x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഹി​ദ്ദ് ഏ​രി​യ​യ്ക്ക് പു​തി​യ അ​മ​ര​ക്കാ​ർ


Published: June 2, 2026 01:09 PM IST | Updated: June 2, 2026 01:09 PM IST

ടു​ബ്ലി: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ (കെ​പി​എ) ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള ഹി​ദ്ദ് ഏ​രി​യ സ​മ്മേ​ള​നം ടു​ബ്ലി​യി​ലെ കെ​പി​എ ഹാ​ളി​ലു​ള്ള ക​ൽ​പ​ന ന​ഗ​റി​ൽ ന​ട​ന്നു.

ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ് കു​മാ​ർ സ്വാ​ഗ​തം ആ​ശം​സി​ച്ച സ​മ്മേ​ള​നം ഏ​രി​യ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സ​ജി കു​ള​ത്തി​ങ്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഏ​രി​യ പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് പ​ന്മ​ന ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെപി​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് പ്ര​ബു​ദ്ധ​ൻ സം​ഘ​ട​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

 

K-Rail Survey

ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തെ ഏ​രി​യ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് ഏ​രി​യ സെ​ക്ര​ട്ട​റി പ്ര​ണ​വ് സ​ന്തോ​ഷ്‌ കു​മാ​ർ സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ട് ഏ​രി​യ ട്ര​ഷ​റ​ർ വി​പി​ൻ മ​നോ​ഹ​ര​ൻ സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു പാ​സാ​ക്കി.

തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് കെ.​പി.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് പ്ര​ബു​ദ്ധ​നും സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ട് കെ.​പി.​എ സെ​ക്ര​ട്ട​റി അ​നി​ൽ​കു​മാ​റി​നും കൈ​മാ​റി.

തു​ട​ർ​ന്ന് 2026-28 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് കെപിഎ സെ​ക്ര​ട്ട​റി അ​നി​ൽ കു​മാ​ർ, ഏ​രി​യ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സ​ജി കു​ള​ത്തി​ങ്ക​ര എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു.

 

K-Rail Survey

പു​തി​യ പ്ര​സി​ഡ​ന്‍റാ​യി രാ​ജേ​ഷ് പ​ന്മ​ന സെ​ക്ര​ട്ട​റി​യാ​യി പ്ര​ണ​വ് സ​ന്തോ​ഷ്‌, ട്ര​ഷ​റ​റാ​യി വി​പി​ൻ മ​നോ​ഹ​ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ഗി​രീ​ഷ് കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി വി​മ​ൽ മു​രു​കേ​ശ​ൻ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

തു​ട​ർ​ന്ന് കെ​പിഎ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് പ്ര​ബു​ദ്ധ​ൻ സെ​ക്ര​ട്ട​റി അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ​ക്ക് ആ​ശം​സ​ക​ൾ ഏ​കി.​

 

K-Rail Survey

പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹി​ദ്ദ് ഏ​രി​യ​യി​ലെ പ്ര​വാ​സി​ക​ൾ​ക്കാ​യി കൂ​ടു​ത​ൽ ജീ​വ​കാ​രു​ണ്യ-​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

പു​തി​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി​മ​ൽ മു​രു​കേ​ശ​ൻ സ​മ്മേ​ള​ന​ത്തി​ന് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Tags : kollam pravasi association hidd area committee new leadership

Recent News

Corehub Up