x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ടെ​ക്സ​സി​ന് ന​വ​നേ​തൃ​ത്വം


Published: February 25, 2026 05:03 PM IST | Updated: February 25, 2026 05:03 PM IST

ഡാ​ള​സ്: ടെ​ക്സ​സ് സം​സ്ഥാ​ന​ത്തെ മ​ല​യാ​ളി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ കേ​ര​ളാ അ​സോ​സി​യേ​ഷ​ന്‍റെ അ​ടു​ത്ത ര​ണ്ട് വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ൾ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് സ്ഥാ​ന​മേ​റ്റു.

പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ട​ക​ര​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ക്സി​ക്യൂ​ട്ടീ​വ് ബോ​ർ​ഡി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി - ലാ​ലു (ഏ​ബ്ര​ഹാം മാ​ത്യു), ട്രെ​ഷ​റ​ർ - അ​ല​ക്സ​ണ്ട​ർ തൈ​ത്ത​റ, ജോ​യി​ന്‍റ് സെ​ക്രെ​ട്ട​റി - അ​ബോ എം ​നൈ​നാ​ൻ, വു​മ​ൺ​സ് ഫോ​റം ചെ​യ​ർ - ഗ്രേ​സി ജെ​യിം​സ്, യൂ​ത്ത് ഫോ​റം ചെ​യ​ർ - നി​തി​ൻ തോ​മ​സ് കോ​ശി എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​ണ്.

മ​ല​യാ​ണ്മ​യു​ടെ മ​ണ​മ​റി​യു​ന്ന പ​രി​പാ​ടി​ക​ൾ ടെ​ക്സ​സി​ലെ മ​ല​യാ​ളി​ക​ൾ​ക്കാ​യി ഒ​രു​ക്കു​ക​യും ക​മ്മ്യൂ​ണി​റ്റി ഔ​ട്ട് റീ​ച്ച് കൂ​ട്ടാ​യ്മ​ക​ൾ, സം​വാ​ദ​ങ്ങ​ൾ മു​ത​ലാ​യ​വ ഈ ​വ​ർ​ഷം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ട​ക​ര അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ​ക്ക് ഉ​റ​പ്പ് ന​ൽ​കി. ഭാ​വി പ​രി​പാ​ടി​ക​ൾ അ​ടു​ത്ത ബോ​ർ​ഡ് മീ​റ്റി​ങ്ങി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്നും അ​തി​നു​ശേ​ഷം പ​രി​പാ​ടി​ക​ളു​ടെ തീ​യ​തി​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നും അ​റി​യി​ച്ചു.

നാ​ഷ​ണ​ൽ ലെ​വ​ലി​ലു​ള്ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​മാ​യും, സം​സ്ഥാ​ന​ത്തു​ള്ള മ​റ്റ് കേ​ര​ള/​മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളു​മാ​യും ഒ​ത്തൊ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ ഈ ​ബോ​ർ​ഡ് മു​ൻ​കൈ​യെ​ടു​ക്കു​ന്നു​ണ്ട​ന്നും അ​തി​നു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞ​താ​യും ജ​ന​റ​ൽ സെ​ക്രെ​ട്ട​റി ലാ​ലു ന​ന്ദി പ്ര​മേ​യ​ത്തി​ൽ പ്ര​സ്താ​വി​ച്ചു.

അ​സോ​സി​യേ​ഷ​നി​ൽ അം​ഗ​ങ്ങ​ൾ ആ​കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ താ​ഴെ കൊ​ടു​ത്തി​രി​ക്കു​ന്ന ന​മ്പ​റു​ക​ളി​ൽ ദ​യ​വാ​യി ബ​ന്ധ​പ്പെ​ടു​ക: ജോ​സ് വ​ട​ക​ര 623 271 5465, ലാ​ലു 214 597 9040.

Tags : kerala association of texas new leadership usa

Recent News

Corehub Up