x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബു​ദൈ​യ ഏ​രി​യ​യ്ക്ക് പു​തി​യ നേ​തൃ​ത്വം


Published: May 26, 2026 04:44 PM IST | Updated: May 26, 2026 04:44 PM IST

ബു​ദൈ​യ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ (കെ​പി​എ) ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള ബു​ദൈ​യ ഏ​രി​യ സ​മ്മേ​ള​നം ടു​ബ്ലി​യി​ലെ കെ​പി​എ ഹാ​ളി​ലു​ള്ള കു​ണ്ട​റ ജോ​ണി ന​ഗ​റി​ൽ വ​ച്ച് ന​ട​ന്നു.

ഏ​രി​യ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജോ​സ് മ​ങ്ങാ​ട് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ പ്ര​സി​ഡ​ന്‍റ് വി​ജോ വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഏ​രി​യ ജോ​യി​ന്റ് സെ​ക്ര​ട്ട​റി പ്രി​ൻ​സ് മ​ങ്ങാ​ട് സ്വാ​ഗ​തം ആ​ശം​സി​ച്ചു.

കെപിഎ വൈ​സ് പ്ര​സി​ഡ​ന്‍റ് കോ​യി​വി​ള മു​ഹ​മ്മ​ദ് കു​ഞ്ഞ് സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തെ ഏ​രി​യ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും ഏ​രി​യ സെ​ക്ര​ട്ട​റി നി​സാം ഹ​നീ​ഫ സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു പാ​സാ​ക്കി.

തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് കെപിഎ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് പ്ര​ബു​ദ്ധ​നും സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ട് കെപിഎ സെ​ക്ര​ട്ട​റി അ​നി​ൽ​കു​മാ​റി​നും കൈ​മാ​റി. തു​ട​ർ​ന്ന് 2026-28 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ തെര​ഞ്ഞെ​ടു​പ്പ് ന​ട​ന്നു.

കെ​പി​എ സെ​ക്ര​ട്ട​റി ര​ജീ​ഷ് പ​ട്ടാ​ഴി, ഏ​രി​യ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജോ​സ് മ​ങ്ങാ​ട് എ​ന്നി​വ​ർ വ​ര​ണാ​ധി​കാ​രി​ക​ളാ​യി​രു​ന്നു. പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ പ്ര​ഖ്യാ​പ​നം കെ.​പി.​എ. സെ​ക്ര​ട്ട​റി ര​ജീ​ഷ് പ​ട്ടാ​ഴി നി​ർ​വ​ഹി​ച്ചു.

K-Rail Survey K-Rail Survey K-Rail Survey

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ:

ഏ​രി​യ പ്ര​സി​ഡ​ന്‍റ് - വി​ജോ വി​ജ​യ​ൻ, ഏ​രി​യ സെ​ക്ര​ട്ട​റി - നി​സാം ഹ​നീ​ഫ, ഏ​രി​യ ട്ര​ഷ​റ​ര്‍ - ബി​ജു ഡാ​നി​യേ​ൽ, ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്‍റ് - എ​സ്. രാ​മ​കൃ​ഷ്ണ​ൻ, ഏ​രി​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി - റെ​ജി ജോ​യ്.

കെപിഎ വൈ​സ് പ്ര​സി​ഡന്‍റ് കോ​യി​വി​ള മു​ഹ​മ്മ​ദ് കു​ഞ്ഞ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് പ്ര​ബു​ദ്ധ​ൻ, സെ​ക്ര​ട്ട​റി​മാ​രാ​യ ര​ജീ​ഷ് പ​ട്ടാ​ഴി, അ​നി​ൽ കു​മാ​ർ, ഏ​രി​യ കോഓ​ർ​ഡി​നേ​റ്റ​ർ ജോ​സ് മ​ങ്ങാ​ട്, ഏ​രി​യ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ അ​നി​ൽ കു​മാ​ർ, വി​ജ​യ​ൻ പി​ള്ള എ​ന്നി​വ​ർ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു.

പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബു​ദൈ​യ ഏ​രി​യ​യി​ലെ പ്ര​വാ​സി​ക​ൾ​ക്കാ​യി കൂ​ടു​ത​ൽ ജീ​വ​കാ​രു​ണ്യ-​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പു​തി​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി റെ​ജി ജോ​യ് സ​മ്മേ​ള​ന​ത്തി​ന് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Tags : New leadership KPA Bhudai Area

Recent News

Corehub Up