാ​യ​ത്.

കോ​ൺ​ഗ്ര​സ്‌ പാ​ർ​ട്ടി​യു​ടെ വി​ദ്യാ​ർ​ഥി - യു​വ​ജ​ന പ്ര​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ വ​ള​ർ​ന്നു വ​ന്ന​വ​രും ചെ​സ്റ്റ​റി​ലെ സാ​മൂ​ഹി​ക - സാം​സ്കാ​രി​ക മ​ണ്ഡ​ല​ത്തി​ലെ വ്യ​ക്തി​ത്വ​ങ്ങ​ളും ഉ​ൾ​പ്പെ​ട്ട​താ​ണ് ഭാ​ര​വാ​ഹി പ​ട്ടി​ക.

സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​നം യു ​കെ​യി​ലു​ട​നീ​ളം വ്യാ​പി​പ്പി​ച്ചു​കൊ​ണ്ട് കൂ​ടു​ത​ൽ യൂ​ണി​റ്റു​ക​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ രൂ​പീ​ക​രി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു വ​രു​ക​യാ​ണെ​ന്ന് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ് അ​റി​യി​ച്ചു.

ചെ​സ്റ്റ​ർ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ:

ജോ​ബി​ൻ​സ് വ​ർ​ക്കി (പ്ര​സി​ഡ​ന്‍റ്), ജി​നീ​ഷ് കു​ള​ത്തി​നാ​ൽ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), വി​നോ​യ് വ​ർ​ഗീ​സ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), സു​ബി​ൻ കോ​റ്റ​ത്തി​ൽ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ബി​ജു മാ​ത്യു (ട്ര​ഷ​റ​ർ).

Tags : IOC UK Kerala Chapter Chester Unit New leadership

Recent News

Corehub Up